എലിപ്പനി: മരണം പതിനഞ്ചായി

September 21st, 2011
fever-epathram
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. സംസ്ഥാനത്ത് മൊത്തം മുപ്പത്താറു പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിയെ തുടര്‍ന്ന് ഇന്നലെ ഒമ്പത് പേരാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. കാ‍സര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് എലിപ്പനി വ്യാപകമാകുന്നത്. കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും കോളറയും പടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം കെട്ടിക്കിടക്കുന്ന വെള്ളവും കൂടിക്കിടക്കുന്ന മാലിന്യങ്ങളും രോഗങ്ങള്‍ പടരുന്നതിനു പ്രധാന കാരണമാണ്. സര്‍ക്കാര്‍ ആസ്പപത്രികളുടെ ശോചനീയാവസ്ഥ മൂലം മറ്റു അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ക്കും സഹായികള്‍ക്കും രോഗം പകരുവാനുള്ള സാധ്യത കൂടുതലാണ്. പല ആസ്പത്രികളിലേയും കക്കൂസ് ടാങ്കുകള്‍ പൊട്ടി മലിന ജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ് ഉള്ളത്. മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ തട്ടുകടകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. എന്നാല്‍ തട്ടുകടകള്‍ മാത്രമല്ല വേണ്ടത്ര ശുചിത്വം ഇല്ലാത്ത ഹോട്ടലുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

September 21st, 2011
elephant-epathram
മുത്തങ്ങ: വയനാട് ജില്ലയിലെ മുത്തങ്ങ റെഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. മുത്തങ്ങ സ്വദേശി വാസുവിനെ (41) ആണ് ഇന്നലെ ഉച്ചയോടെ കാട്ടുപാതയില്‍  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആനയുടെ ചവിട്ടേതിനെ തുടര്‍ന്നാകാം മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു.  ഇതു വഴി കടന്നു പോകുകയായിരുന്ന വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ സംഭവസ്ഥലത്തെത്തി. പോലീസ് ഇന്‍‌ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം മൃതദേഹം അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച വാസുവിന് ഭാര്യയും അഞ്ചു മക്കളുമുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്യാന്‍സര്‍ ചികിത്സാ സഹായ നിധി

September 21st, 2011

cancer-care-fund-epathram

തിരുവനന്തപുരം: ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ്സ് കേരള ഘടകം സമാഹരിച്ച ക്യാന്‍സര്‍ ചികിത്സാ സഹായ നിധി വിതരണം തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ഗഡു തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനു വേണ്ടി പി. ആര്‍. ഓ.
സുരേന്ദ്രന്‍ ചുനക്കര സ്വീകരിച്ചു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ്സ് ഏഷ്യ – ആസ്ട്രലേഷ്യാ റീജിയണല്‍ ഡയറക്ടര്‍ ഡോ. നാപോപാങ് മുഖ്യാതിഥി ആയിരുന്നു.

പാവപ്പെട്ട രോഗികളുടെ ക്യാന്‍സര്‍ ചികിത്സാ സഹായമായും രോഗ നിര്‍ണയം നേരത്തെ നടത്തുന്നതിനുമാണ് ഫണ്ട് രൂപീകരിച്ചത്. സൊസൈറ്റി അംഗങ്ങളുടെ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ – പൊതു മേഖലാ ആശുപത്രികളിലെ ക്യാന്‍സര്‍ ചികിത്സക്കുള്ള അടിസ്ഥാന സൌകര്യ വികസനത്തിനുമാണ് ഫണ്ട് ഉപയോഗിക്കുക.

ഐ. എസ്. ആര്‍. ടി. ദേശീയ പ്രസിഡണ്ട് ആനയറ ജയകുമാര്‍, ജനറല്‍ സെക്രട്ടറി സുരേഷ് മലയത്ത്, സംസ്ഥാന ഘടകം പ്രസിഡണ്ട് എം. ജെ. ജോസഫ്, സെക്രട്ടറി ശ്രീകുമാര്‍ ആര്‍. ചന്ദ്രന്‍, രാജേഷ് കേശവന്‍, രാജീവ് കൃഷ്ണന്‍, ജോസഫ് ഓസ്റ്റിന്‍‍, ആര്‍. ജോയിദാസ്, ജോയി കുറുപുഴ, സി. കെ. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അയച്ചു തന്നത് : രാജേഷ്‌ കേശവന്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജാമണിക്ക് ബാബുരാജ് പുരസ്കാരം

September 21st, 2011

c-rajamani-epathram

കോഴിക്കോട് : മാപ്പിള സംഗീത അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ സി. രാജാമണി എം. എസ്. ബാബുരാജ് പുരസ്കാരം കരസ്ഥമാക്കി. നടിയും നര്‍ത്തകിയുമായ ഭാമയ്ക്കാണ് അന്തരിച്ച നടി മോനിഷയുടെ പേരിലുള്ള പുരസ്കാരം. ജി. ദേവരാജന്‍ പുരസ്കാരം ഗായകന്‍ വി. ടി. മുരളിക്കും മോയിന്‍കുട്ടി വൈദ്യര്‍ പുരസ്കാരം ഗാന രചയിതാവ് കെ. സി. അബൂബക്കറിനും ലഭിച്ചതായി അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം. കെ. വെള്ളായി അറിയിച്ചു. പുതുമുഖ നടി തൃശൂര്‍ കൃപയ്ക്ക് യുവ കലാ പ്രതിഭാ പുരസ്കാരം ലഭിക്കും.

സെപ്റ്റംബര്‍ 25ന് അക്കാദമിയുടെ 19ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്‌ അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. പുരസ്കാരങ്ങള്‍ സമ്മാനിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മകരജ്യോതി: മുന്‍കരുതല്‍ വേണമെന്നു കമ്മിഷന്‍

September 20th, 2011

pullmedu-epathram

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ മകരജ്യോതി കാണാന്‍ പല സ്‌ഥലങ്ങളില്‍ തമ്പടിക്കുന്നതു തടയണമെന്ന്‌ പുല്ലുമേട്‌ ദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ ഹരിഹരന്‍ നായര്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരു സ്‌ഥലത്തുതന്നെ തീര്‍ഥാടകര്‍ കേന്ദ്രീകരിച്ചതാണ്‌ അപകടകാരണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്നും റിപ്പോര്‍ട്ട്‌ നിര്‍ദേശിക്കുന്നു.

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ മേല്‍നടപടികള്‍ക്കായി മന്ത്രി വി.എസ്‌. ശിവകുമാറിനു കൈമാറി. കഴിഞ്ഞമാസം 17, 18 തീയതികള്‍ അപകടസ്‌ഥലം സന്ദര്‍ശിച്ചശേഷമാണു കമ്മിഷന്‍ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. റിപ്പോര്‍ട്ട്‌ മന്ത്രി സഭയോഗം ചര്‍ച്ച ചെയ്യും.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓണം ബംബര്‍ ഹോട്ടല്‍ തൊഴിലാളി എടുത്ത ടിക്കറ്റിന്‌
Next »Next Page » രാജാമണിക്ക് ബാബുരാജ് പുരസ്കാരം »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine