തിരുവനന്തപുരം : സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർ പോർ ട്ടുകളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുവാന്‍ നടപടികൾ സ്വീകരിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർ പോർട്ടു കളിലാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നത്. വിദേശത്ത് നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുവാനും കൂടിയാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നത്.
സംശയ നിവാരണത്തിനും ഈ ഹെൽപ്പ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവന ക്കാരെ യാണ് ഹെൽപ്പ് ഡെസ്‌കുകളിൽ നിയോഗി ക്കുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
മങ്കി പോക്‌സ് സംബന്ധിച്ച് എയർ പോർട്ടുകളിൽ ഇംഗ്ലീഷിലും മലയാളത്തിലും അനൗൺസ്മെന്‍റ് നടത്തും. കഴിഞ്ഞ 21 ദിവസ ത്തിനുള്ളിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തടിപ്പുകൾ അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീര വേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർ പോർട്ട് ഹെൽപ്പ് ഡെസ്‌കിനെ സമീപിക്കണം.
രോഗ ലക്ഷണങ്ങള്‍ ഉള്ളവർ വീട്ടിൽ വായു സഞ്ചാരമുള്ള മുറിയില്‍ 21 ദിവസം കഴിയണം. ഈ കാലയളവിൽ വീട്ടിലെ ഗർഭിണികള്‍, കുട്ടികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരുമായി ഇടപഴകരുത്. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കണം.