ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിലായി

April 30th, 2010

ദിവസങ്ങളായി നാട്ടിലിറങ്ങി ഭീതി പരത്തിയ പുള്ളിപ്പുലിയെ ഫോറസ്റ്റ് അധികൃതര്‍ പിടി കൂടി. കണ്ണൂര്‍ അഴീക്കോട് ബീച്ചില്‍ ഇന്നലെ പുലര്‍ച്ചയാണ് നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേര്‍ന്നൊരുക്കിയ കൂട്ടില്‍ പുലി കുടുങ്ങിയത്. ബീച്ചിലും പരിസരത്തും പുലിയുടെ കാല്പാട് കണ്ടിരുന്നു. പുലി കെണിയില്‍ പെട്ടതറിഞ്ഞ് വന്‍ ജനക്കൂട്ടം സംഭവ സ്ഥലത്ത് എത്തി.  പുലിയെ പിന്നീട് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയി. വയനാട് വന്യ ജീവി സങ്കേതത്തില്‍ പുലിയെ തുറന്ന് വിടുവാനാണ് ആലോചന.  പുലിയെ പിടി കൂടിയതോടെ പ്രദേശ വാസികക്ക് ആശ്വാസമായി, കുറച്ചു ദിവസ ങ്ങളായി പുലിയെ പേടിച്ച് ഭീതിയോടെ ആയിരുന്നു നാട്ടുകാര്‍ കഴിഞ്ഞിരുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കേരളാ കോണ്‍ഗ്രസ്സ് (ജെ) പിളര്‍ന്നു

April 30th, 2010

കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം പിളര്‍ന്നു. ഇന്ന് കോട്ടയത്തു നടന്ന വിമത വിഭാഗം ജോസഫിനെ പുറത്താക്കുകയും പുതിയ ചെയര്‍മാനായി പി. സി. തോമസിനെ തിരഞ്ഞെടുക്കുകയും ചെയ്തു. കെ സുരേന്ദ്രന്‍ പിള്ള എം. എല്‍. എ. അടക്കം ഒരു വിഭാഗം പ്രവര്‍ത്തകരാണ് പി. സി. തോമസിന്റെ നേതൃത്വത്തില്‍ എല്‍. ഡി. എഫില്‍ ഉറച്ചു നില്‍ക്കുവാന്‍ തീരുമാനിച്ചത്. ജോസഫ് പാര്‍ട്ടി വഞ്ചിച്ചെന്നും അധികാരം മോഹിച്ചാണ് ജോസഫ് മാണിയോടൊപ്പം ചേര്‍ന്നതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം പിളരും എന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇന്നലെ പി. സി. തോമസ് ഇടതു നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടയില്‍ ജോസഫ് മാണി ഗ്രൂപ്പില്‍ ലയിച്ച് യു. ഡി. എഫിന്റെ ഭാഗമാകുന്നതില്‍ കോണ്‍ഗ്രസ്സ്, യൂത്ത്‌ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്നും ഒരു വിഭാഗം നേതാക്കന്മാരില്‍ നിന്നും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു

April 30th, 2010

 സത്യന്‍ അന്തിക്കാടിന്റെ അമ്പതാമത്തെ ചിത്രമാണ് കഥ തുടരുന്നു. ചിരിയും ചിന്തയും ഇഴചേര്‍ത്ത് ഗ്രാമീണ പശ്ചാത്തലത്തില്‍ കുടുമ്പ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ചിത്രങ്ങള്‍ ഒരുക്കുന്ന സത്യന്‍ അന്തിക്കാട്  ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്ഥമായി  നഗരജീവിതത്തിന്റെ കഥയുമായാണ് സത്യന്‍ എത്തുന്നത്. പശ്ചാത്തലം മാറുന്നു എങ്കിലും കുടുമ്പപ്രേക്ഷകരെ മുന്നില്‍ കണ്ടു കൊണ്ടുതന്നെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  ജയറാം ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ മംതയാണ് നായിക. ഇന്നസെന്റ്, മാമുക്കോയ, കെ.പി.ഏ.സി ലളിത, രശ്മി സോമന്‍ തുടങ്ങി സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം താരങ്ങള്‍ ഈ ചിത്രത്തിലും ഉണ്ട്. വയലാര്‍ ശരത് ചന്ദ്രവരമ്മ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ഇളയരാജയാണ് ഈണം നല്‍കിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പെരുമ നിലനിര്‍ത്തി പെരുവനം കുട്ടന്മാരാര്‍

April 29th, 2010

peruvanam-kuttan-mararലോകത്തിന്റെ കണ്ണിനേയും കാതിനേയും തൃശ്ശൂര്‍ പൂരത്തിലേക്ക്‌ പിടിച്ചു കൊണ്ടു വരുന്നതിന് ഒരു പ്രധാന ഘടകമാണ്‌ ഇലഞ്ഞി ച്ചോട്ടില്‍ നിന്നും ഉയരുന്ന “അസുര വാദ്യത്തിന്റെ” മാസ്മരികമായ നാദ പ്രപഞ്ചം. രണ്ട് മണിക്കൂറില്‍ കൊട്ടി ത്തീരുന്ന ഇലഞ്ഞി ത്തറയിലെ താള വിസ്മയത്തില്‍ സ്വയമലിഞ്ഞ്‌ ആസ്വാദ നത്തിന്റെ പുത്തന്‍ ആകാശത്തിലേക്ക്‌ ആസ്വാദക ലക്ഷങ്ങള്‍ ഒന്നൊന്നായി താണ്ടുന്ന നിമിഷം. ആയിരക്കണക്കിനു കയ്യ്‌ വായുവില്‍ താളമിടുന്നു. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച്‌ കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ്‌ പെട്ടെന്ന് മേളം നിലച്ചത്‌.

എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണു. തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച്‌ തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക്‌ മാറ്റി.

എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു. പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത്‌ എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു. നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ അര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആനയുടെ ചവിട്ടേറ്റ്‌ വിദ്യാര്‍ത്ഥി മരിച്ചു

April 27th, 2010

കുന്നംകുളത്തിനടുത്ത്‌ കാട്ടകാമ്പല്‍ ഭഗവതീ ക്ഷേത്രോത്സവ ത്തോടനുബന്ധിച്ച്‌ രാവിലെ ആണ്‌ സംഭവം. ചവിട്ടേറ്റാണ്‌ കാട്ടക്കാമ്പല്‍ തയ്യില്‍ സുബ്രമണ്യന്റെ മകന്‍ മിഥുന്‍ (17) ആണ്‌ മരിച്ചത്‌.

കാട്ടകാമ്പല്‍ ഉത്സവത്തിനു പ്രായില്‍ വിഭാഗം എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന തെച്ചിക്കോട്ടു കാവ്‌ ദേവസ്വം വക കൊമ്പനെ ചിറയ്ക്കല്‍ സെന്ററില്‍ നിന്നും പ്രായില്‍ ഭാഗത്തേക്ക്‌ കൊണ്ടു പോകുക യായിരുന്നു. റോഡില്‍ ബസ്സ്‌ തടസ്സ മുണ്ടാക്കുകയും ഇതിനിടയില്‍ ആരോ ആനയുടെ കാലിനടുത്ത്‌ പടക്കം പൊട്ടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരിഭ്രമിച്ച കൊമ്പന്‍, ആളുകള്‍ ക്കിടയിലൂടെ മുന്നോട്ട്‌ നീങ്ങി. ഇതോടെ ജനം പരിഭ്രാന്തരായി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ മിഥുന്‍ താഴെ വീണു. താഴെ വീണ മിഥുന്‍ ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആനയുടെ രണ്ടാം പാപ്പാന്‍ മഹേഷിനെയും, ജഗത്ത്‌, ജിത്തു എന്നിവരെയും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രകോപനം ഒന്നും ഉണ്ടാക്കാതെ ശാന്തനായി നിന്ന ആനയെ പിന്നീട്‌ ലോറിയില്‍ കയറ്റി പേരാമംഗലത്തേക്ക്‌ കൊണ്ടു പോയി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

572 of 5761020571572573»|

« Previous Page« Previous « നടന്‍ ശ്രീനാഥ് അന്തരിച്ചു
Next »Next Page » പെരുമ നിലനിര്‍ത്തി പെരുവനം കുട്ടന്മാരാര്‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine