കേരള പുരസ്കാരം : നാമ നിർദ്ദേശങ്ങൾ ഇന്നു മുതല്‍ സമർപ്പിക്കാം

June 5th, 2023

excellence-award-ePathram
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ 2023 ലെ കേരള പ്പിറവി ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന കേരള പുരസ്കാരങ്ങൾക്ക് വേണ്ടിയുള്ള നാമ നിർദ്ദേശ ങ്ങൾ ഓൺ ലൈനില്‍ ഇന്നു മുതല്‍ ആഗസ്റ്റ് 16 വരെ സമർപ്പിക്കാം.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ നല്‍കി വരുന്ന പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.

കല, സാമൂഹ്യ സേവനം, പൊതു കാര്യം, സയന്‍സ് & എഞ്ചീനിയറിംഗ്, വ്യവസായം & വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, കൃഷി എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍.

കേരള പുരസ്കാരം എന്ന വെബ് സൈറ്റ് മുഖേനയാണ് നാമ നിര്‍ദ്ദേശങ്ങള്‍  സമര്‍പ്പിക്കേണ്ടത്.

kerala-government-special-award-kerala-puraskaram-ePathram

കേരള പുരസ്കാരങ്ങൾ സംബന്ധിച്ച സര്‍ക്കാര്‍ മാർഗ്ഗ നിർദ്ദേശങ്ങളും ഓണ്‍ ലൈനില്‍ നാമ നിര്‍ദ്ദേശം സമർപ്പിക്കുമ്പോൾ പാലിക്കേണ്ടതായ നിബന്ധനകളും വെബ് സൈറ്റിലെ വിജ്ഞാപനം എന്ന ലിങ്കിൽ ലഭ്യമാണ്.

വിശദ വിവരങ്ങള്‍ക്ക്  0471 2518531, 0471 2518223 എന്നീ നമ്പറുകളിലും, സാങ്കേതിക സഹായങ്ങൾക്ക് കേരള സംസ്ഥാന ഐ. ടി. മിഷന്‍റെ 0471 2525444 എന്നീ നമ്പറിലും ബന്ധപ്പെടാം. P R D , Twitter

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. സർക്കാറിന്‍റെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലേക്ക്

April 11th, 2023

chief-minister-pinarayi-vijayan-2023-ePathram
തിരുവനന്തപുരം : നാലു ദിവസത്തെ യു. എ. ഇ. സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മേയ് ഏഴിന് അബുദാബിയിലേക്ക് പോകും. യു. എ. ഇ. സർക്കാറിന്‍റെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് സന്ദർശനം.

യു. എ. ഇ. ഗവണ്മെന്‍റ് സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്‌മെന്‍റ് മീറ്റിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കും. മേയ് എട്ട് മുതൽ പത്ത് വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്‍ററിലാണ് ഇൻവെസ്റ്റ്‌ മെന്‍റ് മീറ്റ്. വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, പൊതു മരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ് തുടങ്ങി മന്ത്രിമാരും ചീഫ് സെക്രട്ടറി വി. പി. ജോയ് അടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും.

രണ്ടാം ഇടതു മുന്നണി സർക്കാറിൻെറ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു കൊണ്ട് മെയ് 7 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി നാഷണല്‍ തിയ്യേറ്ററില്‍ പൊതു ജനങ്ങളെ അഭി സംബോധന ചെയ്യും. പത്താം തിയ്യതി ദുബായില്‍ ഒരുക്കുന്ന പൊതു യോഗത്തിലും മുഖ്യമന്ത്രി പൊതു ജനങ്ങളുമായി സംവദിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷോർട്ട് ഫിലിം മത്സരം

November 28th, 2022

short-film-competition-ePathram
തിരുവനന്തപുരം : ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (എസ്. എസ്. കെ.) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഭിന്ന ശേഷി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ (മനുഷ്യാവകാശം, സാമൂഹിക അവസ്ഥകൾ, വിദ്യാഭ്യാസം, നിയമ നിർമ്മാണം മുതലായവ) ആവണം സിനിമ യുടെ പ്രമേയം.

രണ്ട് മിനിട്ടിൽ കുറയാത്തതും ഏഴ് മിനിട്ടിൽ കൂടാത്തതും ആയിരിക്കണം സമയ ദൈർഘ്യം. സിനിമയുടെ ഭാഷ മലയാളവും എന്നാല്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ കൂടിയുള്ളതാകണം.

ഒന്നാം സമ്മാനം : 25,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം : 20,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം : 15,000 രൂപ യും പ്രശസ്തി പത്രവും നൽകും. വ്യക്തികൾ, കൂട്ടായ്മകൾ, സംഘടനകൾ, ഫിലിം സൊസൈറ്റികൾ തുടങ്ങി ആർക്കും ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപകമായി സാമൂഹ്യ അവബോധ ത്തിനായി പ്രയോജനപ്പെടുത്തും. 2022 ഡിസംബർ ഒമ്പതിനു മുമ്പായി സിനിമകൾ സമർപ്പിക്കണം.

യു ട്യൂബ് ചാനലിൽ പ്രൈവറ്റ് മോഡിൽ അപ്‌ ലോഡ്‌ ചെയ്ത ശേഷം jesskfilm @ gmail. com എന്ന ഇ- മെയിലി ലേക്ക് ലിങ്ക് ഷെയർ ചെയ്യേണ്ടതാണ്.

ഇതോടൊപ്പം സിനിമയെ സംബന്ധിച്ച വിശദാംശങ്ങൾ ഒരു പേജിൽ കൂടാതെ പി. ഡി. എഫ് ഫോർമാറ്റിൽ നൽകണം. * PRD , SSK

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

November 1st, 2022

novelist-sethu-win-ezhuthachan-award-ePathram
തിരുവനന്തപുരം : കേരള സര്‍ക്കാറിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത കഥാ കൃത്തും നോവലിസ്റ്റുമായ സേതുവിന് സമ്മാനിക്കും. മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മുപ്പതാമത് എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിനു നല്‍കുന്നത്.

അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. അടയാളങ്ങള്‍ എന്ന നോവലിന് 2007 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സേതുവിന്  ലഭിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

November 1st, 2022

kerala-puraskaram-mammootty-m-t-vasudevan-nair-ePathram
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ ‘കേരള പുരസ്‌കാരങ്ങൾ’ പ്രഖ്യാപിച്ചു.

എം. ടി. വാസുദേവൻ നായർക്ക് കേരള ജ്യോതി പുരസ്‌കാരം, മമ്മൂട്ടി, ഓംചേരി എൻ. എൻ. പിള്ള, ടി. മാധവ മേനോൻ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരം, കാനായി കുഞ്ഞി രാമൻ, എം. പി. പരമേശ്വരൻ, ഗോപിനാഥ് മുതുകാട്, ഡോ. ബിജു, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, വൈക്കം വിജയ ലക്ഷ്മി എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം എന്നിവ സമ്മാനിക്കും.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടു ത്തിയിട്ടുള്ള പത്മ പുരസ്‌കാര ങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങൾ.

ഓരോ മേഖലകളിലേയും സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള പ്രഭ’ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വർഷത്തിൽ അഞ്ചു പേർക്കും നല്‍കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭിന്ന ശേഷിക്കാരുടെ യാത്രാ പാസ്സ് : മാനദണ്ഡം പുതുക്കി
Next »Next Page » എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് »



  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine