സോഷ്യൽ മീഡിയ പരസ്യത്തിലൂടെ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ

July 24th, 2023

fraud-epathram
തിരുവനന്തപുരം : ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന രീതിയിൽ സോഷ്യൽ മീഡിയയിലെ പരസ്യ ങ്ങളിൽ ആകൃഷ്ടയായ തിരുവനന്തപുരം സ്വദേശിനിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ. ഈ തട്ടിപ്പിനെ കുറിച്ചു കേരളാ പോലീസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സംഭവം ഇങ്ങിനെ.

ഫേയ്സ് ബുക്കില്‍ കണ്ട ‘വീട്ടിലിരുന്നു പണം സമ്പാദിക്കാം’ എന്ന പരസ്യത്തിന് താഴെ താല്പര്യം അറിയിച്ച് കമന്‍റ് ചെയ്ത യുവതിയുടെ മെസ്സഞ്ചറിൽ ഉടൻ തന്നെ മറുപടി ലഭിച്ചു. തുടർന്ന് ഫോൺ കോളും ലഭിച്ചു. തങ്ങൾ അയച്ചു നൽകുന്ന വിഡിയോ ലിങ്കു കൾ തുറന്ന് ലൈക്ക് ചെയ്യുക എന്നതാണ് കമ്പനി ഇവർക്ക് നൽകിയ ജോലി. ഇരട്ടി പണം ലഭിച്ചതോടെ ആവേശമായി.

ബിറ്റ് കൊയ്നിൽ നിക്ഷേപിച്ചാൽ കൂടുതൽ പണം കിട്ടും എന്ന ഓഫറും കമ്പനി നൽകി. മോഹന വാഗ്ദാനത്തിൽ വീണ യുവതി ബിറ്റ് കൊയ്‌നിൽ പണം നിക്ഷേപിച്ചു. തന്‍റെ വെർച്ച്വൽ അക്കൗണ്ടിൽ പണം എത്തുന്നത് കണ്ട യുവതി ആവേശത്തോടെ കൂടുതൽ പണം നിക്ഷേപിച്ചു. ഒടുവിൽ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. യുവതിയുടെ പരാതിയെ തുടർന്ന് സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാർട്ട് ടൈം ജോലി, ഷെയർ ട്രേഡിംഗ്, ബിസിനസ്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓൺ ലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നവരിൽ അധികവും വിദ്യാ സമ്പന്നരായ പ്രബുദ്ധ മലയാളികൾ തന്നെ എന്നതാണ് ഏറെ അതിശയകരം. ഡോക്ടർമാർ, എഞ്ചിനീയര്‍മാര്‍, ഐ. ടി. പ്രൊഫഷണലുകൾ, കച്ചവടക്കാർ തുടങ്ങി വിദ്യാർത്ഥികളും വരെ ഉൾപ്പെടുന്നു.

യുട്യൂബ് ചാനലുകൾ ലൈക്ക് ചെയ്യുകയും സബ്‌സ്‌ക്രൈബ് ചെയ്യുകയും വഴി വരുമാനം ഉണ്ടാക്കാം എന്ന് പറയുകയും ഒരു ലിങ്ക് അയച്ചു കൊടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. ഇതുവഴി വിവിധ ടാസ്കുകളിലൂടെ പണം ലഭിക്കും എന്ന് ബോദ്ധ്യപ്പെടുത്തി പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. ഇത്തരം തട്ടിപ്പുകൾക്ക് എതിരേ ജാഗ്രത പുലർത്തുക എന്നും കേരളാ പോലീസ് മുന്നറിയിപ്പു നല്‍കി. Twitter &  FB Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട : എസ്. ബി. ഐ.

August 19th, 2019

logo-state-bank-of-india-sbi-ePathram
കണ്ണൂർ : രാത്രി യിൽ എ. ടി. എം. കാർഡ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യ രുത് എന്ന് എസ്. ബി. ഐ. യുടെ മുന്നറിയിപ്പ്. രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ പണം കൈമാറ്റം ചെയ്യുന്നത് തടഞ്ഞു കൊണ്ടാണ് എസ്. ബി. ഐ. മുന്നറി യിപ്പു നല്‍കി യിരി ക്കുന്നത്.

തട്ടിയെടുക്കുന്ന എ. ടി. എം. കാർഡ് ഉപയോ ഗിച്ച് രാത്രി സമയ ങ്ങളില്‍ പണം കൈ മാറ്റം ചെയ്യുന്ന തായി ശ്രദ്ധ യിൽ പ്പെട്ട തോടെ യാണ് അധികൃതര്‍ ഈ മുന്നറി യിപ്പു നല്‍കിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« എച്ച്- വൺ. എൻ- വൺ പടര്‍ന്നു പിടിക്കു വാന്‍ സാദ്ധ്യത
കെപിസിസി പുനസംഘടന: അതൃപ്തി അറിയിച്ച് കെ മുരളീധരന്‍ »



  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം
  • കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും
  • തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : മഷി പുരട്ടുക വോട്ടറുടെ ഇടതു നടു വിരലില്‍
  • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു
  • ശക്തമായ മഴ : പകർച്ച വ്യാധികൾക്ക് സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പ്
  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine