സാന്ത്വനവുമായി ആദിവാസി ഊരുകളില്‍ സന്തോഷ് പണ്ഡിറ്റ് എത്തി

August 6th, 2013

santhosh-pandit-epathram

അട്ടപ്പാടി: പട്ടിണിയും രോഗവും നവജാത ശിശുക്കളുടെ മരണവും കൊടികുത്തി വാഴുന്ന ആദിവാസി ഊരുകളിലേക്ക് സാന്ത്വനവുമായി നടനും സംവിധായകനും ഗായകനുമായ സന്തോഷ് പണ്ഡിറ്റ് എത്തി. പഴങ്ങളും, ഭക്ഷ്യധാന്യങ്ങളും, പുത്തന്‍ വസ്ത്രങ്ങളും അടങ്ങുന്ന കിറ്റുകള്‍ അവര്‍ക്കായി നല്‍കി. എട്ട് ഊരുകളിലാണ് സന്തോഷ് പണ്ഡിറ്റ് കിറ്റുകള്‍ വിതരണം ചെയ്തത്. 2500 രൂപയോളം വരും ഓരോ കിറ്റുകള്‍ക്കും. പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിച്ച അമ്മമാരെ സാന്ത്വനിപ്പിച്ചും അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും സന്തോഷ് പണ്ഡിറ്റ് അവര്‍ക്കൊപ്പം സമയം ചിലവഴിച്ചു.

മലയാളികള്‍ക്ക് ഏറെ പരിചിതനാണെങ്കിലും ആദിവാസി ഊരുകളില്‍ പലര്‍ക്കും സന്തോഷ് പണ്ഡിറ്റിനെ അറിയില്ല. അതിനാല്‍ തന്നെ താന്‍ സന്തോഷ് പണ്ഡിറ്റ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നായകന്‍ ഊരുകളില്‍ എത്തിയത്.

ആദിവാസി അമ്മമാര്‍ ചാരായം കുടിക്കുന്നതു കൊണ്ടാണ് കുഞ്ഞുങ്ങള്‍ മരിക്കുന്നതെന്ന അധിക്ഷേപ വാക്കുകള്‍ ചൊരിയുന്ന മന്ത്രിമാരെ വിമര്‍ശിക്കുവാന്‍ പലരും ഉണ്ടായെങ്കിലും പ്രവര്‍ത്തി കൊണ്ട് ചെറിയ ഒരു മറുപടി നല്‍കുകയാണ് സന്തോഷ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം

July 4th, 2013

shalu-menon-epathram

തൃശ്ശൂര്‍: സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെതിരെ കേസെടുക്കുവാന്‍ കോടതി നിര്‍ദ്ദേശം. തൃശ്ശൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. പൊതു പ്രവര്‍ത്തകനായ പി. ഡി. ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടുവാനായി ശാലു മേനോന്‍ സഹായിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിച്ചു.

ശാലു മേനോനെ പോലീസ് ചോദ്യം ചെയ്തിരുന്നു എങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ശാലുവുമായി ആഭ്യന്തര മന്ത്രിയടക്കം ഉള്ള ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ശാലുവിന്റെ വീടിന്റെ പാലു കാച്ചല്‍ ചടങ്ങിനു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വിവാദമായി. ശാലുവുമായി മറ്റു ചില മന്ത്രിമാര്‍ക്കും ബന്ധമുള്ളതായി സൂചനയുണ്ട്. ബിജു രാധാകൃഷ്ണനുമായും, സരിത എസ്. നായരുമായും ശാലുവിന് അടുത്ത ബന്ധമാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ചില നേതാക്കന്മാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ ശാലുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അതിനു തയ്യാറായില്ല.

കോടതി നിര്‍ദ്ദേശം വന്ന പശ്ചാത്തലത്തില്‍ പോലീസിനു ശാലുവിനെ അറസ്റ്റു ചെയ്യേണ്ടതായി വരും. കോടതി ഉത്തരവിന്റെ അടിസ്ഥനത്തില്‍ ശാലു മേനോനെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സോളാര്‍ പാനല്‍ തട്ടിപ്പ്: രക്ഷപ്പെട്ട ദിവസം ബിജുവിനൊപ്പം നടി ശാലുമേനോനും അമ്മയും?

June 16th, 2013

തൃശ്ശൂര്‍: സോളാര്‍ പാനലിന്റെ പേരില്‍ കോടികള്‍ തട്ടിച്ച കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ തൃശ്ശൂരില്‍ നിന്നും രക്ഷപ്പെട്ട ദിവസം നടി ശാലു മേനോനും അമ്മയും ഒപ്പമുണ്ടായിരുന്നതായി പോലീസ്. മകള്‍ ശാലുമേനോനും താനും തൃശ്ശൂരിലേക്ക് പോകും വഴി തന്നെ കൂടെ കൂട്ടാമോ എന്ന് ചോദിച്ചപ്പോള്‍ എറണാകുളത്തുനിന്നും കാറില്‍ കയറ്റിയതാണെന്നും, യാത്രാ മധ്യേ ശാലുവിന്റെ ഫോണാണ് ബിജു ഉപയോഗിച്ചിരുന്നതെന്നുമാണ് സംഭവത്തെ കുറിച്ച് ശാലുവിന്റെ അമ്മ പറയുന്നത്. നേരത്തെ പരിചയക്കാരായ ബിജുവും സരിതയും ശാലു മേനോന്റെ നൃത്ത വിദ്യാലയത്തില്‍ സന്ദര്‍ശകരായിരുന്നു.

സരിത എസ്.നായര്‍ അറസ്റ്റിലായ വിവരം ബിജു അറിയുന്നത് തൃശ്ശൂരിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു എന്നും തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു എന്നും പറയുന്നു. തൃശ്ശൂരിലെ ഹോട്ടലില്‍ ഡോ.ബിജു എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തിരുന്നത്. തിരുവനന്തപുരത്തുനിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയും സംഘവും ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്.അപ്പോഴേക്കും പ്രതി ഹോട്ടലില്‍ നിന്നും മുങ്ങിയിരുന്നു. തൃശ്ശൂരില്‍ ബിജുവിനൊപ്പം സീരിയല്‍ നടിയും അമ്മയും ഉള്ളതായി പോലീസിനു വിവരം ലഭിച്ചിരുന്നു.

സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ സരിത എസ്.നായര്‍ക്കും, ബിജു രാധാകൃഷ്ണനും കോണ്‍ഗ്രസ്സിലെ മന്ത്രിമാരും എം.പിമാരുമായും ബന്ധപ്പെട്ടിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തു വരുന്നു. താനാണ് ബിജുവിന് മുഖ്യമന്ത്രിയുടെ അപ്പോയ്‌മെന്റ് എടുത്ത് നല്‍കിയതെന്ന് കോണ്‍ഗ്രസ്സ് നേതാവും വയനാട്ടില്‍ നിന്നുമുള്ള എം.പിയുമായ എം.ഐ ഷാനവാസ് വ്യക്തമാക്കിയിരുന്നു. ഒരു മണിക്കൂ‍റോളം താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബിജു ചാനലുകളിലൂടെ പറഞ്ഞിരുന്നു. സരിത തങ്ങളേയും ഫോണില്‍ വിളിച്ചിരുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരും സമ്മതിച്ചിട്ടുണ്ട്.സരിത എസ്.നായരുമായുള്ള ബന്ധത്തെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ പേസണല്‍ സ്റ്റാഫിലെ ടെന്നി ജോപ്പനേയും ഗണ്മാനേയും സസ്പെന്റ് ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രിയദര്‍ശന്‍ തറപടങ്ങളുടെ സംവിധായകന്‍: പി.സി.ജോര്‍ജ്ജ്

May 28th, 2013

തിരുവനന്തപുരം: സംവിധായകന്‍ പ്രിയദര്‍ശന്‍ തറപടങ്ങളുടെ സംവിധായകന്‍ ആണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. മുഖ്യമന്ത്രിയെ അപമാനിച്ച പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഗണേശ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കിയ ശേഷം സിനിമാ വകുപ്പ് നാഥനില്ലാത്ത കളരിയാണെന്ന പ്രിയദര്‍ശന്റെ പ്രസ്ഥാവനയാണ് പി.സി ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. പ്രിയദര്‍ശന്റെ പ്രസ്ഥാന മുഖ്യമന്തിയെ അവഹേളിക്കുന്നതാണെന്നും ഗണേശിനെ മന്ത്രിയാക്കുന്നത് കായം കുളം കൊച്ചുണ്ണിയെ മന്ത്രിയാക്കുന്നതിനു തുല്യമാണെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. .സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ ഗണേശനെ അനുകൂലിച്ച് പ്രിയദര്‍ശനും, ഐ.വി.ശശിയും ഉള്‍പ്പെടെ പലരും സംസാരിച്ചിരുന്നു. സിനിമാപ്രവര്‍ത്തകരുടെ ആവശ്യത്തിനെതിരെ കെ.മുരളീധരനും രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാജ സി.ഡി. റെയ്ഡ്: നാലു പേര്‍ അറസ്റ്റില്‍; 20000 സിഡികള്‍ പിടിച്ചെടുത്തു

May 21st, 2013

തിരുവനന്തപുരം: ആന്റി പൈറസി സെല്ലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 20000- ല്‍ പരം വ്യാജ സിഡികള്‍ പിടിച്ചെടുത്തു. നാലു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. കൊട്ടാരക്കരയില്‍ അറസ്റ്റിലായ പള്ളിക്കല്‍ നവാസ് നിവാസില്‍ സെയ്‌ദലവിയില്‍ നിന്നും അറുന്നൂറില്‍പരം വ്യാജ സി.ഡികള്‍ പിടിച്ചെടുത്തിട്ടുണ്ട്. നാനൂറിലധികം വ്യാജ സിഡികളുമായാണ് പത്തനംതിട്ട സ്വദേശി ഷിബുവിനെ അറസ്റ്റു ചെയ്തത്. ഇവരെ കൂടാതെ അറസ്റ്റിലായ രഞ്ജിത് കുമാറില്‍ നിന്നും 2800ഉം ഗുണശേഖരനില്‍ നിന്നും 2300 ഉം വ്യാജ സിഡികള്‍ പിടികൂടിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നിന്നും വ്യാജസിഡികള്‍ കണ്ടെടുത്തെങ്കിലും ഉടമകളെ കണ്ടെത്തുവാന്‍ ആയില്ല. അടുത്തിടെ റിലീസ് ചെയ്ത ലേഡീസ് ആന്റ് ജന്റില്‍മാന്‍, ലോക്‍പാല്‍, കര്‍മ്മയോദ്ധ തുടങ്ങി നിരവധി മലയാള ചലചിത്രങ്ങളുടെ വ്യാജ സിഡികള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മലയാളത്തെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളുടേയും വ്യാജ സിഡികള്‍ ഇതില്‍ ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

15 of 251014151620»|

« Previous Page« Previous « ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പുമായി പി.സി.ജോര്‍ജ്ജ്
Next »Next Page » സാമ്പത്തിക തട്ടിപ്പ്: അറസ്റ്റിലായ ആംവേ ചെയര്‍മാനും സംഘവും റിമാന്റില്‍ »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine