തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തി വെപ്പ് തുടങ്ങി

September 15th, 2022

anti-rabies-vaccine-for-stray-dogs-in-guruvayoor-streets-ePathram
കൊച്ചി: തെരുവ് നായകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചിയില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതി രോധ കുത്തിവെപ്പ് ആരംഭിച്ചു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌ സ്‌പോട്ട് എന്ന് കണ്ടെത്തിയിരുന്നു.

ഇവിടങ്ങളില്‍ രാത്രി സമയങ്ങളില്‍ പരിശോധന നടത്തിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതി രോധ കുത്തി വെപ്പ് നല്‍കുന്നത്. കുത്തി വെയ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളപ്പെടുത്തും. കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗ നൈസേഷന്‍ എന്നിവരുടെ നേതൃത്തിലാണ് കുത്തിവെപ്പ്.

വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസൻസും വാക്സിനും 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊച്ചി മെട്രോ : രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

September 7th, 2022

cochin-metro-rail-project-epathram
കൊച്ചി : കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി.

1957.05 കോടി രൂപ ചെലവിലാണ് മെട്രോ രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നത്. 11.17 കിലോ മീറ്റർ നീളമുള്ള പാതയിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്മാർട്ട് ട്രാവൽ കാർഡ് പുറത്തിറക്കി

September 7th, 2022

ksrtc-smart-travel-card-ePathram

തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. സ്മാർട്ട് ട്രാവൽ കാർഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പുറത്തിറക്കി. ആർ. എഫ്. ഐ. ഡി. (RFID) സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവൽ കാർഡ് ആണിത്. മുൻകൂറായി പണം അടച്ച് കാര്‍ഡ് റീ ചാർജ്ജ് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയും. പണം അടച്ചു റീ ചാർജ്ജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും.

കണ്ടക്ടർക്ക് പണം കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും ഉള്ള ബുദ്ധിമുട്ടുകള്‍, ചില്ലറ ഇല്ലാതെയുള്ള ബുദ്ധി മുട്ടുകളും പരിഹരിക്കപ്പെടും. കണ്ടക്ടർമാർ, ഡിപ്പോകൾ, മറ്റ് അംഗീകൃത ഏജന്‍റുമാർ എന്നിവർ വഴി ട്രാവല്‍ കാർഡുകൾ ലഭിക്കും.

100 രൂപക്ക് സ്മാർട്ട് ട്രാവൽ കാർഡ് വാങ്ങുമ്പോൾ പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂർണ്ണമായി ഉപയോഗിക്കുവാനും കഴിയും. 250 രൂപയിൽ കൂടുതൽ തുകക്ക് കാര്‍ഡ് റീചാര്‍ജ്ജ് ചെയ്യുന്നവർക്ക് 10 ശതമാനം അധിക മൂല്യം ലഭിക്കും.

കാർഡ് വാങ്ങുന്നവർ അപ്പോൾ തന്നെ കാർഡിന്‍റെ പ്രവർത്തന ക്ഷമത പരിശോധിച്ച് ബാലൻസ് ഉൾപ്പടെ ഉറപ്പു വരുത്തണം. ഇ. ടി. എം. ഉപയോഗിച്ച് ട്രാവല്‍ കാർഡു കളിലെ ബാലൻസ് പരിശോധിക്കാം. പരമാവധി 2000 രൂപ വരെ ഒരു സമയം റീ ചാർജ്ജ് ചെയ്യാൻ കഴിയും. കാർഡിലെ തുകക്ക് ഒരു വർഷം വാലിഡിറ്റി യും ലഭിക്കും.

ആദ്യഘട്ടത്തിൽ സിറ്റി സർക്കുലർ ബസ്സ് സര്‍വ്വീസു കളില്‍ സ്മാർട്ട് ട്രാവൽ കാർഡ് നടപ്പാക്കും. അതിന് ശേഷം സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസു കളിലും തുടർന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസ്സുകളിലും കാർഡുകൾ ലഭ്യമാക്കും.

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക, യാത്ര ക്കാര്‍ക്ക് ടിക്കറ്റ് വേഗത്തിൽ ലഭ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെ നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതി ഈ മാസം 29 മുതല്‍ പ്രാബല്ല്യത്തില്‍ വരും.

കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. ആര്‍. ടി. സി. കൺട്രോൾ റൂം മൊബൈൽ : 94470 71021, ലാൻഡ്‌ ലൈൻ 0471-2463799, ടോൾ ഫ്രീ :1800 5994 011 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

September 6th, 2022

mb-rajesh-epathram
തിരുവനന്തപുരം : നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജി വെച്ച എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച രാവിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പാലക്കാട് ജില്ലയിലെ തൃത്താല നിയോജക മണ്ഡല ത്തില്‍ നിന്നാണ് എം. ബി. രാജേഷ് നിയമ സഭയില്‍ എത്തിയത്. നിലവിലെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ സ്പീക്കര്‍ പദവിയില്‍ ആയിരുന്നു അദ്ദേഹം. തദ്ദേശ ഭരണ – എക്‌സൈസ് വകുപ്പു മന്ത്രി യായിരുന്ന എം. വി. ഗോവിന്ദന്‍ രാജി വെച്ച് പാര്‍ട്ടി സെക്രട്ടറിയായി ചുമതല ഏറ്റ സാഹചര്യ ത്തിലാണ് എം. ബി. രാജേഷ് മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. നിയമ സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കറി പൗഡറുകളിലെ രാസവസ്തു : കര്‍ശ്ശന നടപടി വേണം

September 6th, 2022

curry-powders-and-food-adulteration-ePathram

കൊച്ചി : കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ രാസ വസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശ്ശനമാക്കണം എന്നും നിയമ നടപടികള്‍ സ്വീകരിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍.

സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കുവാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷി ക്കുവാന്‍ അധികൃതര്‍ക്ക് ബാദ്ധ്യതയുണ്ട് എന്നും മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസ വസ്തുക്കള്‍ ചേര്‍ക്കുന്നതും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം എന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളിലും കവറില്‍ അടച്ചു വരുന്ന ഭക്ഷ്യ സാധനങ്ങളിലും വളരെ അപകടകര മായ രീതിയില്‍ മായം കലര്‍ത്തുന്നു എന്ന് ആരോപിച്ച് ജനകീയ അന്വേഷണ സമിതിക്കു വേണ്ടി ടി. എന്‍. പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഷവര്‍മ്മ : മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം
Next »Next Page » എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine