ബസ്സ് സമയം പുനഃ ക്രമീ കരിക്കുന്നു

July 15th, 2018

ksrtc-bus-epathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. യുടെ വരു മാനം വർദ്ധി പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സു കളു ടെ സർവ്വീസ് സമയം പുനഃ ക്രമീ കരി ക്കുന്നു.

ഡിപ്പോ തല ത്തിൽ കൃത്യ മായ പഠനം നടത്തി യാണ് സർവ്വീസു കളുടെ സമയം നിശ്ചയിക്കുക. ആഗസ്റ്റ് ഒന്നു മുതൽ പുതിയ സമയ ക്രമ ത്തിൽ ബസ്സു കള്‍ സര്‍ വ്വീസ് നടത്തും.

ആദ്യ ഘട്ട ത്തില്‍ 219 എ. സി. വോൾവോ ബസ്സുകളുടെ ഷെഡ്യൂളുകള്‍ പുനഃ ക്രമീ കരിക്കും.

രണ്ടാം ഘട്ട ത്തിൽ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ് പ്രസ്, സൂപ്പർ ഡീലക്സ് എന്നീ വിഭാഗ ങ്ങൾ ഉൾപ്പെടുന്ന സൂപ്പർ ക്ലാസ്സ് സർവ്വീസു കളാണ് പുനഃ ക്രമീ കരിക്കു ന്നത്. 600 സൂപ്പർ ക്ലാസ് ബസ്സു കള്‍ കെ. എസ്. ആർ. ടി. സി. ക്കുണ്ട്.

മൂന്നാം ഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾ പുനഃ ക്രമീ കരിക്കും.1200 ഒാളം ബസ്സു കള്‍ ഈ വിഭാഗ ത്തില്‍ ഉണ്ട്.

നാലാം ഘട്ടത്തില്‍ സിറ്റി ഫാസ്റ്റ് – ഒാർഡിനറി ബസ്സു കള്‍ പുനഃ ക്രമീ കരിക്കും. നാലായിര ത്തോളം ഒാർഡിനറി ബസ്സു കളാണ് നിലവില്‍ സർവ്വീസ് നടത്തു ന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഹനാപകടം: സഹോദര ങ്ങള്‍ അടക്കം 4 മരണം

June 27th, 2018

accident-graphic-epathram
ആലപ്പുഴ : ചെങ്ങന്നൂര്‍ മുളക്കുഴ യില്‍ ബസ്സും മിനി ലോറി യും കൂട്ടിയിടിച്ച് നാലു മരണം. ഇന്നു രാവിലെ ആറര മണി യോടെ ഉണ്ടായ അപ കട ത്തില്‍ ആലപ്പുഴ വൈദ്യര്‍ മുക്ക് സ്വദേശി കളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ. ബാബു എന്നിവ രാണ് മരിച്ചത്.

ചെങ്ങന്നൂരില്‍ നിന്ന് പത്തനം തിട്ട യിലേക്ക് പോയി രുന്ന കെ. എസ്. ആര്‍. ടി. സി. ബസ്സും ചെങ്ങ ന്നൂര്‍ ഭാഗ ത്തേക്ക് വരിക യായിരുന്ന മിനി ലോറി യുമാണ് കൂട്ടി യിടിച്ചത്. മുളക്കഴ യിലെ കാണിക്ക മണ്ഡപം ജംഗ്ഷ നിലാണ് അപ കടം ഉണ്ടായത്.

മിനി ലോറി യില്‍ യാത്ര ചെയ്തിരുന്ന നാലു പേരില്‍ മൂന്നു പേര്‍ സംഭവ സ്ഥല ത്ത് വെച്ചും ഒരാള്‍ ആശു പത്രി യിലേക്കുള്ള വഴി യിലും വെച്ച് മരിച്ചു. ബന്ധു ക്കളായ നാലു പേരും ഖലാസി തൊഴി ലാളി കളാണ്.

ബസ്സിലെ യാത്രക്കാര്‍ ക്കും സാരമായ പരിക്കു കള്‍ ഉണ്ട്. പരിക്കേറ്റവരെ ആശുപത്രി യിലേക്കു മാറ്റി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ പോര്‍ട്ടു കളിലേക്ക്​ കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തും

June 24th, 2018

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന വിമാന ത്താ വള ങ്ങളില്‍ നിന്നും കെ. എസ്. ആർ. ടി. സി. സർവ്വീ സു കള്‍ നടത്തും.

തിരുവനന്ത പുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നിവിട ങ്ങളില്‍ നിന്നും ജൂലായ് മൂന്നു മുതല്‍ അതതു നഗര കേന്ദ്ര ങ്ങളിലേക്ക് പരീ ക്ഷണാടി സ്ഥാന ത്തിൽ ബസ്സു കള്‍ ഓടി ത്തുടങ്ങും. മൂന്ന് എയര്‍ പോര്‍ട്ടു കളില്‍ നിന്നും ഒരോ ബസ്സു കൾ വീതം ആഗസ്റ്റ് മൂന്നു വരെ ഒരു മാസ ത്തേ ക്കാണ് പരീക്ഷണ യോട്ടം.

ksrtc-bus-epathram

തിരു വനന്ത പുരത്തു നിന്ന് തമ്പാനൂർ, കിഴക്കേകോട്ട എന്നിവിട ങ്ങളിലേക്കും നെടുമ്പാശ്ശേരിയിൽ നിന്നും കൊച്ചി യിലേക്കും കരിപ്പൂരിൽ നിന്നും കോഴിക്കോട്ടേ ക്കും ആണ് സര്‍വ്വീസ് നടത്തുക. വിമാന ങ്ങളുടെ സമയ ക്രമം അനു സരിച്ചു തന്നെ ബസ്സു കളുടെ സമയം ക്രമീ കരിക്കും.

ഓൺ ലൈൻ ബുക്കിംഗും ലഭ്യമായിരിക്കും. എയര്‍ പോര്‍ ട്ടുക ളില്‍ നിന്നും യാത്ര ക്കാര്‍ ഇറങ്ങി വരുന്നതിന് സമീപത്തായി കെ. എസ്. ആർ. ടി. സി. യുടെ സ്മാര്‍ട്ട് ബസ്സ് ഉണ്ടാകും. ക്രമീ കരണ ങ്ങൾ ക്കായി എയർ പോർ ട്ടിൽ ഇൻസ്പെക്ടർമാരെ നിയോഗിക്കും.

ടാക്സികൾ യാത്ര ക്കാരെ കയറ്റുന്നതിനും മുമ്പാണ് ബസ്സു കൾ പാർക്ക് ചെയ്യുക. രാത്രി സമയത്തും ബസ്സ് സര്‍വ്വീസ് ലഭ്യ മാക്കും. ഒരു മണിക്കൂർ ഇട വിട്ടാണ് സർവ്വീ സുകൾ നടത്തുക എന്നും സമയ കൃത്യത യാണ് സ്മാര്‍ട്ട് ബസ്സിന്റെ പ്രത്യേകത എന്ന് അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥി കള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ഇളവു നൽകില്ല : സ്വകാര്യ ബസ്സുടമകള്‍

April 28th, 2018

sslc-plus-two-students-ePathram
കൊച്ചി : സ്വകാര്യബസ്സുകളില്‍ സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥി കളെ കൊണ്ടു പോകണം എങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി യും ഇളവു കളും അനു വദി ക്കണം.

അല്ലാത്ത പക്ഷം ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ഇളവു നൽകില്ല എന്നും കണ്‍സഷന്‍ സംവിധാനം എടുത്തു കളയണം എന്നാ വശ്യ പ്പെട്ട് കോടതിയെ സമീ പിക്കു വാനും സ്വകാര്യ ബസ്സുടമകള്‍ തീരുമാനിച്ചു.

ഇന്ധന വില കുറ ക്കണം എന്നും വിദ്യാര്‍ത്ഥി കളുടെ യാത്രാ ഇള വിന്റെ സബ്‌സിഡി സര്‍ക്കാര്‍ നല്‍കണം എന്നും ഉള്ള ആവശ്യ ങ്ങള്‍ ഉന്ന യിച്ച് മെയ് എട്ടിന് സെക്രട്ടറിയേ റ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും എന്നും ഭാര വാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അതിവേഗ ബസ്സുകളിൽ യാത്രക്കാരെ നിർത്തരുത് : ഹൈക്കോടതി

March 27th, 2018

bus_epathram

കൊച്ചി : കെ എസ് ആർ ടി സി, സ്വകാര്യ മേഖലകളിലുള്ള അതിവേഗ ബസ്സുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ഉയർന്ന നിരക്ക് നൽകുമ്പോൾ യാത്രക്കാരന് ഇരുന്ന് യാത്ര ചെയ്യാനുള്ള അനുവാദമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ്, ഡീലക്സ്, സൂപ്പർ ഡീലക്സ് ബസ്സുകൾക്കെല്ലാം ഉത്തരവ് ബാധകമാണ്. ബസ് ചാർജ് വർദ്ധന മരവിപ്പിക്കുക, മോട്ടോർ വാഹന ചട്ടം പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 13101112»|

« Previous Page« Previous « കുപ്പി വെള്ള ത്തിന്‍റെ വില 12 രൂപ യായി കുറയും
Next »Next Page » സന്തോഷ് ട്രോഫി : മിഥുൻ തന്നെയാണ് താരം »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine