മോഹന്‍ലാലിന്റെ അമ്മയുടെ നില ഗുരുതരം

February 23rd, 2012

നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി(76) തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരനിലയില്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐ സി യുവിലേക്ക് മാറ്റിയ ശാന്തകുമാരി ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീഷണത്തിലാണ്. ഇവരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്‍ എന്ന സിനിമയുടെ  സെറ്റില്‍ എറണാകുളത്ത് തന്നെയുള്ള ലാല്‍ ഷൂട്ടിങ് നിര്‍ത്തിവച്ച് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുന്നംകുളത്ത് ആനയിടഞ്ഞു, ഒരാളെ അടിച്ചു കൊന്നു

February 20th, 2012
elephant-on-lorry-epathram
കുന്നംകുളം: കുന്ദംകുളത്തിനു സമീപം ഇടഞ്ഞ ആന ഒരാളെ അടിച്ചു കൊന്നു. കുന്നംകുളം കോലാടി സ്വദേശി സൈമണ്‍ (70) ആണ് ആനയുടേ തുമ്പികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. കീരങ്ങാട്ട് മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്.  ആനയെ കൊണ്ടു പോകുകയായിരുന്ന വാഹനം  മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ആന വിരണ്ടത്. ആ സമയം റോഡിലൂടെ പോകുകയായിരുന്ന സൈമണെ ആന തുമ്പികൊണ്ട് അടിച്ചു വീഴ്‌ത്തുകയായിരുന്നു. തുടര്‍ന്ന് പാപ്പാന്മാര്‍ക്ക് പിടികൊടുക്കാതെ ഓടിയ ആന ഒരു ബൈക്ക് യാത്രക്കാ‍രനേയും ആക്രമിച്ചു. ആനയുടെ പാപ്പാന്‍ തിരുവാങ്ങപുറം ശിവശങ്കരനും പരിക്കേറ്റിട്ടുണ്ട്.
മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയിലെ ആനഗവേഷണ കേന്ദ്രം തലവന്‍ ഡോ. രാജീവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആനയെ മയക്കുവെടി വച്ച് തളച്ചു. പതിനഞ്ചു കിലോമീറ്ററോളം ഓടിയ ആനയെ ചിറമനേങ്ങാട്ടുള്ള റോയല്‍ എഞ്ചിനീയറിങ്ങ് കോളേജിനു സമീപത്താണ് തളച്ചത്.
വഹനങ്ങളില്‍ ആനകളെ കയറ്റികൊണ്ടു പോകുമ്പോള്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ദീര്‍ഘദൂരം നിര്‍ത്താതെ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പൊള്‍ അരികിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ശബ്ദവും അപകട ഭീതിയും മൂലം ആനയുടെ മനോനിലയില്‍ സാരമായ കുഴപ്പങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല നിരന്തരം കാറ്റടിക്കുന്നത് ആനകളുടെ കണ്ണില്‍ അസ്വസ്ഥത ഉണ്ടാക്കും. പല ആനകള്‍ക്കും കണ്ണിനു അസുഖങ്ങള്‍ ബാധിക്കുന്നതില്‍ ഇത്തരം വാഹന യാത്രകള്‍ക്ക് മുഖ്യ പങ്ക് ഉണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് കേരളത്തില്‍ വാഹനത്തില്‍ കയറ്റി ആനകളെ കൊണ്ടു പോകുന്നത്. ഇതു സംബന്ധിച്ച് അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആനപരിപാലനം സംബന്ധിച്ചുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് പല ആനയുടമകളും ആനബ്രോക്കര്‍മാരും അവയെ ഉത്സവപ്പറമ്പുകളില്‍ എഴുന്നള്ളത്തിനു കൊണ്ടു വരുന്നത്. ഇക്കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയിടഞ്ഞ് പാപ്പാന്‍ ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു. വിശ്രമമില്ലാത്ത എഴുന്നള്ളിപ്പുകളും പാപ്പാന്മാരുടെ പീഠനവും വേണ്ടത്ര ഭക്ഷണം ലഭിക്കായ്കയുമെല്ലാം ആണ് ആനകളെ പ്രകോപിതരാക്കുന്നത്. ഒപ്പം കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന ഇടക്കോളും (രണ്ടു മദപ്പാടുകളുടെ ഇടയില്‍ കാണുന്ന മദ ലക്ഷണങ്ങള്‍)  ആനകള്‍ ഇടയുവാന്‍ കാരണമാകുന്നു. കേരളത്തിലെ ആനകളില്‍ ഇടക്കോളിന്റെ പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

കേച്ചേരിയില്‍ ആനയിടഞ്ഞു; ഒരാള്‍ മരിച്ചു

February 18th, 2012
തൃശ്ശൂര്‍ : തൃശ്ശൂര്‍ കേച്ചേരിയില്‍ ആനയിടഞ്ഞ് ഒരാളെ കുത്തിക്കൊലപ്പെടുത്തി. ബൈക്കില്‍ അതുവഴി വരികയായിരുന്ന പാവറട്ടി മാളിയേക്കല്‍ ആന്റണിയുടെ മകന്‍ അലോഷ്യസാണ് (49) ആനയുടെ കുത്തേറ്റ് മരിച്ചത്. ഇന്നു രാവിലെ ഏഴുമണിയോടെ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആന ഇടഞ്ഞത്. തുടര്‍ന്ന് ആന കേച്ചേരി ആളൂര്‍  റൂട്ടിലോടുന്ന സെന്റ് ജോസഫ് എന്ന ബസ്സ് കുത്തി മറിച്ചിട്ടു. ബസ്സിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പറ്റിക്കേറ്റിട്ടുണ്ട്. ബസ്സിനടിയില്‍ പെട്ട സിംസണ്‍ എന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് റോഡിലൂടെ ഓടിയ ആന വഴിയില്‍ കണ്ട ഒരു ടിപ്പര്‍ ലോറിയുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുത്തി മറിച്ചു. മൂന്നു വീടു കള്‍ക്കും കേടുപാടു വരുത്തി. ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ അസിയെ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പതിനാലോളം പേര്‍ക്ക് പറ്റിക്കേറ്റിട്ടുണ്ട്.  ഡോ. രാജീവ് ടി. എസിന്റേയും, പി. വി. ഗിരിദാസിന്റേയും നേതൃത്വത്തില്‍ എലിഫന്റ് സ്ക്വാഡ് എത്തി മയക്കു വെടി വെച്ചാണ് ആനയെ തളച്ചത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഴക്കുളത്ത് വാഹനാപകടത്തില്‍ 2 മരണം

February 13th, 2012

accident-graphic-epathram

മൂവാറ്റുപുഴ: തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളത്ത് വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറും കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്‌ഥയില്‍. ഒന്നരവയസുകാരി നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിനു സമീപം പരീക്കപ്പീടിക വളവിലായിരുന്നു ദുരന്തം. തൊടുപുഴ മുണ്ടേക്കല്ല്‌ ചെട്ടിക്കുന്നേല്‍ രവീന്ദ്രന്റെ മകന്‍ സുബീഷ്‌ (28), ബന്ധു രാമകൃഷ്‌ണന്‍ (56) എന്നിവരാണു മരിച്ചത്‌. സുബീഷിന്റെ അമ്മ കനക  (48), സഹോദരഭാര്യ തനൂജ അബി (29), മരിച്ച രാമകൃഷ്‌ണന്റെ ഭാര്യ വിജയമ്മ (53) എന്നിവര്‍ക്കാണു പരുക്ക്‌. തനൂജയുടെ ഒന്നരവയസുളള മകള്‍ നിരഞ്‌ജനയ്‌ക്കു നിസാര പരുക്കുണ്ട്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാറും തൊടുപുഴയില്‍ നിന്നും മുവാറ്റുപുഴയ്ക്ക്‌ പോയ കെ. എസ്‌. ആര്‍. ടി. സി ബസും ആണ് കൂട്ടിയിടിച്ചത്.

ഉടന്‍തന്നെ ഇതുവഴി വന്ന ജോസഫ്‌ വാഴയ്‌ക്കന്‍ എം. എല്‍. എയുടെ വാഹനത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു മൂന്നുപേരെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാക്കി.

സുബീഷിന്റെ ഇളയച്‌ഛന്റെ മകന്റെ വിവാഹം കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍. വധൂവരന്മാര്‍ക്കും മറ്റു ബന്ധുക്കള്‍ക്കും മുമ്പേ ഇവര്‍ വിവാഹ വീട്ടില്‍ നിന്നു തിരിച്ചു. വരന്റെ വീട്ടിലെത്തുന്ന വധുവിന്റെ ബന്ധുക്കളെ സല്‍ക്കരിക്കുന്നതിനുളള ഒരുക്കം നടത്താനാണ്‌ ഇവര്‍ നേരത്തെ പുറപ്പെട്ടത്‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. ജാനകിയുടെ നില മെച്ചപ്പെട്ടു

February 8th, 2012

s-janaki-epathram

തിരുപ്പതി : തെന്നി വീണു തലയ്ക്ക് പരിക്കേറ്റ പ്രശസ്ത ഗായിക എസ്. ജാനകിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവെയാണ് അപകടം ഉണ്ടായത്‌. തിങ്കളാഴ്ച ഇവിടെ സംഗീതക്കച്ചേരി അവതരിപ്പിച്ച ജാനകി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ തെന്നി വീഴുകയായിരുന്നു. തലയ്ക്ക് പിന്നിലാണ് ആഘാതം ഏറ്റത്. തലയ്ക്ക് ഉള്ളില്‍ രക്തം കട്ട പിടിച്ചത്‌ ഏറെ നേരം ആശങ്കയ്ക്ക് വഴി നല്‍കിയെങ്കിലും തിരുപ്പതി ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ ചികിത്സയെ തുടര്‍ന്ന് വൈകീട്ട് 6 മണിയോട് കൂടി ജാനകിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഉള്ളില്‍ കട്ട പിടിച്ച രക്തം ഡോക്ടര്‍ ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം നീക്കം ചെയ്തു. മുറിവുകള്‍ തുന്നിക്കൂട്ടി. തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ദ്ധ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ജാനകി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

13 of 251012131420»|

« Previous Page« Previous « സി.പി.എം – സി.പി.ഐ നേതാക്കള്‍ തമ്മില്‍ വാക്‌പോര് രൂക്ഷം.
Next »Next Page » നബി ദിന റാലിയില്‍ പട്ടാള വേഷം; അന്വേഷണത്തിനു ഉത്തരവിട്ടു »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine