- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, വിവാദം, സിനിമ
നടന്‍ മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ സജ്ജീവമാകുന്നു. ബ്ലോഗ് എഴുത്തില്‍ നേരത്തെ സജ്ജീവമാണ്. ലാലിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ നിരവധി അക്കൌണ്ടുകളുണ്ട്. എന്നാല്‍ ഇവയെല്ലാം വ്യാജന്മാര്‍ ആയതിനാലാണ് സ്വന്തമായി ഒരു ഒറിജിനല്‍ അക്കൌണ്ട് തുടങ്ങുന്നത്. ആക്ടര്‍ മോഹന്‍ലാല്‍ ഒഫീഷ്യന്‍ എന്ന പേരില്‍ ആണ് അദ്ദേഹം അക്കൌണ്ട് തുടങ്ങിയിരിക്കുന്നത്. ട്വിറ്ററില്‍ മോഹന്‍ലാലിന്റെ സജീവസാന്നിദ്ധ്യം ഇപ്പോള്‍ തന്നെയുണ്ട്. ബ്ലോഗ് എഴുത്തിലൂടെയും സാമൂഹ്യ വിഷയങ്ങളിലുള്ള തന്റെ പ്രതികരണം മോഹന്‍ലാല്‍ യഥാസമയം പങ്കുവെയ്ക്കാറുണ്ട്. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ മോഹന്‍ലാല്‍ ബ്ലോഗില്‍ അപലപിച്ചിരുന്നതു ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സിനിമ
കൊച്ചി : പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ (എം. സി. പുന്നൂസ് 87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളാല്‍ ചികിത്സ യില്‍ ആയിരുന്ന അദ്ദേഹത്തെ ഏപ്രില്‍ 18 മുതല്‍ ആശുപത്രി യില്‍ പ്രവേശി പ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.45 നായിരുന്നു അന്ത്യം.
മലയാള ത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യ യിലെ ആദ്യത്തെ 70 എം. എം. ചിത്രമായ പടയോട്ടം, ഇന്ത്യ യിലെ ആദ്യത്തെ ത്രിമാന (3D) സിനിമ യായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടി ക്കുട്ടിയമ്മയ്ക്ക്, ചാണക്യന്‍ ഒന്നു മുതല്‍ പൂജ്യം വരെ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ നവോദയാ യുടെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച തായിരുന്നു. കടത്തനാട്ടു മാക്കം, തച്ചോളി അമ്പു, മാമാങ്കം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
കേരള ത്തില്‍ പത്ത് സിനിമാസ്കോപ്പ് തീയ്യേറ്ററുകള്‍ മാത്രമുള്ള പ്പോഴാണ് തച്ചോളി അമ്പു നിര്‍മ്മിച്ചത്. അന്ന് തീയ്യേറ്ററുകള്‍ക്ക് സ്ക്രീനും ലെന്‍സും വാങ്ങി കൊടുത്തു കൊണ്ടാണ് മലയാള ത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് സിനിമ പ്രദര്‍ശിപ്പിച്ചത്. ബാക്കി എല്ലാം ചരിത്രം.
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് അദ്ദേഹത്തിന് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചു.
സിനിമാ നിര്‍മ്മാണം പണം മുടക്കല്‍ മാത്രമല്ല അതൊരു ഭാവനാ പൂര്‍ണ്ണമായ സര്‍ഗ്ഗ സൃഷ്ടി യാണ് എന്ന് അപ്പച്ചന്‍ തെളിയിച്ചു. നവീന സാങ്കേതിക സംവിധാന ങ്ങളോട് അദ്ദേഹത്തിനുള്ള അഭിനിവേശം കൂടി യായിരുന്നു ഇന്ത്യന്‍ സിനിമാ ചരിത്ര ത്തില്‍ മലയാള ത്തിന്റെ പേര് തങ്ക ലിപികളാല്‍ ആലേഖനം ചെയ്യാന്‍ ഉതകുന്ന സിനിമ കള്‍ പിറവി എടുത്തത്. മലയാള സിനിമയുടെ കാരണവരായ അപ്പച്ചന്റെ മരണ ത്തോടെ സിനിമ യില്‍ ഒരു യുഗം തന്നെ അവസാനിക്കുക യാണ്.
സംവിധായകരായ ഫാസില്‍, സിബി മലയില്‍, പ്രിയദര്‍ശന്‍, രഘുനാഥ് പലേരി, ടി. കെ. രാജീവ് കുമാര്‍, അഭിനേതാക്കളായ മോഹന്‍ലാല്‍, പൂര്‍ണിമ ജയറാം, ശാലിനി, സംഗീത സംവിധായ കരായ ജെറി അമല്‍ദേവ്, മോഹന്‍ സിത്താര ഗായകന്‍ ജി. വേണു ഗോപാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖരെ സിനിമാ രംഗത്ത് അവതരിപ്പിച്ചത് നവോദയാ അപ്പച്ചന്‍ ആയിരുന്നു.
മാളിക പുരക്കല്‍ ചാക്കോ പുന്നൂസ് എന്ന അപ്പച്ചന്‍ ആലപ്പുഴ ജില്ല യിലെ പുളിങ്കുന്നിലാണ് ജനിച്ചത്. ബേബിയാണ് അപ്പച്ചന്റെ ഭാര്യ. സംവിധായകന്‍ ജിജോ, ജോസ്, ജിസ്, ജിഷ. എന്നിവരാണ് മക്കള്‍. ഉദയാ സ്റ്റുഡിയോ ഉടമയും നിര്‍മ്മാതാവും സംവിധായകനു മായിരുന്ന കുഞ്ചാക്കോ സഹോദരനാണ്. മറ്റു സഹോദരങ്ങള്‍: സിസ്റ്റര്‍ സെലിന്‍, അന്നമ്മ ആന്‍റണി, തങ്കമ്മ ജോണ്‍, പരേതരായ ലൂക്കോസ്, ജോസഫ്, സിസ്റ്റര്‍ എമിറിന്‍സ്രാന.
മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് 6 മണി വരെ എറണാകുളം ടൗണ്‍ ഹാളിലും പിന്നീട് കാക്കനാട്ടെ വീട്ടിലും പൊതു ദര്‍ശന ത്തിന് വെയ്ക്കും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് ചെന്നൈ യിലെ താംബരം ദര്‍ക്കാള്‍ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
- pma
കോഴിക്കോട് : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സിനിമാ നടൻ ജഗതി ശ്രീകുമാറിനെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി ജഗതിയുടെ സുഖ വിവരങ്ങൾ അന്വേഷിച്ച വി. എസ്. ജഗതിയുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ് എന്ന് അറിയിച്ചു.
വിതുര സ്ത്രീ പീഡന കേസിൽ പ്രതിയായിരുന്ന ജഗതി ശ്രീകുമാറിന് ഒരു പൊതു ചടങ്ങിൽ വെച്ച് ചടങ്ങിന്റെ ഭാഗമായി ഖാദി വസ്ത്രം കൈമാറാൻ വി. എസ്. വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. ഖാദിയുടെ പ്രചാരണാർത്ഥം “ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഖാദി ഉപയോഗിക്കുക” എന്ന പ്രചാരണ പരിപാടിയുടെ ഉൽഘാടനത്തിനായിരുന്നു അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന വി. എസ്. അച്യുതാനന്ദൻ ജഗതിക്ക് ഖാദി വസ്ത്രം കൈമാറി പരിപാടിയുടെ ഉൽഘാടനം നടത്താൻ വിസമ്മതിച്ചത്. ഈ അപമാനത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം അച്യുതാനന്ദനിൽ നിന്നും സ്വീകരിക്കാൻ ജഗതിയും തയ്യാറായില്ല.
ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം
തന്നെ ജഗതി ശ്രീകുമാർ ഹോട്ടൽ മുറിയിൽ ഓടിച്ചിട്ട് പിടിച്ചാണ് പീഡിപ്പിച്ചത് എന്നാണ് വിതുര കേസിലെ പെൺകുട്ടി പറയുന്നത്. ഏറെ ദുഷ്ടനാണ് അയാൾ എന്ന് ആണയിട്ട് പറയുന്ന പെൺകുട്ടി താൻ ഇയാളുടെ ക്രൂരതകൾക്ക് വിധേയയാകുന്നതിന് മുൻപ് തന്നെ ഇയാളെ സിനിമയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. എന്നാൽ പ്രതികളെ തിരിച്ചറിയാനുള്ള പരേഡിൽ ഇയാളെ മാത്രം നിർത്തിയിരുന്നില്ല എന്നും പെൺകുട്ടി ഓർമ്മിക്കുന്നു. തന്റെ അടുത്തേക്ക് വന്ന ജഗതിയോട് തന്നെ ഉപദ്രവിക്കരുതേ എന്ന് പെൺകുട്ടി അപേക്ഷിച്ചപ്പോൾ “എന്നും ഒരേ പാത്രത്തിൽ നിന്നും ഉണ്ണാൻ പറ്റുമോ” എന്ന് ഇയാൾ തന്നോട് ചോദിച്ചതായും പെൺകുട്ടി പറയുന്നു. തന്റെ കഥ അന്ന് കേട്ടവരാരും പിന്നീട് ഇയാളുടെ സിനിമ കാണാൻ പോയിട്ടില്ല. ചോദ്യം ചെയ്യലിനിടയിൽ അന്ന് പോലീസ് ജഗതിയോട് തന്റെ മകൾക്ക് എത്ര വയസായി എന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ചൂണ്ടിക്കാട്ടി ഈ കൊച്ചിന് എത്ര വയസായി എന്നും ചോദിച്ചു. എങ്ങനെ തോന്നിയെടോ എന്ന പോലീസിന്റെ ചോദ്യത്തിന് കോടതിയിൽ കാണാം എന്ന മറുപടി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഈ സംഭവങ്ങൾ വിവരിക്കുന്ന “അന്യായങ്ങൾ” എന്ന പുസ്തകത്തിൽ സാമൂഹ്യ പ്രവർത്തകയായ പ്രൊഫ. ഗീത വെളിപ്പെടുത്തുന്നു.
- ജെ.എസ്.
വായിക്കുക: അപകടം, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, പീഡനം, വിവാദം, സിനിമ, സ്ത്രീ
രന്‍ജിപണിക്കര്‍ രചിച്ച ഭരത് ചന്ദ്രനും തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ്സും ചേര്‍ന്ന് സംഭാഷണത്തിലൂടെയും സംഘട്ടനത്തിലൂടെയും തീയേറ്ററുകളെ ഇളക്കി മറിക്കുമ്പോളാണ് ഇത്തരം നായകന്മാരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ടി.ദാമോദരന്‍ വിടപറയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സമകാലിക രാഷ്ടീയ സാമൂഹിക സംഭവങ്ങളെ വ്യത്യസ്തമായ രീതിയില്‍ തിരശ്ശീലയിലേക്ക് ആദ്യമായി ആവാഹിച്ച തിരക്കഥാകൃത്തായിരുന്നു ദാമോദരന്‍ മാഷെന്ന ടി.ദാമോദരന്‍. അടിയന്തിരാവസ്ഥയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും പല തരത്തില്‍ അദ്ദേഹത്തിന്റെ രചനകളില്‍ കടന്നു വന്നു. സാധാരനക്കാരുടെ മനസ്സിലെ വേദനകളും പ്രതികരിക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളും ചങ്കൂറ്റത്തോടെ അധികാരികളുടെ മുമ്പില്‍ വിളിച്ചു പറയുന കഥാപാത്ര സൃഷ്ടിയിലൂടെ അദ്ദേഹം ജനപ്രിയനായി മാറി. മലയാള സിനിമയില്‍ തീപാറുന്ന സംഭാഷണങ്ങള്‍ കടന്നുവരുന്നത് ടി.ദാമോദരന്റെ സൃഷ്ടികളിലൂടെയാണ്. രോഷത്തോടെ പ്രതികരിക്കുന്ന നായകന്റെ സംഭാഷണങ്ങളില്‍ ഇംഗ്ലീഷും കടന്നു വന്നത് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അങ്ങാടി എന്ന ചിത്രത്തില്‍ വി ആര്‍ നോട്ട് ബെഗ്ഗേഴ്സ് എന്ന് ജയന്‍ പറയുന്ന ഡയലോഗ് ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഒക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയുന്ന തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സിനും, ഭരത് ചന്ദ്രനും പതിറ്റാണ്ടു മുമ്പേ ജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ദാമോദരന്‍ മാഷ് തുടക്കം കുറിച്ചു. രാഷ്ടീയം-പോലീസ്-അധോലോകം-ആധ്യാത്മികത-മാധ്യമം ഇവയുടെ വ്യത്യസ്ഥാനുപാതത്തിലുള്ള സങ്കലങ്ങള്‍ വിജയങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ടി.ദാമോദരന്‍ മലയാള സിനിമയില്‍ പരീക്ഷിച്ച് വിജയിച്ച ഈ പാറ്റേന്‍ പിന്നീട് വന്ന ചിലര്‍ വിജയകരമായി പിന്തുടര്ന്നതായി കാണാം. മലയാള സിനിമയിലെ മെഗാസ്റ്റാര്‍ തിരക്കഥാകൃത്തായ രന്‍ജി പണിക്കര്‍ സൃഷ്ടിച്ച തേവള്ളിപ്പറമ്പില്‍ ജോസഫ് അല്‍ക്സിന്റേയും, ഭരത് ചന്ദ്രന്റേയും പ്രാക്രൂപങ്ങള്‍ മാഷുടെ ചിത്രങ്ങളില്‍ കാണാനാകും.ദാമോദരന്‍ മാഷുടെ രചനകളിലെ ഊര്‍ജ്ജം ഒട്ടും തന്നെ ചോര്‍ന്നു പോകാതെ അത് തിരശ്ശീലയിലേക്ക് ആവാഹിക്കുന്നതില്‍ ഐ.വി.ശശി എന്ന സംവിധായകന് സാധിച്ചു.
70 കളില്‍ സിനിമയില്‍ എത്തിയ ടി.ദാമോദരന്റെ കരിയറിലെ വഴിത്തിരിവാകുന്നത് 1980-ല്‍ ഇറങ്ങിയ അങ്ങാടിയിലൂടെയാണ്. ജയന്‍-സീമ എന്നിവര്‍ അഭിനയിച്ച ഈ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമായി. ജയന്‍ എന്ന നടന്റെ താരപരിവേഷം ഉയര്‍ത്തിയ അങ്ങാടി,മീന്‍,കരിമ്പന, കാന്തവലയം തുടങ്ങിയ ചിത്രങ്ങള്‍ക്കും തൂലിക ചലിപ്പിച്ചത് ദാമോദരന്‍ മാഷായിരുന്നു. അങ്ങാടിയെ തുടര്‍ന്ന് വന്ന തുടര്‍ച്ചയായുള്ള വമ്പന്‍ ഹിറ്റുകള്‍ കച്ചവട സിനിമയിലെ ഏറ്റവും മൂല്യമുള്ള തിരക്കഥാകൃത്തായി അദ്ദേഹത്തെ മാറ്റി.
ആവനാഴിയും, ഈ നാടും, വാര്‍ത്തയും, അടിമകള്‍ ഉടമകളും, ആര്യനും, അദ്വൈദവുമെല്ലാം പല കാലഘട്ടങ്ങളിലെ രാഷ്ടീയ സാമൂഹിക സാമുദായിക വിഷയങ്ങള്‍ കൈകാര്യം ചെയ്തു. 1921 എന്ന ചിത്രം മാപ്പിള ലഹളക്കാലത്തെ, മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ കരിയറിലെ കരുത്തനായ പോലീസ് ഓഫീസര്‍ കഥാപാത്രങ്ങളില്‍ ഏറ്റവും മുമ്പനാണ് മാഷുടെ രചനയില്‍ പിറന്ന ഇന്‍സ്പ്കെടര്‍ ബലറാം. സംവിധായകന്‍ പ്രിയദര്‍ശന്റെ കരിയറിലെ തന്നെ ഏറ്റവും പ്രത്യേകതള്‍ നിറഞ്ഞ ചിത്രമായ കലാപാനി സ്വാതന്ത്ര്യ സമകാലഘട്ടത്തിലെ മറക്കാനാവാത്ത ചില സംഭവങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടമായി. 2006-ല്‍ പുറത്തിറങ്ങിയ ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രം പക്ഷെ വിജയിച്ചില്ല. യെസ് യുവര്‍ ഓണര്‍ എന്ന ചിത്രമാണ് ടി.ദാമോദരന്‍ രചന നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.
തന്റെ സൃഷ്ടികളില്‍ കഥാപാത്ര ബാഹുല്യം ഉള്ളപ്പോളും അവയ്ക്കൊക്കെ വ്യത്യസ്ഥതയും ഡയലോഗുകളിലെ കൃത്യതയും പാലിക്കുന്നതില്‍ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. പ്രേക്ഷകന്റെ പള്‍സ് കൃത്യമായി മനസ്സിലാക്കിക്കൊണ്ടായിരുന്നു ഓരോ രചനയും. അബ്‌കാരിയെന്ന ചിത്രം രാഷ്ടീയ-ഉദ്യോഗസ്ഥ-മദ്യ ലോബിയ്ക്കിടയിലെ അവിശുദ്ധ ബന്ധങ്ങളേയും തുറന്നുകാട്ടി.
- എസ്. കുമാര്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സിനിമ