നെടുമ്പാശ്ശേരിയില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം‍

June 9th, 2012

AirIndia-epathram
കൊച്ചി: യാത്രക്കാരെ കോഴിക്കോട്ട്‌ ഇറക്കാതെ കൊച്ചിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന്‌ ഇറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം. ദോഹ-കോഴിക്കോട്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ആണ് യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്‌.

കോഴിക്കോട്‌ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതു കാരണമാണ്‌ കൊച്ചിയില്‍ ഇറങ്ങിയത്‌ എന്നാണ്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എമിഗ്രേഷന്‍ പരിശോധനക്ക്‌ ശേഷം കോഴിക്കോട്ടേക്ക്‌ മറ്റൊരു വിമാനത്തില്‍ അയക്കാം എന്ന്‌ അധികൃതര്‍ നല്‍കിയ ഉറപ്പ്‌ യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. പരിശോധന കഴിഞ്ഞാല്‍ അധികൃതരുടെ ഉത്തരവാദിത്വം അവസാനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ പ്രതിഷേധം. എണ്‍പതോളം യാത്രക്കാരാണ് വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാസ്പോര്‍ട്ട് നിര്‍മ്മിതിയിലെ അപാകത നിരവധി പേരെ വലയ്ക്കുന്നു

May 15th, 2012

passport-epathram

തിരുവനന്തപുരം: ഒരു പൌരന് തന്റെ രാജ്യം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് പാസ്പോര്‍ട്ട്. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. പല രാജ്യങ്ങളും പാസ്പോര്‍ട്ട് സൌജന്യമായാണ് തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കുന്നത്. ഇന്ത്യയില്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ ഫീസ്‌ ഈടാക്കുന്നുണ്ട്. എന്നാല്‍ പാസ്പോര്‍ട്ടിന്റെ നിര്‍മ്മിതിയില്‍ വരുന്ന പാകപ്പിഴകള്‍ക്കും പാസ്പോര്‍ട്ടിന്റെ ഉടമ തന്നെ ഉത്തരവാദിയാകണം. ഒട്ടുമിക്കവരുടെയും പാസ്പോര്‍ട്ടുകളുടെ ലാമിനേഷന്‍ വളരെ പെട്ടെന്ന് അടര്‍ന്നു പോരുന്നതിനാല്‍ വിദേശ യാത്ര നടത്തുന്നവര്‍ എയര്‍പോര്‍ട്ടില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇപ്പോള്‍ തന്നെ വിവിധ കാരണങ്ങളാല്‍ പലരെയും കൂടുതല്‍ പരിശോധിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. പേര് നോക്കിയും സ്ഥലം നോക്കിയും ചില ഉദ്യോഗസ്ഥര്‍ യാത്രക്കാരെ അകാരണമായി കൂടുതല്‍ ചോദ്യം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ലാമിനേഷന്‍ ഇളകിയ പാസ്പോര്‍ട്ടുമായി വരുന്ന യാത്രക്കാരനെ കൂടുതല്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ ഇക്കാര്യം പാസ്പോര്‍ട്ട് ഓഫീസിലോ എംബസിയിലോ പറഞ്ഞാല്‍ അത് അവരവരുടെ കുഴപ്പമാണെന്ന രീതിയിലാണ് പറയുന്നത്. എന്നാല്‍ കൃത്യമായി ലാമിനേഷന്‍ ചെയ്യാതെ നല്‍കുന്ന ഇത്തരം പാസ്പോര്‍ട്ടുകള്‍ ഒരു മാസത്തിനകം തന്നെ കേടുവരുന്നു എന്നതാണ് അവസ്ഥ. വിദേശത്ത് ജോലി ചെയ്യുന്ന പലര്‍ക്കും പാസ്പോര്‍ട്ട് അവരവരുടെ കമ്പനികളില്‍ ഏല്‍പ്പിക്കണം. പിന്നെ അടുത്ത അവധിക്കായി അപേക്ഷിക്കുന്ന സമയത്ത്‌ നാട്ടിലേക്ക് തിരിക്കുന്ന അന്നോ തലേന്നോ മാത്രമാണ് പാസ്പോര്‍ട്ട് കിട്ടുക. കുറഞ്ഞ ലീവിന് നാട്ടിലെത്തുന്ന ഇവര്‍ക്ക് ചിലപ്പോള്‍ ഇത് ശരിയാക്കി കിട്ടുവാനുള്ള സമയം ഉണ്ടാകാന്‍ ഇടയില്ല. ഉണ്ടെങ്കില്‍ തന്നെ അതിനുള്ള ഫീസും നല്‍കണം. പത്ത് വര്‍ഷക്കാലം ഒരു പൌരന്‍ സൂക്ഷിക്കേണ്ട ഈ പ്രധാനപ്പെട്ട രേഖ നിര്‍മ്മാണത്തില്‍ തന്നെ വേണ്ട വിധത്തില്‍ ഗുണമേന്മ ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ ഗുണമേന്മയില്‍ നിര്‍മ്മിക്കാത്തതിന്റെ ബാധ്യത ജനങ്ങളില്‍ കെട്ടിവേക്കുന്ന രീതി ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യാജ പാസ്പോര്‍ട്ടുമായി ഇറാന്‍ കാരന്‍ മലപ്പുറത്ത് പിടിയില്‍

November 21st, 2011
Handcuffs-epathram
തേഞ്ഞിപ്പാലം: വ്യാജ പാസ്പോര്‍ട്ടുമായി മുപ്പത് വര്‍ഷമായില്‍ കേരളത്തില്‍ ജീവിക്കുന്ന ഇറാന്‍ കാരന്‍ പോലീസ് പിടിയിലായി. ചംഗിസ് ബഹാദുരി(58) എന്ന ഇറാനിയാണ്  അബ്ദുള്‍ നാസര്‍ കുന്നുമ്മല്‍ എന്ന പേരില്‍ കേരളത്തില്‍ താമസിച്ചിരുന്നത്.  ഇറാനിലെ റുസ്താനി ബഹാരിസ്ഥാന്‍  സ്വദേശിയായ ബഹാദുരി ആദ്യം ഇറാന്‍ പാസ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ എത്തിയത്. പിന്നീട് വ്യാജരേഖകള്‍ ചമച്ച് 1999-ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുത്തു. ഇതുപയോഗിച്ച് പലതവണ വിദേശയാത്രകള്‍ നടത്തി. ചേലമ്പ്ര ഇടിമൂഴിക്കലില്‍ വീടും സ്ഥലവും വാങ്ങി കുടുമ്പ സമേതം താമസിച്ചു വരികയായിരുന്നു ഇയാള്‍. സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി സി.ഐ. ഉമേഷിന്റെ നിര്‍ദ്ദേശാനുസരണം തേഞ്ഞിപ്പാലം എസ്.ഐയും സംഘവുമാണ്  ഇയാളെ പിടികൂടിയത്. വിദേശ പൌരത്വം മറച്ചു വച്ച് വ്യാജ രേഖകളുടെ സഹായത്തോടെ  ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുത്തതിനും ചേലമ്പ്രയില്‍ സ്വത്ത് വാങ്ങിയതിനും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
1981-ല്‍ ദുബായില്‍ വച്ച് ബഹാദുരി കൊണ്ടോട്ടിക്കാരിയായ ആയിഷയെന്ന മലയാളിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ആറുമക്കള്‍ ഉണ്ട്. പിന്നീട് ആയിഷയെ ഉപേക്ഷിച്ച് ഇയാള്‍ അവരുടെ സഹോദരി സഫിയയെ വിവാഹം  കഴിച്ചു. തുടര്‍ന്ന് മക്കള്‍ക്കും ഭാര്യക്കുമൊപ്പം കേരളത്തില്‍ താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിദേശയാത്രകള്‍ നടത്തുന്ന ഇയാള്‍ അടുത്തിടെയാണ് കേരളത്തില്‍ മടങ്ങി എത്തിയത്.   ഒരു ഇറാന്‍ പൌരന്‍ ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി ഇന്ത്യന്‍ പൌരനായി മലബാറില്‍ കുടുംബജീവിതം നയിച്ചുവരികയായിരുന്നു എന്നത് സുരക്ഷാ വീഴ്ചയായി കരുതുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

കേരള പ്രവാസി സംഘം : കെ. വി. അബ്ദുല്‍ ഖാദര്‍ ജനറല്‍ സെക്രട്ടറി

October 12th, 2011

k-v-abdul-khader-gvr-mla-epathram
ഗുരുവായൂര്‍: കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി യായി ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂരില്‍ നടന്ന സ്പെഷല്‍ കണ്‍വെന്‍ഷനില്‍ സി. പി. എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍, എം. വിജയ രാഘവന്‍, ഇ. പി. ജയരാജന്‍, ബേബി ജോണ്‍, എ. സി. മൊയ്തീന്‍, എം. കൃഷ്ണദാസ്‌ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

വിദേശ നിക്ഷേപ കര്‍ക്ക് നല്‍കുന്ന പരിഗണന പ്രവാസി കള്‍ക്കും നല്‍കണം എന്നും പ്രവാസി കളുടെ സംരക്ഷണ ത്തിനായി സമഗ്ര കുടിയേറ്റ നിയമത്തിനു രൂപം നല്കണം എന്നും കണ്‍വെന്‍ഷനില്‍ പിണറായി ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ നിന്നും തിരിച്ച് എത്തുന്ന വര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സമഗ്ര പുനരധിവാസ പാക്കേജ്‌ ആവിഷ്കരിക്കണം എന്ന്‌ കേരളാ പ്രവാസി സംഘം സംസ്ഥാന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

സാന്ത്വനം പദ്ധതി പ്രകാരം പ്രവാസി കള്‍ക്കുള്ള മരണാന്തര ആനുകൂല്യം ഒരു ലക്ഷം രൂപയായും ചികില്‍സാ സഹായം അമ്പതിനായിരം രൂപയായും വര്‍ദ്ധിപ്പിക്കുക, അറുപതു വയസ്സു തികഞ്ഞ പ്രവാസി കള്‍ക്ക്‌ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

മംഗലാപുരം വിമാന ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക്‌ അര്‍ഹമായ നഷ്ട പരിഹാരം നിഷേധിക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസിയുടെ വീട്ടില്‍ ഗുണ്ടാ വിളയാട്ടം : മുഖ്യമന്ത്രിക്കും എന്‍. ആര്‍. ഐ. സെല്ലിനും പരാതി നല്‍കി

September 8th, 2011

violence-against-women-epathram

ഏങ്ങണ്ടിയൂര്‍ : പ്രവാസി മലയാളിയുടെ നാട്ടിലെ വീട്ടില്‍ മണല്‍ ഭൂ മാഫിയക്ക് വേണ്ടി ക്വൊട്ടേഷന്‍ സംഘം ആക്രമണം നടത്തിയ കേസില്‍ മുഖ്യമന്ത്രിക്കും, പ്രവാസി കാര്യ വകുപ്പ് മന്ത്രിക്കും, എന്‍. ആര്‍. ഐ. സെല്‍ പോലീസ്‌ സൂപ്രണ്ടിനും പരാതി നല്‍കി. ദുബായില്‍ ജോലിക്കാരനും ഏങ്ങണ്ടിയൂര്‍ സ്വദേശിയുമായ ഉദയകുമാറിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു സംഘം ഗുണ്ടകള്‍ ആക്രമണം നടത്തിയത്‌. ഗര്‍ഭിണിയായ സഹോദരി നിസഹായയായി നോക്കി നില്‍ക്കവേ വീട്ടില്‍ ഉണ്ടായിരുന്ന ജ്യേഷ്ഠ പുത്രനായ വിലാഷിനെ (28) അക്രമികള്‍ മര്‍ദ്ദിച്ചു അവശനാക്കി. ഇയാള്‍ ഇപ്പോള്‍ തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉദയകുമാറിന്റെ ഭൂമിയില്‍ നിന്നും മണല്‍ മാഫിയ അനധികൃതമായി മണല്‍ എടുക്കുന്നത് സംബന്ധിച്ച് ചാവക്കാട്‌ കോടതിയില്‍ കേസ്‌ നിലവിലുണ്ട്. തുടര്‍ച്ചയായ മണല്‍ എടുക്കല്‍ മൂലം പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ്‌ ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

16 of 1810151617»|

« Previous Page« Previous « ഏങ്ങണ്ടിയൂരില്‍ സ്ത്രീകള്‍ക്ക് നേരെ മണല്‍ മാഫിയയുടെ ആക്രമണം
Next »Next Page » ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ. മീരാന്‍ അന്തരിച്ചു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine