കണ്ണൂര്‍ : കണ്ണൂരില്‍ നിന്നും ഇറങ്ങുന്ന ലിറ്റില്‍ മാഗസിനായ പ്രസക്തി മാസികയുടെ കവിതാപതിപ്പിന്റെ പ്രകാശനം നവംബര്‍ 5 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കണ്ണൂര്‍ ലൈബ്രറി കൌണ്‍സില്‍ ഹാളില്‍ വെച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വഹിക്കും.
തൃശൂര്‍ : ’ ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6B ‘ എന്ന മലയാള സിനിമ യിലൂടെ നവാഗത സംവി ധായകനുള്ള 2010 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് മോഹന്‍ രാഘവന്‍ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മാള കല്ലൂര്‍ വടക്കേടത്ത് വീട്ടില്‍ അമ്മ അമ്മിണി ക്കും സഹോദരന്‍ സുധിക്കും ഒപ്പമായിരുന്നു താമസം. അവിവാഹിതനാണ്.
തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍നിന്ന് ബിരുദവും മധുര കാമരാജ് യൂണിവേഴ്‌സിറ്റി യില്‍നിന്ന് തിയ്യേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.
1990 മുതല്‍ നാടക – സീരിയല്‍ – സിനിമാ രംഗത്ത് സജീവമാ യിരുന്നു. ‘ഒരു വീട്ടമ്മ യുടെ ഡയറി’ എന്ന ടെലി ഫിലിം തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
നാടക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച മോഹന്‍ രാഘവന്‍, ബി. വി. കാരന്ത്, കാവാലം നാരായണ പ്പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആന്‍റിഗണി, മാക്ബത്ത്, ഗോദോയെ കാത്ത് തുടങ്ങിയ നാടക ങ്ങള്‍ സംവിധാനം ചെയ്തു.
സിനിമാ രംഗത്ത് വന്നപ്പോള്‍ കെ. പി. കുമാരന്‍, സിദ്ദിഖ്ഷമീര്‍, സലിം പടിയത്ത് എന്നിവര്‍ക്കൊപ്പം അസിസ്റ്റന്‍റ് ഡയരക്ടറായിരുന്നു. ‘പ്രിയം’ എന്ന ചിത്ര ത്തില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. കണ്‍മഷി, നമ്മള്‍ തമ്മില്‍ എന്നീ സിനിമ കള്‍ക്കും ആനി, സത്യവാന്‍ സാവിത്രി തുടങ്ങിയ സീരിയലു കള്‍ക്കും തിരക്കഥ രചിച്ചു.
സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന ചിത്രം മോഹന്‍ രാഘവന് അവാര്‍ഡു കള്‍ക്കൊപ്പം രാജ്യാന്തര പ്രശസ്തിയും നേടിക്കൊടുത്തു. ന്യൂ യോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥ യ്ക്കുള്ള അവാര്‍ഡ് നേടി. ചൈന യിലെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.
- pma
തിരുവനന്തപുരം : ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷന്‍ ഡോ. കെ. ജെ. യേശുദാസിനെ കേരള സര്‍ക്കാര്‍ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നല്‍കി ആദരിക്കും. സാംസ്കാരിക മന്ത്രി കെ. സി. ജോസഫ് ഇന്ന് നിയമ സഭയില്‍ അറിയിച്ചതാണ് ഈ കാര്യം. ഹൈബി ഈഡന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
- ജെ.എസ്.
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ബഹുമതി, സംഗീതം, സിനിമ
- എസ്. കുമാര്‍
കോഴിക്കോട് : മാപ്പിള സംഗീത അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ സി. രാജാമണി എം. എസ്. ബാബുരാജ് പുരസ്കാരം കരസ്ഥമാക്കി. നടിയും നര്‍ത്തകിയുമായ ഭാമയ്ക്കാണ് അന്തരിച്ച നടി മോനിഷയുടെ പേരിലുള്ള പുരസ്കാരം. ജി. ദേവരാജന്‍ പുരസ്കാരം ഗായകന്‍ വി. ടി. മുരളിക്കും മോയിന്‍കുട്ടി വൈദ്യര്‍ പുരസ്കാരം ഗാന രചയിതാവ് കെ. സി. അബൂബക്കറിനും ലഭിച്ചതായി അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം. കെ. വെള്ളായി അറിയിച്ചു. പുതുമുഖ നടി തൃശൂര്‍ കൃപയ്ക്ക് യുവ കലാ പ്രതിഭാ പുരസ്കാരം ലഭിക്കും.
സെപ്റ്റംബര്‍ 25ന് അക്കാദമിയുടെ 19ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. പുരസ്കാരങ്ങള്‍ സമ്മാനിക്കും.
- ജെ.എസ്.
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ബഹുമതി, സംഗീതം, സിനിമ