- എസ്. കുമാര്‍
കോഴിക്കോട് : മാപ്പിള സംഗീത അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ സി. രാജാമണി എം. എസ്. ബാബുരാജ് പുരസ്കാരം കരസ്ഥമാക്കി. നടിയും നര്‍ത്തകിയുമായ ഭാമയ്ക്കാണ് അന്തരിച്ച നടി മോനിഷയുടെ പേരിലുള്ള പുരസ്കാരം. ജി. ദേവരാജന്‍ പുരസ്കാരം ഗായകന്‍ വി. ടി. മുരളിക്കും മോയിന്‍കുട്ടി വൈദ്യര്‍ പുരസ്കാരം ഗാന രചയിതാവ് കെ. സി. അബൂബക്കറിനും ലഭിച്ചതായി അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എം. കെ. വെള്ളായി അറിയിച്ചു. പുതുമുഖ നടി തൃശൂര്‍ കൃപയ്ക്ക് യുവ കലാ പ്രതിഭാ പുരസ്കാരം ലഭിക്കും.
സെപ്റ്റംബര്‍ 25ന് അക്കാദമിയുടെ 19ആം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. പുരസ്കാരങ്ങള്‍ സമ്മാനിക്കും.
- ജെ.എസ്.
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ബഹുമതി, സംഗീതം, സിനിമ
കൊല്ലം: ബോളിവുഡിന്റെ താരരാജാവ് ഷാരൂഖ് ഖാനും മലയാള സിനിമയുടെ സ്വന്തം മോഹന്‍ ലാലും ഒരു വേദിയില്‍ വന്നപ്പോള്‍ കൊല്ലം ആശ്രാമം മൈതാനത്ത് ആവേശക്കടലിരമ്പം. താരശോഭയില്‍ മുങ്ങിയ ആശ്രാമം മൈതാനത്ത് ആരാധകാര്‍ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ‘ജയ്’ വിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. ഡോ.ബി.രവിപ്പിള്ളയുടെ ഹോട്ടല്‍ ‘ദ് റാവിസിന്റെ’ ഉദ്ഘാടനത്തിനാണ് രണ്ടു താരങ്ങളും കൊല്ലത്തെത്തിയത്. ഹോട്ടലിന്റെ ഉദ്ഘാടനം തേവള്ളിയിലാണെങ്കിലും ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് അഭിവാദ്യം ചെയ്യുന്നതിനാണ് ഷാരൂഖ് ഖാനും മോഹന്‍ ലാലും ആശ്രാമം മൈതാനത്ത് എത്തിയത്. ആശ്രാമം മൈതാനം മറ്റൊരു പൂരത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.
- ഫൈസല്‍ ബാവ
വായിക്കുക: സിനിമ
തിരുവനന്തപുരം: മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് വിവരങ്ങള്‍ പുറത്ത് വിട്ടു. ഇരുവരുടേയും വീടുകളില്‍ നിന്നും കണക്കില്‍ പെടാത്ത മുപ്പത് കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. 2.8 കോടിയുടെ പണവും ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇരു താരങ്ങള്‍ക്കും ഇന്ത്യക്കകത്തും വിദേശത്തും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഉണ്ട്. മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ പുരാവസ്തുക്കളുടെ മൂല്യം നിര്‍ണ്ണയിക്കപ്പെടാനുണ്ട്. ഒപ്പം ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആനക്കൊമ്പിന്റെ പഴക്കം വിദഗ്ദ സംഘം പരിശോധിക്കും. മോഹന്‍ ലാലിന്റേയും മമ്മൂട്ടിയുടെ അവരുടെ സഹായികളുടേയും വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു.
-
വായിക്കുക: കുറ്റകൃത്യം, വിവാദം, സാമ്പത്തികം, സിനിമ