രശ്മി ചലച്ചിത്രോല്‍സവം സമാപിച്ചു

June 13th, 2011

മലപ്പുറം: രശ്മി ഫിലിം സൊസൈറ്റി കുട്ടികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ ചലച്ചിത്രോല്‍സവം പുതിയൊരു അനുഭവമായി. ചാര്‍ളി ചാപ്ലിന്റെ ‘ദി കിഡ്, മജീദ്‌ മജീദിയുടെ ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍, റോബര്‍ട്ട് എന്‍റിക്കോയുടെ ആന്‍ ഒക്കറന്‍സ്‌ അറ്റ്‌ ഔള്‍ക്രീക്ക് ബ്രിഡ്ജ്, ആല്‍ബര്‍ട്ട് ഖമോസിന്റെ ദി റെഡ്‌ ബലൂണ്‍ എന്നീ സിനിമകളാണ് പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത തിരക്കഥാകൃത്ത് ജി. ഹിരണ്‍ നിര്‍വഹിച്ചു. എം. എഫ് ഹുസൈന്റെ നിര്യാണത്തില്‍ അനിശോചനം രേഖപ്പെടുത്തികൊണ്ടാണ് ചലചിത്രോല്സവം തുടങ്ങിയത്. രശ്മി ഫിലിം സൊസൈറ്റി പ്രസിഡന്‍റ് മണമ്പൂര്‍ രാജന്‍ബാബു അധ്യക്ഷനായിരുന്നു. വൈസ്‌ പ്രസിഡന്റ് ജി. കെ രാംമോഹന്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കാപ്പില്‍ വിജയന്‍ സ്വാഗതവും, ജോ: സെക്രട്ടറി ഹനീഫ രാജാജി നന്ദിയും പറഞ്ഞു. നിരവധി കുട്ടികളും മുതിര്‍ന്നവരും സിനിമകള്‍ കാണാന്‍ എത്തിയിരുന്നു. പ്രദര്‍ശനശേഷം കുട്ടികള്‍ക്കായി നടത്തിയ ചലച്ചിത്രാസ്വാദനമെഴുത്ത് മല്‍സരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിവധി കുട്ടികള്‍ പങ്കെടുത്തു. എ.ബാബു, കെ.ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.എം. പാര്‍ട്ടി കോണ്ഗ്രസിനു കേരളം വേദിയാകും

June 13th, 2011

cpm_logo_epathram

ഹൈദരാബാദ്: അടുത്ത ഏപ്രില്‍ നടക്കാനിരിക്കുന്ന സി. പി. എം ഇരുപതാം പാര്‍ട്ടി കോണ്ഗ്രസിന് കേരളം വേദിയാകാനുള്ള സാധ്യത തെളിഞ്ഞു. കോഴിക്കോട്‌, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം എന്നീ നഗരങ്ങളാണ് പരിഗണനയിലെങ്കിലും കോഴിക്കോടിനാണ് സാധ്യത കൂടുതല്‍. എഴുനൂറോളം പാര്‍ട്ടി പ്രതിനിധികളാണ് പങ്കെടുക്കുക. കേരളം വേദിയാകുന്ന കാര്യം വി. എസും സൂചിപ്പിച്ചു. ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കേന്ദ്ര കമ്മറ്റി യോഗത്തിലാണ് കേരളത്തെ വേദിയായി തീരുമാനിച്ചത്. സെപ്തമ്പര്‍ മാസത്തോടെ തുടങ്ങുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കൊണ്ഗ്രസ്സോടെ അവസാനിക്കും. ഇതിനു മുമ്പ്‌ രണ്ടു തവണയാണ് പാര്‍ട്ടി കോണ്ഗ്രസ് കേരളത്തില്‍ വെച്ച് നടന്നത്, 1968-ല്‍ ഒമ്പതാം പാര്‍ട്ടി കോണ്ഗ്രസ് കൊച്ചിയിലും, 1988-ല്‍ പതിമൂന്നാം പാര്‍ട്ടി കോണ്ഗ്രസ് തിരുവനന്തപുരത്തും. ഈ തീരുമാനം കേരളത്തിലെ പാര്‍ട്ടി അണികളെ ആവേശഭരിതരാക്കും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സലിം കുമാറിന് അര്‍ഹിച്ച അംഗീകാരം തന്നെ: മമ്മുട്ടി

June 13th, 2011

salimkumar-epathram

എറണാകുളം: ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹന്‍ സലിം കുമാര്‍ തന്നെയായിരുന്നെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും മലയാളത്തിന്റെ പ്രിയ താരം മെഗാസ്റ്റാര്‍ മമ്മുട്ടി പറഞ്ഞു. എറണാകുളം മഹാരാജാസ്‌ കോളേജില്‍  ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സലിം കുമാറിനു നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം പൊതുവേ വെച്ചു പുലര്‍ത്തുന്ന നായക സങ്കല്‍പ്പങ്ങളോട് യോജിക്കാത്ത  രൂപങ്ങള്‍ ആയിരുന്നിട്ടും ഭരത് ഗോപി, പ്രേംജി, ബാലന്‍.കെ.നായര്‍ എന്നിവര്‍ക്ക് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്, ഇവരാരും സ്ഥിരം നായകവേഷം ചെയ്യുന്നവരായിരുന്നില്ല, അതുകൊണ്ട് തന്നെ ദേശീയ അവാര്‍ഡ് പരമ്പരാഗത രീതിയില്‍ നിന്നും വ്യതിചലിച്ചു എന്ന വാദത്തോട്‌ യോജിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാജാസിന്റെ ഉപഹാരം മമ്മുട്ടിയില്‍ നിന്നും സലിം കുമാര്‍ ഏറ്റുവാങ്ങി.  മറുപടി പ്രസംഗം നടത്തിയ സലിം കുമാര്‍ കോളേജ്‌ കാല അനുഭവവും കഷ്ടപ്പാടും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞപ്പോള്‍ സദസ്സ് കരഘോഷത്തോടെയാണ്  സ്വീകരിച്ചത്. താന്‍ ഇപ്പോള്‍ ഇവിടെ ഇങ്ങനെ നില്ക്കാന്‍ കാരണം മുന്‍ പ്രിന്‍സിപ്പാള്‍ ആയിരുന്ന ഭരതന്‍ മാസ്റ്റര്‍ എന്ന വലിയ മനുഷ്യന്റെ അനുഗ്രഹം കൊണ്ടാണെന്നും സലിം കുമാര്‍ അനുസ്മരിച്ചു. മഹാരാജാസ്‌ കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘമാണ് സ്വീകരണയോഗം സംഘടിപ്പിച്ചത്. മഹാരാജാസ്‌ പൂര്‍വവിദ്യാര്‍ഥി സംഘത്തിന്റെ പ്രസിഡന്റും  കാര്‍ഷിക സര്‍വകലാശാല വൈസ്‌ ചാന്‍സലറുമായ ഡോ: കെ. ആര്‍. വിശ്വംഭരന്‍ അധ്യക്ഷനായിരുന്നു. തിരക്കഥാകൃത്ത് ജോണ്പോള്‍ മുഖ്യപ്രഭാഷണം നടത്തി. പി. രാജീവ്‌ എം.പി. സലിം കുമാറിനെ അനുമോദിച്ചുകൊണ്ട് പ്രസംഗിച്ചു. മഹാരാജാസിന്റെ താരങ്ങളായ അന്‍വര്‍ റഷീദ്‌, ബിജു നാരായണന്‍, ഷിബു ചക്രവര്‍ത്തി, ടിനിടോം, കെ. എസ്. പ്രസാദ്‌, കലാഭവന്‍ അന്‍സാര്‍, സരയൂ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അമൃതയിലെ ഒറ്റ സീറ്റും സര്‍ക്കാരിനില്ല

June 12th, 2011

aims-epathram

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റ്‌  ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. വിവാദ മായ ഈ നടപടി ഇരു മുന്നണികളെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവു പ്രകാരം സ്വകാര്യ കോളേജുകളിലെ പകുതി സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നിരിക്കെ കഴിഞ്ഞ മൂന്നു വര്‍ഷമായി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഒരു സീറ്റ് പോലും സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടില്ല എന്നതാണ് സത്യം. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണ് അമൃത. 73 മെഡിക്കല്‍ സീറ്റുകളുള്ള അമൃതയില്‍ സംവരണതത്വങ്ങള്‍ പാലിക്കാതെയാണ്പ്രവേശനം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീംഡ് യൂണിവേഴ്‌സിറ്റിയായ അമൃതയ്ക്ക് സ്വന്തമായി പ്രവേശനവും ഫലപ്രഖ്യാപവും നടത്താന്‍ കഴിയുമെങ്കിലും ഭരണഘടനാചട്ടപ്രകാരമുള്ള സംവിരണതത്വത്തില്‍ നിന്ന് പിന്മാറാന്‍ പാടില്ല. കൂടാതെ ഓരോ സീറ്റിലും അഞ്ചര ലക്ഷത്തോളം രൂപയാണ് അമൃത ഫീസിനത്തില്‍ ഇടാക്കുന്നത്. ഇതുവഴി കോടിക്കണക്കിനു രൂപയാണു വര്‍ഷം തോറും കോളെജ് മാനെജ്‌മെന്റിനു ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

230 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തവര്‍ പിടിയില്‍

June 11th, 2011

gold-burglary-kerala-epathram

തൃശ്ശൂര്‍ : തൃശ്ശൂര്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടു വരികയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ നാലു പേര്‍ പോലീസിന്റെ പിടിയിലായി. പിടിയിലായവര്‍ തൃശ്ശൂര്‍ സ്വദേശികളാണ്. ഇവര്‍ കവര്‍ന്ന സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം കണ്ടെടുത്തിട്ടുണ്ട്. ഇനിയും നാലു പേരെ പിടികിട്ടാനുണ്ട്.

വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടു വരികയായിരുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ ആണ് ഒരു സംഘം ബൈക്കിലെത്തി തട്ടിയെടുത്തത്. പാലക്കല്‍ സ്വദേശിയുടെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവുമായി വന്ന ഗോപിയെന്ന ജീവനക്കാരനെ ആക്രമിച്ച് സംഘം സ്വര്‍ണ്ണവുമായി കടന്നു കളയുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയ പ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുത്: വി.എസ്.
Next »Next Page » അമൃതയിലെ ഒറ്റ സീറ്റും സര്‍ക്കാരിനില്ല »



  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine