കോഴിക്കോട് : പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്‍ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. 1935 ല്‍ ബേപ്പൂരില്‍ ജനിച്ച ടി ദാമോദരന്‍ അവിടെ കായികാദ്ധ്യാപകന്‍ ആയി ജോലി നോക്കിയിരുന്നു. കോഴിക്കോട്ടെ നാടക രംഗത്ത് സജീവമായിരുന്ന ടി. ദാമോദരന്‍ ‘ലവ് മാരേജ്’ എന്ന ചിത്രത്തിന് തിരക്കഥ എഴുതി ക്കൊണ്ടാണ് സിനിമാ ലോക ത്തേക്ക് കടന്നു വരുന്നത്.
എന്നാല്‍ ഐ. വി. ശശി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായത്. അങ്ങാടി. മീന്‍, കരിമ്പന, ഈ നാട്, നാണയം, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്നിങ്ങനെ 25 ഓളം ചിത്രങ്ങള്‍ ഈ കൂട്ടു കെട്ടില്‍ പിറന്നു. അതില്‍ ഭൂരിഭാഗവും ഹിറ്റുകള്‍ തന്നെ ആയിരുന്നു.
മണിരത്‌നം ആദ്യമായി മലയാള ത്തില്‍ സംവിധാനം ചെയ്ത ഉണരൂ എന്ന സിനിമക്ക് തിരക്കഥ എഴുതിയത് ടി. ദാമോദരന്‍ ആയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍, അദ്വൈതം, കാലാപാനി എന്നിവയ്ക്കും തിരക്കഥ ഒരുക്കി. ഇതില്‍ പ്രിയനുമായി ചേര്‍ന്നാണ് കാലാപാനി എഴുതിയത്. ബല്‍റാം V/S താരാദാസ് എന്ന ചിത്രത്തിന് എസ്. എന്‍. സ്വാമിക്കൊപ്പമാണ് അദ്ദേഹം തിരക്കഥ ഒരുക്കിയത്.
ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നീ ചിത്രങ്ങള്‍ക്കും ടി. ദാമോദരന്‍ തൂലിക ചലിപ്പിച്ചു. വി. എം. വിനു സംവിധാനം ചെയ്ത യേസ് യുവര്‍ ഓണര്‍ ആയിരുന്നു തിരക്കഥ എഴുതിയ അവസാന ചിത്രം.
എല്ലാ സാമൂഹിക തിന്മ കളേയും രൂക്ഷമായി വിമര്‍ശിക്കുന്ന, കാലിക പ്രസക്തി യുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യ കൈയ്യടക്കം കാണിച്ചിട്ടുള്ള ദാമോദരന്‍ മാഷ് തന്റെ പതിവു രചനാ രീതിയില്‍ നിന്നും വേറിട്ടു നിന്ന് എഴുതിയ ചിത്ര മായിരുന്നു കാറ്റത്തെ കളിക്കൂട്. ആര്യന്‍ , അദൈ്വതം തുടങ്ങി ചില ചിത്രങ്ങള്‍ പ്രിയദര്‍ശ നോടൊപ്പം ചേര്‍ന്ന് നിര്‍മ്മിക്കുകയും ചെയ്തു.
ആദ്യ കാലത്ത് ഓളവും തീരവും എന്ന സിനിമയിലും പിന്നീട് കിളിച്ചുണ്ടന്‍ മാമ്പഴം, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതക ത്തിന്റെ കഥ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.