
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം
തിരുവനന്തപുരം : ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ. കെ. ജെ. യേശുദാസിനെ കേരള നിയമസഭ ആദരിക്കുന്നു. ബുധനാഴ്ച്ച നടക്കുന്ന ആദരിക്കൽ ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീക്കർ ജി. കാർത്തികേയൻ അദ്ധ്യക്ഷൻ ആയിരിക്കും. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ മുഖ്യ പ്രഭാഷണം നടത്തും. യേശുദാസിനെ കുറിച്ച് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിച്ച് വി. ആർ. ഗോപിനാഥ് സംവിധാനം ചെയ്ത “സദ്ഗുരു” എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടത്തും.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, സംഗീതം
തിരുവനന്തപുരം: സി. പി. ഐ. സംസ്ഥാന സെക്രട്ടറിയായി മുന്‍ എം. പിയും സി. പി. ഐ. ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ പന്ന്യന്‍ രവീന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. സി. എന്‍. ചന്ദ്രന്‍, പ്രകാശ് ബാബു എന്നിവരാണ് അസി. സെക്രട്ടറിമാര്‍. രാവിലെ മുതല്‍ എം. എന്‍. സ്മാരകത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളില്‍ അഭിപ്രായ ഭിന്നതകളും ഉണ്ടായതിനാല്‍ സമവായം എന്ന നിലയ്ക്ക് ദേശീയ നേതൃത്വം ഇടപെട്ട് പന്ന്യനെ നിശ്ചയിക്കുകയായിരുന്നു. സി. ദിവാകരന്‍, കെ. ഇ ഇസ്മില്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാദ്ധ്യത കല്പിച്ചിരുന്നത്. ഇസ്മിലിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല സി.ദി വാകരനും, കാനം രാജേന്ദ്രനും വേണ്ടി രണ്ടുപക്ഷങ്ങളായി സി. പി. ഐ. സംസ്ഥാന കൗണ്‍സിലിലും നിര്‍വാഹക സമിതി യോഗത്തിലും നേതാക്കള്‍ ചേരി തിരിഞ്ഞു വാദിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിന് ശേഷം ചേര്‍ന്ന കൗണ്‍സിലില്‍ തീരുമാനമാകാത്തതിനാല്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗം നാല് തവണയാണ് ചേര്‍ന്നാണ് ഒടുവില്‍ സമവായത്തിലൂടെ പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തത്.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
ന്യൂഡല്‍ഹി : അവസാനം ലീഗിന് അഞ്ചാം മന്ത്രി നല്‍കേണ്ടതില്ല എന്ന് തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. എന്നാല്‍ പകരം മറ്റൊരു സ്ഥാനം നല്‍കി തല്‍കാലം പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. സ്പീകര്‍ സ്ഥാനം ലീഗിന് നല്‍കി ഒരു അനുനയിപ്പിക്കാനാണ് കൊണ്ഗ്രസിന്റെ തീരുമാനം. ഇതിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലീഗ് നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തും. അഞ്ചാം മന്ത്രി സ്ഥാനത്തില്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്താനായി മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, മധുസൂദന്‍ മിസ്ത്രി എന്നിവരെ ചുമതലപ്പെടുത്താനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു . ഇതോടെ മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നല്‍കാനായി ലീഗ് നടത്തിയ ശ്രമങ്ങള്‍ പാളി. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ല എന്നാണു ലീഗ് നേതൃത്വം പറയുന്നത്. അഞ്ചാം മന്ത്രിയില്ല എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 24 മണിക്കൂര്‍ നേരത്തേക്ക് മാത്രം ഉപയോഗിക്കാവുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത തമാശയാണത്. ഇതേക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. യാതൊരു വസ്തുതയുമില്ല. വെറും തമാശയാണതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
അച്ചടക്കലംഘനത്തിന്റെ പേരില്‍ 2009ലാണ് വി. എസിനെ പി. ബിയില്‍ നിന്ന് പുറത്താക്കിയത്. ഇത്തവണ വി. എസിനെ തിരിച്ചെടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. എന്നാല്‍ വി. എസ്. കേന്ദ്രകമ്മിറ്റിയില്‍ തുടരും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. കെ. ശൈലജ പുതിയതായി കേന്ദ്രകമ്മിറ്റിയില്‍ ഇടം നേടി. സി. സിയില്‍ അംഗമാകുന്ന കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ വനിതയാണ് ശൈലജ. എം. സി. ജേസെഫൈന്‍, പി. കെ. ശ്രീമതി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് വനിതാ സി. സി. അംഗങ്ങള്‍. കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ വച്ച് സി. പി. എം. സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ ശൈലജ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ നിയമഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ പരാജയപ്പെട്ടു. പ്രായാധിക്യം, രോഗം എന്നിവ മൂലം മുതിര്‍ന്ന നേതാക്കളായ ആര്‍. ഉമാനാഥ്, മുഹമ്മദ് അമീന്‍, എന്‍. വരദരാജന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായതായി പ്രകാശ് കാരാട്ട് അറിയിച്ചു.
- ഫൈസല്‍ ബാവ
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍