സിന്ധു ജോയ്‌ കോണ്ഗ്രസിലേക്ക്?

March 24th, 2011

sindhu-joy-epathram

തിരുവനന്തപുരം : എസ്. എഫ്. ഐ. മുന്‍ സംസ്ഥാന പ്രസിഡണ്ടും, ദേശീയ വൈസ്‌ പ്രസിഡണ്ടും, കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിക്ക് എതിരെ പുതുപ്പള്ളിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയും ആയ സിന്ധു ജോയിയെ സി. പി. എമ്മില്‍ നിന്നും പുറത്താക്കി. തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നു എന്ന് സിന്ധു ജോയി നേരത്തെ പരാതിപ്പെട്ടിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിന്ധുവിനെ പുറത്താക്കിയത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഏറണാകുളത്തു നിന്നും കെ. വി. തോമസിനോട് മത്സരിച്ചു സിന്ധു പരാജയപ്പെട്ടിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് സിന്ധു ജോയ്‌ പങ്കെടുക്കും എന്ന് സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

ബാലകൃഷ്ണ പിള്ള മത്സരിക്കില്ല

March 24th, 2011

election-epathramതിരുവനന്തപുരം :  അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ള നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ചു. ബാലകൃഷ്ണ പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് കെ. ബി. ഗണേഷ്‌ കുമാര്‍ അറിയിച്ചത്‌ കോണ്ഗ്രസില്‍ ഏറെ ആശയ കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് കോണ്ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പി. പി. തങ്കച്ചനും ബാലകൃഷ്ണ പിള്ളയെ പൂജപ്പുര ജയിലില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഇതിനു ശേഷമാണ് താന്‍ മത്സരിക്കുന്നില്ല എന്ന് പിള്ള അറിയിച്ചത്‌.

ബാലകൃഷ്ണ പിള്ള മത്സരിക്കും എന്ന് അറിയിച്ച കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഡോ. എന്‍. എന്‍. മുരളി ആയിരിക്കും യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഞ്ചേശ്വരത്ത് പ്രതീക്ഷയോടെ ബി.ജെ.പി

March 22nd, 2011

മഞ്ചേശ്വരം: കേരളത്തില്‍ ഇത്തവണ അക്കൌണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതിനായി പാര്‍ട്ടിയൂടെ ശക്തികേന്ദ്രങ്ങളിലൊന്നായ മഞ്ചേശ്വരത്ത് യുവ നേതാവ് കെ.സുരേന്ദ്രനെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. കോഴിക്കോട് ഉ‌ള്ളിയേരി സ്വദേശിയായ സുരേന്ദ്രന്‍ യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ടീയരംഗത്തേക്ക് കടന്നുവന്നത്.  നല്ലൊരു വാഗ്മികൂ‍ടിയായ സുരേന്ദ്രന്‍ നേരത്തെ തന്നെ പ്രചാരണ രംഗത്ത് ഇറങ്ങിയിരുന്നു. അതുകൊണ്ടു തന്നെ യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും സ്ഥാനാ‍ര്‍ഥികളേക്കാള്‍ മുമ്പ് തന്നെ മണ്ഡലത്തില്‍ തന്റെ സാന്നിധ്യം സ്ഥാപിച്ചുകഴിഞ്ഞു. ബി.ജെ.പിയുടെ പല ഉന്നതരായ നേതാക്കന്മാരും വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിനായി എത്തും.  പതിവു പോലെ ഇത്തവണയും ശക്തമായ ത്രികോണ മത്സരമാണ് മഞ്ചേശ്വരം മണ്ഡലത്തി‌ല്‍ നടക്കുക. എല്‍.ഡി.എഫിനായി സിറ്റിങ്ങ് എം.എല്‍.എ കുഞ്ഞമ്പു തന്നെ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലീം ലീഗിന്റെ പി.ബി. അബ്ദുറസാഖാണ്. ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം കാസര്‍കോഡാണ്. ജയലക്ഷ്മി ഭട്ടാണ് ബി.ജെ.പി. സ്ഥനാര്‍ഥി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആര്‍. ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയില്‍ മത്സരിക്കും

March 22nd, 2011

r-balakrishna-pillai-epathram

കൊല്ലം: വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ആര്‍. ബാലകൃഷ്ണ പിള്ള കേരള കോണ്‍‌ഗ്രസ്സ് സ്ഥാനാര്‍ഥിയാകും. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ളക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ടാകില്ല എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചാല്‍ പകരം ഡമ്മി സ്ഥാനാര്‍ഥിയായി ഡോ. എന്‍. എന്‍. മുരളിയും നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നുണ്ട്. പിള്ളയ്ക്ക് സഹതാപ തരംഗം ഉണ്ടെന്നും അത് വോട്ടാക്കി മാറ്റുവാന്‍ സാധിക്കും എന്നുമാണ്‌ പാര്‍ട്ടി കരുതുന്നത്.

എന്നാല്‍ അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിള്ള മത്സര രംഗത്തുണ്ടാ‍യാല്‍ അത് മുന്നണിക്ക് ദോഷം ചെയ്യും എന്ന് കരുതുന്നവര്‍ യു. ഡി. എഫിലുണ്ട്. പിള്ളയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു. ഡി. എഫ്. നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും  ആവശ്യപ്പെട്ടു. പിള്ള മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥി ഉച്ചക്ക് മുമ്പെ വിജയിക്കുമെന്ന് പിണറായി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം.ആര്‍.മുരളിയെ ഇടത് ഏകോപനസമിതിയില്‍ നിന്നും പുറത്താക്കി

March 22nd, 2011

ഷൊര്‍ണ്ണൂര്‍: എം.ആര്‍. മുരളിയെ   ഇടത് ഏകോപന സമിതിയില്‍ നിന്നും പുറത്താക്കി. ഷൊര്‍ണ്ണൂര്‍ നഗരസഭാ ചെയര്‍മാനായ എം.ആര്‍.മുരളി കോണ്‍‌ഗ്രസ്സിന്റെ പിന്തുണയോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള തീരുമാനമാണ് ഇദ്ദേഹത്തെ പുറത്താക്കുവാന്‍ കാരണമെന്ന് സമിതി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ തന്നെ ആര്‍ക്കും പുറത്താക്കാനാവില്ലെന്ന് മുരളി മറുപടി നല്‍കി.

യു.ഡി.എഫുമായി ചേര്‍ന്ന് നഗരസഭാചെയര്‍മാനായതിനെ തുടര്‍ന്ന് ഇടത് ഏകോപന സമിതിയുടെ  സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എം.ആര്‍.മുരളിയെ നീക്കിയിരുന്നു. നേരത്തെ സി.പി.എം അംഗമായിരുന്ന മുരളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നാണ് ഇടത് ഏകോപനസമിതി രൂപീകരിച്ചത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഷൊര്‍ണ്ണൂരില്‍ ഈ വിമത സംഘടന കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.എസ്. അച്യുതാനന്ദന് ആവേശ്വോജ്ജലമായ വരവേല്പ്
Next »Next Page » ആര്‍. ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയില്‍ മത്സരിക്കും »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine