സ്മാര്‍ട്ട്‌ സിറ്റി പാട്ട കരാര്‍ ഒപ്പു വെച്ചു

February 23rd, 2011

smart-city-kochi-epathram

കൊച്ചി : കേരളം കാത്തിരുന്ന സ്മാര്‍ട്ട്‌ സിറ്റിക്ക് ഒപ്പ് വീണു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ. ടി. സെക്രട്ടറി സുരേഷ് കുമാറും ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌ ഗ്രൂപ്‌ സി. ഇ. ഓ. അബ്ദുല്‍ ലതീഫ്‌ അല്മുല്ലയും ഒപ്പ് വച്ചു. വിശദമായ മാസ്റ്റര്‍ പ്ലാനിനു അടുത്ത ഡയറക്ടര്‍ ബോര്‍ഡ്‌ സമ്മേളനത്തില്‍ അംഗീകാരം നല്‍കും. സെസ്‌ വിജ്ഞാപനം വന്നാലുടന്‍ നിര്‍മ്മാണം തുടങ്ങും. പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് നിര്‍മ്മാണം തുടങ്ങുക. യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്ന് എസ്. ശര്‍മ അറിയിച്ചു

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. എ. ജോണ്‍ അന്തരിച്ചു

February 22nd, 2011

ma-john-epathram

കോട്ടയം : മുന്‍ കോണ്‍ഗ്രസ് നേതാവ് എം. എ. ജോണ്‍ (72) അന്തരിച്ചു. ഉഴവൂര്‍ കുര്യനാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ വിദേശത്ത് മക്കളെ സന്ദര്‍ശിക്കാന്‍ പോയതിനാല്‍ വീട്ടില്‍ ഒറ്റക്കായിരുന്ന ഇദ്ദേഹത്തെ മരിച്ച നിലയില്‍ വീട്ടു ജോലിക്കാരനാണ് കണ്ടെത്തിയത്. ഹൃദ്രോഗമാണ് മരണ കാരണം.

കെ. എസ്. യു. സ്ഥാപക നേതാക്കളില്‍ ഒരാളായ ഇദ്ദേഹം കോണ്ഗ്രസ്സില്‍ പ്രവര്‍ത്തന വാദത്തിനു തുടക്കമിട്ട നേതാവായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്‍റെ ആദ്യ ജനറല്‍ സെക്രട്ടറിയാണ്. ജോണിന്‍റെ മരണത്തില്‍ കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ എല്ലാ പാര്‍ട്ടി പരിപാടികളും നിര്‍ത്തി വെച്ചതായി അദ്ദേഹം അറിയിച്ചു. ഭാര്യയും മക്കളും നാട്ടില്‍ എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തിരുരുവനന്തപുറത്തെ കുപ്രസിദ്ധ ഗുണ്ട തങ്കുട്ടനെ വെട്ടിക്കൊന്നു

February 21st, 2011

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട തങ്കുട്ടനെ (റോബിന്‍ ദാസ്) ഒരു സംഘം വെട്ടിയും കുത്തിയും കൊന്നു. തിങ്കളാഴ്ച രാവിലെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തങ്കുട്ടനെ തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് പടക്കമെറിഞ്ഞ് പ്രദേശത്ത് പരിഭ്രാന്തി പരത്തി. അക്രമികളില്‍ നിന്നും രക്ഷപ്പെടുവാന്‍ ശ്രമിച്ച തങ്കുട്ടനെ ഓടിച്ചിട്ട് വെട്ടി. നിലത്തുവീണ തങ്കുട്ടന്റെ തല വെട്ടിപ്പൊളിച്ചു. ഇയാളുടെ മരണം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് അക്രമികള്‍ സംഭവസ്ഥലം വിട്ടത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു തങ്കുട്ടന്‍. മറ്റൊരു കുപ്രസിദ്ധ ഗുണ്ടയായിരുന്ന പാറശ്ശാല ബിനുവിനെ തങ്കുട്ടനും സംഘവും ഇത്തരത്തില്‍ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകത്തില്‍ പ്രധാന പ്രതിയായിരുന്നു തങ്കുട്ടന്‍.മലയിന്‍‌കീഴ് പോലീസ് സ്റ്റേഷനിലടക്കം സ്ഥലത്ത് പല പോലീസ് സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ കേസുകളുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ആറന്മുള പൊന്നമ്മ അന്തരിച്ചു

February 21st, 2011

 തിരുവനന്തപുരം: മലയാളസിനിമയിലെ പ്രമുഖ അമ്മനടിയായ ആറന്മുള (96) പൊന്നമ്മ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്ദപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണ സമയത്ത് കൊച്ചുമകളുടെ ഭര്‍ത്താവ് നടന്‍ സുരേഷ് ഗോപി മരണ സമയത്ത് സമീപത്തുണ്ടായിരുന്നു. സംസ്കാരം നാളെ തിരുവനന്ദപുരത്തെ ശാന്തികവാടത്തില്‍ നടക്കും. നാടക രംഗത്തുനിന്നും സിനിമയില്‍ എത്തിയ പൊന്നമ്മ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 1950-ല്‍ ഇറങ്ങിയ ശശിധരന്‍ എന്ന ചിത്രമായിരുന്നു. ആദ്യ ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മവേഷമായിരുന്നു പൊന്നമ്മക്ക് ലഭിച്ചത്. തുടര്‍ന്ന് നാലോളം തലമുറയ്ക്കൊപ്പം അമ്മയായും, സഹോദരിയായും, മുത്തശ്ശിയായും അവര്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ശിവാജി ഗണേശന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷനിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി. ഗൌരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

1914-ല്‍ ആറന്മുളയിലെ മാലേത്ത് വീട്ടില്‍ കേശവ പിള്ളയും പാറുക്കുട്ടി അമ്മയുടേയും മകളായിട്ടായിരുന്നു പൊന്നമ്മയുടെ ജനനം. ബന്ധുകൂടിയായ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്. തിരു‌വനന്തപുരം സംഗീത അക്കാദമിയില്‍ സംഗീതപഠനം നടത്തിയിട്ടുള്ള ആറന്മുള പൊന്നമ്മ തിരുവനന്തപുരം കോട്ടന്‍ ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീതാദ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവും മകനും നേരത്തെ മരിച്ചിരുന്നു. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ആറന്മുള പൊന്നമ്മയുടെ മകളുടെ മകളാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

February 21st, 2011

km-mani-pj-joseph-epathram

തൊടുപുഴ : സീറ്റു വിഭജനം തുടങ്ങും മുമ്പെ തൊടുപുഴ സീറ്റില്‍ പി. ജെ. ജോസഫ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച  കെ. എം. മാണിയ്ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇതിനെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും മാണി വിഭാഗവും തമ്മില്‍ തെരുവില്‍ ഏറ്റു മുട്ടിയിരുന്നു. പി. ജെ. ജോസഫിന്റേയും കെ. എം. മാണിയുടേയും പോസ്റ്ററുകളും ഫ്ലക്സുകളും വ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാത്രിയിലും ഇന്നു പകലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍  കെ. എം. മാണിയുടെ കോലം കത്തിക്കുകയും ചെയ്തു.

നിലവില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളാണ്  തൊടുപുഴ മണ്ഡലത്തില്‍ മത്സരി ക്കുന്നതെന്നും മുന്നണി മാറി വന്ന ജൊസഫിനു ആ സീറ്റ് അവകാശപ്പെടുവാന്‍ ആകില്ലെന്നും  യു. ഡി. എഫിലെ ജില്ലയിലെ പല  നേതാക്കളും അഭിപ്രായപ്പെട്ട് രംഗത്തു വന്നു. വിമാന യാത്രയ്ക്കിടെ സഹ യാത്രികയോട് അപമര്യാദയായി  പെരുമാറിയതിന്റെ പേരില്‍ പേരില്‍ പി. ജെ. ജോസഫിനെതിരെ കേസുണ്ടായിരുന്നു എന്നും കോടതി വെറുതെ വിട്ടെങ്കിലും ഇത് തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു ദോഷകരമായി ബാധിക്കും എന്നും ചിലര്‍  ചൂണ്ടിക്കാട്ടുന്നു. കെ. എം. മാണിയുടെ തന്ത്രമാണ്  ആരവം ഉണ്ടാക്കുന്നതിനു പിന്നിലെന്നും മാണിയുടെ മകന്‍ ജോസ് കെ. മാണിയെ മന്ത്രിയാക്കാനുള്ള ശ്രമമാകാം ഇതെന്നും താന്‍ കരുതുന്നതായി പി. സി. തോമസ് പറഞ്ഞു. മുന്നണി സംവിധാനത്തെ പറ്റി നന്നായി അറിയാവുന്ന മാണിയുടെ പ്രസ്താവന തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് ടി. എം. ജേക്കബ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സുകാരെ കയറൂരി വിടരുതെന്നും ഇത്തരം പരിപാടികള്‍ മുന്നണി സംവിധാനത്തിനു പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കെ. എം. മാണി ശ‌ക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കി. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ തൊടുപുഴയില്‍ മത്സരിക്കുമെന്ന് പി. ജെ. ജോസഫ് വ്യക്തമാക്കി. പ്രകടനം നടത്തുവാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവരെ ആക്രമിക്കുന്ന രീതിയില്‍ ആകരുതെന്നും ജോസഫ് കൂട്ടിചേര്‍ത്തു. എന്നാല്‍ മാണിയുടെ പ്രസ്താവനയെ പറ്റി പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒളിമ്പ്യന്‍ സുരേഷ് ബാബു അന്തരിച്ചു
Next »Next Page » ആറന്മുള പൊന്നമ്മ അന്തരിച്ചു »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine