തിരുവനന്തപുരം : ഓൺലൈൻ വിദ്യാഭ്യാസ സൗകര്യ ങ്ങള്‍ ഇല്ലാത്ത കുട്ടികൾക്കായി അയൽപക്ക പഠന കേന്ദ്രങ്ങൾ ആരംഭിക്കും എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. അയൽപക്ക പഠന കേന്ദ്രങ്ങൾ കെ. എസ്. എഫ്. ഇ സ്‌പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലി വിഷനുകൾ വാങ്ങുന്ന തിനുള്ള ചെലവിന്റെ 75 % കെ. എസ്. എഫ്. ഇ. സബ്‌സിഡി യായി നൽകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവന ക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നൽകിയ തിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക.
അയൽപക്ക പഠന കേന്ദ്രങ്ങൾ ഒരുക്കുന്ന തിനുള്ള മറ്റു ചെലവു കളും ടെലിവിഷന്റെ 25 % ചെലവും തദ്ദേശ ഭരണ സ്ഥാപന ങ്ങൾ വഹിക്കുകയോ സ്‌പോൺസർ മാരെയോ കണ്ടെത്തണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പു കൾ വാങ്ങുന്ന തിനുള്ള ഒരു സ്‌കീം കെ. എസ്. എഫ്. ഇ. രൂപം നൽകുന്നുണ്ട്.
കെ. എസ്. എഫ്. ഇ. യുടെ മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ സി. ഡി. എസു. കളിലാണ് ഈ സ്‌കീം നടപ്പാക്കുക. ഹൈടെക് പദ്ധതി യുടെ ഭാഗമായി ലഭ്യ മാക്കിയ 1.2 ലക്ഷം ലാപ് ടോപ്പുകൾ, 7000 പ്രോജക്ടറു കൾ, 4545 ടെലി വിഷനുകൾ തുടങ്ങിയവ, അവ ആവശ്യമായ പ്രദേശത്ത് കൊണ്ടു പോയി ഉപയോഗി ക്കുവാനുള്ള അനുവാദം നൽകിയിട്ടുണ്ട്.