വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ ലോഗോ പ്രകാശനം ചെയ്തു

August 22nd, 2023

ghs-manathala-global-alumni-logo-ePathram

ചാവക്കാട് : മണത്തല ഗവണ്മെന്‍റ് ഹൈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ, നാളിതു വരെയുള്ള എല്ലാ വിദ്യാർത്ഥി കളെയും ഉൾപ്പെടുത്തി രൂപീകരിച്ച ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു.

നിലവിലെ ഏറ്റവും മുതിര്‍ന്ന പൂർവ്വ വിദ്യാർത്ഥി ടി. വി. മുഹമ്മദ് യൂസഫ്, ഏറ്റവും ജൂനിയറും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ഫാത്തിമ മർവ്വ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.

global-alumni-of-ghs-manathala-logo-release-ePathram

ചാവക്കാട് സിംഗേഴ്സ് മ്യൂസിക് അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ അംഗങ്ങളായ കെ. വി. ശശി, ഫൈസൽ കാനാമ്പുള്ളി, നൗഷാദ് അലി, കമറു ബാവ സാഹിബ്, അഷ്‌റഫ് എന്നിവർ ആശംസകള്‍ നേര്‍ന്നു.

logo-release-global-alumni-of-ghs-manathala-ePathram

ആര്‍. വി. നാസിറുദ്ധീൻ, സൈനുദ്ധീൻ ഇരട്ടപ്പുഴ, കെ. എസ്‌. ശിവദാസ്, ടി. വി. ഇസ്മായിൽ, രാജേഷ് മാക്കൽ, ഗണേഷ് ശിവജി, ജയൻ ക്രയോൺസ്, ഹസീന റസാഖ്, സന്ധ്യ ടീച്ചർ, സബരിയ, ശാമില, നസ്റിയ എന്നിവര്‍ നേതൃത്വം നല്‍കി.  ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ അഡ്മിന്‍ ടീം മെംബര്‍മാരായ നൗഷാദ് കാട്ടിൽ സ്വാഗതവും നാസർ ബാവ നന്ദിയും പറഞ്ഞു. WhatsApp Group Link

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സർഗ്ഗ സമീക്ഷ സാഹിത്യ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

August 13th, 2023

logo-palakkad-pravasi-center-ePathram-
പാലക്കാട് : വിദ്യാർത്ഥികൾക്കായി പാലക്കാട് പ്രവാസി സെന്‍റർ നടത്തിയ സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഥ, കവിത എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ആഗസ്റ്റ് 13 ന് കുഴൽമന്ദം കളരിക്കൽ കൺവെൻഷൻ സെന്‍ററിൽ വെച്ച് നടക്കുന്ന ‘സർഗ്ഗ സമീക്ഷ’ സംഗമത്തിൽ വെച്ചു വിതരണം ചെയ്യും. സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലെ പ്രമുഖർ സംബന്ധിക്കും.

വിക്ടോറിയ കോളേജ് മുൻ പ്രിസിപ്പാള്‍ ഡോ. മുരളി, വിവർത്തകനും കവിയുമായ കെ. വി. വിൻസെന്‍റ്, ചെറു കഥാ കൃത്തായ മോഹൻദാസ് ശ്രീകൃഷ്ണപുരം എന്നിവര്‍ അടങ്ങിയ ജൂറിയാണ് സൃഷ്ടികൾ വിലയിരുത്തി വിജയികളെ നിർണ്ണയിച്ചത്.  വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേര തീരം പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്

August 9th, 2023

coconut-tree-ePathram
ചാവക്കാട് : നാളികേര ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈ വരിക്കാൻ ‘കേര തീരം’ പദ്ധതിയുമായി തൃശ്ശൂര്‍ ജില്ലയിലെ തീര ദേശമായ കടപ്പുറം ഗ്രാമ പഞ്ചായത്ത്. ഉല്പാദന ക്ഷമത കൂടിയ ആയിരം തെങ്ങിൻ തൈകള്‍ ഈ പദ്ധതിയുടെ ഭാഗമായി നടും.

കൃഷി ഭവൻ, ഗ്രാമ പഞ്ചായത്ത്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ കൈ കോർത്താണ് പദ്ധതി നടപ്പാക്കുന്നത്. 3.50 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിക്കും.

പഞ്ചായത്തിലെ പതിനാറ് വാർഡുകളിലായി ഓരോ കുടുംബത്തിനും തൊഴിലുറപ്പ് തൊഴിലാളികൾ വഴി തെങ്ങിൻ തൈ നടുന്നതിനുള്ള കുഴികൾ തയ്യാറാക്കും. ഇതിലൂടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാകും. തീരദേശ മേഖല ആയതിനാൽ തെങ്ങ് കൃഷിക്ക് സാദ്ധ്യതയുള്ള പ്രദേശമാണ് കടപ്പുറം ഗ്രാമ പഞ്ചായത്ത്.

തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാളികേര ഉല്പാദനം വർദ്ധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ പറഞ്ഞു. PRD

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദേശീയ പതാക : ഫ്ലാഗ് കോഡ് കർശ്ശമായി പാലിക്കണം

August 9th, 2023

flag-code-should-be-strictly-follow-when-usage-of-indian-national-flag-ePathram
തിരുവനന്തപുരം : സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ലാഗ് കോഡ് കർശ്ശനമായി പാലിക്കണം എന്നു പൊതു ഭരണ വകുപ്പ് നിർദ്ദേശം.

കോട്ടൺ, ഖാദി, പോളിസ്റ്റർ, നൂൽ, സിൽക്ക് എന്നിവ ഉപയോഗിച്ച് കൈ കൊണ്ടു ഉണ്ടാക്കിയതോ മെഷീൻ നിർമ്മിതമോ ആയ ദേശീയ പതാക ഉപയോഗിക്കാം.

പ്ലാസ്റ്റിക് നിര്‍മ്മിത പതാകകള്‍ ഉപയോഗിക്കരുത് എന്ന് കേന്ദ്ര നിര്‍ദ്ദേശം നില നില്‍ക്കുന്നുണ്ട്.

നീളവും ഉയരവും 3:2 അനു പാതത്തില്‍ ദീർഘ ചതുരാകൃതിയില്‍ ആയിരിക്കണം ദേശീയ പതാക. ആദരവും ബഹുമതിയും ലഭിക്കും വിധം പതാക സ്ഥാപിക്കണം. കേടു പാടുകള്‍ ഉള്ളതോ അഴുക്ക് ഉള്ളതോ ആയ പതാക ഉപയോഗിക്കരുത്. ഒരു കൊടി മരത്തിൽ മറ്റു പതാകകൾക്ക് ഒപ്പം ദേശീയ പതാക ഉയർത്തരുത്. ദേശീയ പതാക യേക്കാൾ ഉയരത്തിൽ മറ്റു പതാകകൾ പാടില്ല.

വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കു ദേശീയ പതാക എല്ലാ ദിവസും ഉയർത്താം. വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നിവയിലും ഉപയോഗിക്കാം. ദേശീയ പതാകയുടെ അന്തസ്സും ബഹുമാനവും നില നിർത്തിയാകണം ഇത്.

പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് 2002 ലെ ഫ്ലാഗ് കോഡ് ക്ലോസ് (xi) ഖണ്ഡിക 2.2 പാർട്ട് -2 ൽ 2022 ജൂലായ് 20 നു ഭേദഗതി വരുത്തിയിട്ടുണ്ട്.

ഫ്ലാഗ് കോഡ് സെക്ഷൻ 9 ന്‍റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹന ങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുത് എന്നും ഫ്ലാഗ് കോഡിൽ പറയുന്നു. Image Credit : FLAG CODE 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ദേശ ഭക്തി ഗാന മത്സരം

August 9th, 2023

tri-color-national-flag-of-india-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് സംസ്ഥാന തല ദേശ ഭക്തി ഗാന മത്സരം (വീഡിയോ ചിത്രീകരണം) സംഘടിപ്പിക്കുന്നു.

സംഘാംഗങ്ങൾ കുറഞ്ഞത് രണ്ട് പേർ, കൂടിയത് ഏഴ് പേർ ഉണ്ടായിരിക്കണം. പങ്കെടുക്കുന്നവര്‍ എല്ലാവരും പദ്ധതി അംഗങ്ങള്‍ ആയിരിക്കണം. സമയ ദൈർഘ്യം പരമാവധി മൂന്ന് മിനിറ്റ്. മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷയിലെ ദേശ ഭക്തി ഗാനങ്ങൾ അവതരിപ്പിക്കാം.

വീഡിയോ ചിത്രീകരിച്ച് ജില്ലാ ഓഫീസിൻ്റെ 99616 29313 എന്ന WhatsApp നമ്പറിലേക്ക് ആഗസ്റ്റ് 15 മൂന്നു മണിക്കു മുമ്പ് അയക്കണം.

പങ്കെടുക്കുന്നവരുടെ പേര്, അംഗത്വ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം. ലഭിക്കുന്ന വീഡിയോകൾ ബോർഡിൻറ ഔദ്യോഗിക ഫേയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നതും ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നവവരെ വിജയികള്‍ ആയി പ്രഖ്യാപിക്കും. വിവരങ്ങള്‍ക്ക് : ഫോൺ- 0487-23 85 900. PRD

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിന്
Next »Next Page » ദേശീയ പതാക : ഫ്ലാഗ് കോഡ് കർശ്ശമായി പാലിക്കണം »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine