വി.ഡി. സതീശനെതിരെ വിജിലന്‍സ് അന്വേഷണം

June 17th, 2011

vd-satheesan-epathram

തൃശൂര്‍: എം.എല്‍.എ. ഫണ്ട് ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ പ്രമുഖ കോണ്ഗ്രസ് നേതാവും പറവൂര്‍ എം. എല്‍. എ. യുമായ വി. ഡി. സതീശനെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പറവൂര്‍ ജില്ലാ കോടതിക്കു സമീപം അഭിഭാഷകര്‍ക്ക് ഗ്രന്ഥശാല നിര്‍മ്മിക്കാന്‍ അനധികൃതമായി ഏഴു ലക്ഷം രൂപ അനുവദിച്ചെന്നാണ് പരാതി. അംഗീകാരമില്ലാത്ത ഈ സ്ഥാപനത്തിന് വഴി വിട്ട് പണമനുവദിച്ചതായി കാണിച്ചു പറവൂര്‍ സ്വദേശി വിജയന്‍ പിള്ള നല്‍കിയ പരാതിയിലാണ് ജഡ്ജി വി. ജയരാമന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹാജരാകാത്തതിനാല്‍ പിണറായിക്ക് കോടതിയുടെ വിമര്‍ശനം

June 17th, 2011

കൊച്ചി: പൊതുയോഗത്തിന്റെ പേരില്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകാതിരികാത്തതിന് പിണറായി വിജയന്‌ കോടതിയുടെ വിമര്‍ശനം. ലാവ്‌ലിന്‍ കേസില്‍ നേരിട്ട്‌ ഹാജരാകാത്തതിലാണ് കോടതി വിമര്‍ശിച്ചത്. ഒഴിവാക്കാനാകാത്ത പൊതുയോഗങ്ങളില്‍ പങ്കെടുക്കേണ്‌ടതിനാലാണ്‌ കോടതിയില്‍ എത്താന്‍ കഴിയാതിരുന്നതെന്നായിരുന്നു പിണറായിയുടെ വാദം. കോടതിയില്‍ വരാതിരുന്നത്‌ ശരിയായ രീതിയല്ലെന്നും കാരണങ്ങള്‍ ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്‌ടിക്കാട്ടി. കോടതി ആവശ്യപ്പെടുന്ന ദിവസം ഹാജരാകാമെന്ന്‌ പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ലാവ്‌ലിന്‍ കമ്പനി മുന്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്‌ ട്രെന്‍ഡലിനെതിരേ വീണ്‌ടും കോടതി ജാമ്യമില്ലാ വാറണ്‌ട്‌ പുറപ്പെടുവിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇ. പി. ജയരാജനും വി. വി. രമേശനും എതിരെ പോസ്റ്ററുകള്‍

June 17th, 2011

medical-entrance-kerala-epathram

കാഞ്ഞങ്ങാട്: പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സി. പി. എം. നേതാവ് ഇ. പി. ജയരാജനും ഡി. വൈ. എഫ്. ഐ. നേതാവ്  വി. വി. രമേശനുമെതിരെ കാഞ്ഞങ്ങാട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡി. വൈ. എഫ്. ഐ. യുടേയും എസ്. എഫ്. ഐ. യുടേയും പേരിലാണ് പോസ്റ്ററുകള്‍. ഡി. വൈ. എഫ്. ഐ.
സംസ്ഥാന ട്രഷററായ രമേശന്‍ അമ്പതു ലക്ഷം മതിപ്പു വിലയുള്ള സീറ്റില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. കോട്ടയില്‍ എം. ബി. ബി. എസിന് അഡ്മിഷന്‍ തരപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രവാസിയല്ലാത്ത രമേശന്‍ ഇത്രയും തുക എങ്ങിനെ കണ്ടെത്തും എന്ന് ആദ്യം ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ എന്‍. ആര്‍. ഐ. ആയ ഒരു ബന്ധുവാണ് സീറ്റ് സ്പോണ്‍സര്‍ ചെയ്യുന്നതെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു. എന്നാല്‍ വിഷയം ചൂടു പിടിച്ചതോടെ സീറ്റ് വേണ്ടെന്ന് വച്ച് രമേശന്‍ വിഷയം ഒതുക്കുവാന്‍ ശ്രമിച്ചിരുന്നു.

സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡി. വൈ. എഫ്. ഐ. നടത്തിയ സമരത്തിനിടെ കൂത്തുപറമ്പില്‍ അഞ്ചു യുവാക്കള്‍ രക്തസാക്ഷികളായ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് സ്വന്തം മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് തരപ്പെടുത്തി യതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാത്രമല്ല ഇ. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കന്മാര്‍ ഉള്‍പ്പെടുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി ഇത്തരത്തില്‍ ഒരു സീറ്റ് നല്‍കിയതിന്റെ ധാര്‍മ്മികതയേയും അണികള്‍ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് എസ്. എഫ്. ഐ. യും ഡി. വൈ. എഫ്. ഐ. യും സമരവുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ രമേശന്റെ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് നല്‍കിയത് ഒരു തിരിച്ചടിയാകാന്‍ ഇടയുണ്ട്. തങ്ങള്‍ തെരുവില്‍ പോലീസിന്റെ തല്ലു കൊള്ളുമ്പോള്‍ നേതൃത്വത്തില്‍ ഉള്ളവര്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പിന്‍‌വാതിലിലൂടെ സീറ്റു തരപ്പെടുത്തുന്നത് അണികളില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം നേതാവായി അറിയപ്പെടുന്ന രമേശനെതിരെ വി. എസ്. പക്ഷം ശക്തമായ നടപടി ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി

June 17th, 2011

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ആരോപണങ്ങള്‍ ലോകായുക്തയുടെ അന്വേഷണത്തില്‍ നിന്നും പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ചന്ദന ഫാക്ടറി ഉടമ ഖാദര്‍ പാലോത്ത് ഏഴ് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍, ഐ.എച്ച്.ആര്‍.ഡിയില്‍ ജോലി ചെയ്യവേ പിഎച്ച്.ഡി രജിസ്‌ട്രേഷന് വ്യാജരേഖ, മറയൂര്‍ ചന്ദനക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാതെ കുറ്റാരോപിതനായ സി.സി.എഫ് വിരമിച്ചത്, പാലക്കാട് എലപ്പുള്ളിയിലെ ചന്ദന ഫാക്ടറിക്ക് 2004ല്‍ ലൈസന്‍സ് പുതുക്കിയത്, കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റ മുഴുവന്‍ തുകയായ 1500 കോടി രൂപയുടെ അഞ്ച് ശതമാനം ആയ 75 കോടി രൂപ കെ.പി.പി.നമ്പ്യാരോട് ആവശ്യപ്പെട്ടത്, കയര്‍ഫെഡ് എം.ഡി. ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം, ചെറി എന്റര്‍പ്രൈസസുമായുള്ള ബിസിനസ് ബന്ധം, തിരുവനന്തപുരം ഗോള്‍ഫ്ക്ലബ്, കോഴിക്കോട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് എന്നിവയിലെ അംഗത്വം സംബന്ധിച്ച സാമ്പത്തിക സ്രോതസ്, നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ ആരോപണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍, സ്വത്ത് എന്നിവ സംബന്ധിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. വി എസ് അധികാരത്തില്‍ ഉള്ളപ്പോള്‍ മകന്‍ അരുണ്‍ കുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇക്കാര്യങ്ങളൊക്കെ നേടിയതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വി എസ് മകനെതിരെയുള്ള ആരോപണങ്ങള്‍ ലോകയുക്തക്ക് വിട്ടിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കാട്ടുകൊമ്പന് റേഡിയോ കോളര്‍ പിടിപ്പിച്ചു

June 16th, 2011

radio-collar-for-elephant-epathram

മുത്തങ്ങ: കാട്ടാനകളെ നിരീക്ഷിക്കുന്നതിനായി റേഡിയോ കോളര്‍ സംവിധാനം മുത്തങ്ങയിലെ ഒരു കാട്ടു കൊമ്പനില്‍ പിടിപ്പിച്ചു.  ഡോക്ടര്‍മാരും വനപാലകരുമടങ്ങുന്ന  നാല്പതോളം വരുന്ന സംഘമാണ് മുപ്പത്തഞ്ചിനും  നാല്പതിനും ഇടയില്‍ പ്രായം വരുന്ന  കൊമ്പനെ   മയക്കുവെടി വെച്ച് വീഴ്ത്തി ഈ ഉപകരണം ഘടിപ്പിച്ചത്. ഇന്നലെ രാവിലെ സംഘം മുത്തങ്ങ വനത്തിലെ തേക്കിന്‍ കൂപ്പില്‍ വച്ച് ആനയെ വെടി വെച്ചു. വെടി കൊണ്ട കൊമ്പന്‍ രണ്ടു കിലോമീറ്ററോളം ദൂരം ഓടി കല്ലൂര്‍ പുഴ മുറിച്ചു കടന്നതിനു ശേഷം തെക്കും പാറ ഭാഗത്തു വെച്ച് മയങ്ങി വീണു. പിന്‍‌തുടര്‍ന്നെത്തിയ സംഘം ആനയെ വടങ്ങള്‍ കൊണ്ട് ബന്ധിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആനയെ പരിശോധിച്ച് ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തി. അതിനു ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ചു. തുടര്‍ന്ന് മയക്കം വിടുന്നതിനായി മരുന്ന് കുത്തി വെച്ചു. മയക്കമുണര്‍ന്ന ആന ഉള്‍ക്കാട്ടിലേക്ക് തിരിച്ചു പോയി.

റേഡിയോ കോളറില്‍ നിന്നും വരുന്ന സിഗ്നലുകള്‍ കയ്യില്‍ കൊണ്ടു നടക്കാവുന്ന മറ്റൊരു ഉപകരണത്തിന്റെ സഹായത്തോടെ സ്വീകരിച്ച് ആനകളുടെ സഞ്ചാര പഥം അറിയുന്നതിനും അവയുടെ ജീവിത രീതിയെ പറ്റി കൂടുതല്‍ പഠിക്കുന്നതിനും ഉപയോഗിക്കുവാന്‍ സാധിക്കും. ജി. പി. എസ്. (ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം) ഈ ഉപകരണത്തില്‍ ഉണ്ട്. ഇത് ഉപഗ്രഹവുമായി സിഗ്നലുകള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. കൃത്യമായി ആന എവിടെ നില്‍ക്കുന്നു എന്നു ഇതിന്റെ സഹായത്തോടെ കണ്ടു പിടിക്കുവാനാകും. ആനയുടെ ആരോഗ്യ പ്രശ്നങ്ങളും മനസ്സിലാക്കുവാന്‍ ഈ ഉപകരണം സഹായകമാണ്. കൂടാതെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് എവിടെയിരുന്നും റേഡിയോ കോളറില്‍ നിന്നും ഉള്ള വിവരങ്ങള്‍ അറിയുവാന്‍ കഴിയും. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. കെ. ശ്രീവത്സന്‍, ഡോ. അജയ് ദേശായി, ഡോ. അരുണ്‍ സക്കറിയ തുടങ്ങിയവര്‍ ദൌത്യത്തിനു നേതൃത്വം നല്‍കി. നിലവില്‍ രണ്ട് ആനകളില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കുവാനാണ് ആലോചന. അടുത്ത ആനയെ ചെതലയം ഭാഗത്തു നിന്നായിരിക്കും തിരഞ്ഞെടുക്കുക.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏറനാട്ടെ തോല്‍വിയില്‍ നടപടി; പി.പി. സുനീര്‍ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി
Next »Next Page » വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി »



  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine