- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള സാംസ്കാരിക വ്യക്തിത്വം, വിവാദം, സിനിമ
- എസ്. കുമാര്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സിനിമ
കൊച്ചി : ശരീര സൌന്ദര്യം വർദ്ധിപ്പിക്കുവാനും മസിൽ വളർച്ചയ്ക്കും ജിമ്മിലെ പരിശീലകന്റെ നിർദ്ദേശ പ്രകാരം മരുന്ന് വാങ്ങിക്കഴിച്ച യുവാവ് മരണത്തിന് കീഴടങ്ങി. 29 കാരനായ കൊച്ചി സ്വദേശി റിജോ ജോർജ്ജാണ് തന്റെ വീടിനടുത്തുള്ള ജിമ്മിൽ ശരീര സൌന്ദര്യം വർദ്ധിപ്പിക്കാനായി പരിശീലനം നടത്തി സ്വയം മരണം ഏറ്റുവാങ്ങിയത്.
തന്റെ മകൻ ജിമ്മിലെ പരിശീലകന്റെ നിർദ്ദേശ പ്രകാരമാണ് മരുന്നുകൾ വാങ്ങി കഴിച്ചത് എന്ന് റിജോയുടെ അച്ഛൻ ജോർജ്ജ് പറയുന്നു. ആറു മാസം മുൻപാണ് റിജോ വീടിനടുത്തുള്ള ജിമ്മിൽ ചേർന്നത്. കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ റിജോയെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശുപത്രിയിൽ എത്തിയപ്പോഴേക്കും റിജോ മരിച്ചിരുന്നു. കൊറോണറി ആർട്ടറി രോഗം മൂലമാണ് റിജോ മരിച്ചത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. റിജോയുടെ ഹൃദയത്തിന്റെ വാൽവുകളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. മസിൽ വർദ്ധിപ്പിക്കാനായി റിജോ കഴിച്ച പൊടികളാണ് ഇതിനു കാരണം എന്നാണ് അനുമാനം.
ആറ് ആഴ്ച്ചകൾ കൊണ്ട് സിക്സ് പാക്ക് വയർ ഉണ്ടാക്കണം എന്ന ആവശ്യവുമായി ജിമ്മിൽ എത്തുന്ന യുവാക്കൾക്ക് ആനബോളിൿ സ്റ്റിറോയ്ഡ് കഴിക്കുവാനുള്ള ഉപദേശം കൊടുക്കുന്ന ജിം പരിശീലകരാണ് ഈ ദുർവിധിക്ക് ഉത്തരവാദികൾ എന്ന് പറയുമ്പോഴും ഇത്തരത്തിൽ ആഴ്ച്ചകൾ കൊണ്ട് മസിൽ വർദ്ധിപ്പിക്കുന്ന ബോളിവുഡ് താരങ്ങളുടെ നിറം പിടിപ്പിച്ച കഥകളാണ് ഇതിന് യഥാർത്ഥ കാരണം എന്നൊരു മറുവാദവുമുണ്ട്. ഹൃതിൿ റോഷന്റെ ശരീര വടിവുകൾ വേണമെന്ന് പറഞ്ഞ് ജിമ്മിൽ എത്തുന്ന യുവാക്കൾ പക്ഷെ ഇതിനായി ഹൃതിൿ റോഷനെ പോലെ കഠിനാദ്ധ്വാനം ചെയ്യാൻ തയ്യാറാവുന്നില്ല. മാസങ്ങൾ കഠിനാദ്ധ്വാനം ചെയ്താൽ ആർക്കും തങ്ങളുടെ ശരീരം ഹൃതിൿ റോഷനേയോ സൽമാൻ ഖാനെയോ പോലെ തീർത്തും സുരക്ഷിതമായി തന്നെ ആക്കാം എന്ന് വിദഗ്ദ്ധർ പറയുന്നു. ദിവസേന മണിക്കൂറുകൾ ജിമ്മിൽ കഠിനമായ പരിശീലനത്തിൽ ചിലവഴിച്ചാണ് അമീർ ഖാൻ തന്റെ ശരീരം വികസിപ്പിച്ചത്. എന്നാൽ എല്ലാം വേഗത്തിൽ ലഭിക്കണം എന്ന ചിന്തയുള്ള പുതിയ തലമുറ ആരോഗ്യം നശിച്ചാലും ശരി, തങ്ങൾക്ക് സൌന്ദര്യം മതി എന്ന് ചിന്തിക്കുന്നിടത്താണ് അപകടം പതിയിരിക്കുന്നത് എന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ആരോഗ്യം നശിപ്പിക്കുകയും പലപ്പോഴും മരണത്തിന് തന്നെ കാരണമാവുകയും ചെയ്യുന്ന ഇത്തരം മരുന്നുകൾ ഉപയോഗിക്കരുത് എന്ന് ഇവർ ഉപദേശിക്കുന്നു. ആനബോളിൿ സ്റ്റിറോയ്ഡുകൾ ചില ഘട്ടങ്ങളിൽ ചില രോഗങ്ങൾക്ക് ഏറെ ഫലപ്രദമായ മരുന്നാണ്. എന്നാൽ ഇത് അനവസരത്തിൽ അനുചിതമായി ഉപയോഗിക്കുമ്പോൾ മാരകവുമാണ്. ചിലർ ഇൻസുലിൻ പോലും വിശപ്പ് വർദ്ധിപ്പിക്കുവാനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിശപ്പ് വർദ്ധിപ്പിച്ച് കൂടുതൽ ഭക്ഷണം കഴിച്ച് ശരീരഭാരം വർദ്ധിപ്പിക്കുവാനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം മാരകമായ കുറുക്കു വഴികൾ ആശ്രയിക്കാതെ ആരോഗ്യകരമായ മാർഗ്ഗത്തിലൂടെ ദിവസേന മതിയായ അളവിൽ വ്യായാമം ചെയ്തും ശരീരം ഹൃതിൿ റോഷനെ പോലെയാക്കാം എന്ന് ഡോക്ടർമാരും ജിം പരിശീലകരും ഉറപ്പ് തരുന്നുണ്ട്.
- ജെ.എസ്.
- ലിജി അരുണ്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സിനിമ
കുട്ടിക്കാനം : ലോക മലയാളി കൌൺസിൽ സംഘടിപ്പിച്ച പ്രഥമ എൻ. ആർ. കെ. സംഗമം ആഗസ്റ്റ് 10, 11, 12, തിയതികളിൽ കുട്ടിക്കാനം മറിയൻ കോളജിൽ വെച്ച് നടന്നു. 137 മറുനാടൻ മലയാളി കുടുംബങ്ങൾ റജിസ്റ്റർ ചെയ്ത സംഗമത്തിൽ 200 പേർ പങ്കെടുത്തു. 18 രാജ്യങ്ങളിൽ നിന്നും എത്തിയ മലയാളികൾ ഒത്തു ചേർന്ന ഈ അപൂർവ്വ സംഗമത്തിൽ പങ്കെടുത്തവർ തങ്ങളുടെ സന്തോഷവും, അനുഭവങ്ങളും, ആശയങ്ങളും, ചിന്തകളും പരസ്പരം പങ്കു വെച്ചു.
അദ്യ ദിനത്തിൽ മന്ത്രി പി. ജെ. ജോസഫും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ഗാനമേള ഏറെ രസകരമായി. അടുത്ത ദിവസം നടന്ന അനൌപചാരിക ചർച്ചയിൽ മുൻ മന്ത്രി എം. എ. ബേബി, റിയാസ് കോമു എന്നിവർ പങ്കെടുത്തു.
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച “ഇവൻ മേഘരൂപൻ” എന്ന ഏറ്റവും പുതിയ സിനിമ, സിനിമയിലെ നായകനും നിർമ്മാതാവുമായ പ്രകാശ് ബാരെയുടെ സാന്നിദ്ധ്യത്തിൽ തന്നെ പ്രദർശിപ്പിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഒട്ടനവധി പരിപാടികൾ കോർത്തിണക്കി രൂപകല്പ്പന ചെയ്ത കുട്ടിക്കാനം എൻ. ആർ. കെ. സംഗമം പങ്കെടുത്ത എല്ലാവർക്കും എക്കാലത്തേയ്ക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, പ്രവാസി, സിനിമ