സലിം കുമാറിന് അര്‍ഹിച്ച അംഗീകാരം തന്നെ: മമ്മുട്ടി

June 13th, 2011

salimkumar-epathram

എറണാകുളം: ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹന്‍ സലിം കുമാര്‍ തന്നെയായിരുന്നെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും മലയാളത്തിന്റെ പ്രിയ താരം മെഗാസ്റ്റാര്‍ മമ്മുട്ടി പറഞ്ഞു. എറണാകുളം മഹാരാജാസ്‌ കോളേജില്‍  ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സലിം കുമാറിനു നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം പൊതുവേ വെച്ചു പുലര്‍ത്തുന്ന നായക സങ്കല്‍പ്പങ്ങളോട് യോജിക്കാത്ത  രൂപങ്ങള്‍ ആയിരുന്നിട്ടും ഭരത് ഗോപി, പ്രേംജി, ബാലന്‍.കെ.നായര്‍ എന്നിവര്‍ക്ക് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്, ഇവരാരും സ്ഥിരം നായകവേഷം ചെയ്യുന്നവരായിരുന്നില്ല, അതുകൊണ്ട് തന്നെ ദേശീയ അവാര്‍ഡ് പരമ്പരാഗത രീതിയില്‍ നിന്നും വ്യതിചലിച്ചു എന്ന വാദത്തോട്‌ യോജിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാജാസിന്റെ ഉപഹാരം മമ്മുട്ടിയില്‍ നിന്നും സലിം കുമാര്‍ ഏറ്റുവാങ്ങി.  മറുപടി പ്രസംഗം നടത്തിയ സലിം കുമാര്‍ കോളേജ്‌ കാല അനുഭവവും കഷ്ടപ്പാടും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞപ്പോള്‍ സദസ്സ് കരഘോഷത്തോടെയാണ്  സ്വീകരിച്ചത്. താന്‍ ഇപ്പോള്‍ ഇവിടെ ഇങ്ങനെ നില്ക്കാന്‍ കാരണം മുന്‍ പ്രിന്‍സിപ്പാള്‍ ആയിരുന്ന ഭരതന്‍ മാസ്റ്റര്‍ എന്ന വലിയ മനുഷ്യന്റെ അനുഗ്രഹം കൊണ്ടാണെന്നും സലിം കുമാര്‍ അനുസ്മരിച്ചു. മഹാരാജാസ്‌ കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘമാണ് സ്വീകരണയോഗം സംഘടിപ്പിച്ചത്. മഹാരാജാസ്‌ പൂര്‍വവിദ്യാര്‍ഥി സംഘത്തിന്റെ പ്രസിഡന്റും  കാര്‍ഷിക സര്‍വകലാശാല വൈസ്‌ ചാന്‍സലറുമായ ഡോ: കെ. ആര്‍. വിശ്വംഭരന്‍ അധ്യക്ഷനായിരുന്നു. തിരക്കഥാകൃത്ത് ജോണ്പോള്‍ മുഖ്യപ്രഭാഷണം നടത്തി. പി. രാജീവ്‌ എം.പി. സലിം കുമാറിനെ അനുമോദിച്ചുകൊണ്ട് പ്രസംഗിച്ചു. മഹാരാജാസിന്റെ താരങ്ങളായ അന്‍വര്‍ റഷീദ്‌, ബിജു നാരായണന്‍, ഷിബു ചക്രവര്‍ത്തി, ടിനിടോം, കെ. എസ്. പ്രസാദ്‌, കലാഭവന്‍ അന്‍സാര്‍, സരയൂ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാമ്പിശ്ശേരി പുരസ്കാരം കെ. പി. എ. സി ലളിതക്ക്

May 22nd, 2011

അബുദാബി:  ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ നവോത്ഥാന ശില്‍പ്പിയും രാഷ്ട്രീയ ചിന്തകനുമായ  കാമ്പിശ്ശേരി കരുണാകരന്‍റെ പേരില്‍ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌കാരത്തിന് പ്രശസ്ത നാടക-ചലച്ചിത്ര നടി കെ. എ. സി. ലളിതയെ തെരഞ്ഞെടുത്തു. മലയാള ചലച്ചിത്ര രംഗത്തിനും ജനകീയ നാടകവേദിക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. 15,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്‌. അബുദാബിയില്‍ വെച്ച് നടന്ന യുകലാസന്ധ്യയില്‍ യുവകലാസാഹിതിയുടെ സെക്രട്ടറി കുഞ്ഞില്ലത്ത് ലക്ഷ്മണനാണ് അവാര്‍ഡ്‌ വിവരം പ്രഖ്യാപിച്ചത്‌.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എനിക്കും വിവാഹം ആലോചിക്കുന്നുണ്ട് : ശ്രീശാന്ത്

April 21st, 2011

Sreesanth_RiyaSen-epathram

കൊച്ചി: ഗോസിപ്പുകള്‍ കേട്ട് മടുത്തു. ബന്ധുക്കള്‍ എനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നുണ്ട്. പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ കേരള സാന്നിധ്യമായ താരം ശ്രീശാന്താണ്. വധു ആരെന്ന അടുത്ത ചോദ്യത്തിന്, കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ബ്രാന്‍ഡ്‌ അംബാസഡറായ ബോളിവുഡ്‌ നടി റിയാ സെന്‍ ആണെന്ന് കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ക്ക് നിരാശ. റിയ തന്റെ നല്ല സുഹൃത്ത്‌ മാത്രമാണ് എന്ന് ശ്രീശാന്ത്‌ ഉറപ്പിച്ചു പറയുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയില്‍ യാതൊരു കഴമ്പുമില്ല എന്ന് ശ്രീശാന്ത്‌ പറയുന്നു. മാധ്യമങ്ങള്‍ തനിക്ക് വേണ്ടി ഒത്തിരി പ്രണയങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. ഇനിയും ഇത്തരം കഥകള്‍ കേള്‍ക്കാന്‍ തന്റെ വീട്ടുകാര്‍ക്ക് താല്പര്യമില്ല എന്ന് ശ്രീ വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ സംസ്കാരം അനുസരിച്ച് വീട്ടുകാരാണ് നമ്മുക്ക് വേണ്ടി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുക. താന്‍ കുടുംബ ബന്ധങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവനാനെന്നും, അച്ഛനും അമ്മയും തെരഞ്ഞെടുക്കുന്ന ഏതു പെണ്‍കുട്ടിയെയും മനസ്സുതുറന്നു സ്നേഹിക്കാന്‍ കഴിയുമെന്നും ശ്രീ പറയുന്നു.

മലയാളത്തിലെയും ഹിന്ദിയിലേയും പല നായികമാരുടെ പേരിലും ശ്രീശാന്തിനെ ചേര്‍ത്തുള്ള നിരവധി ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അവ ഹിന്ദി സീരിയല്‍ നടിയായ സുര്‍വീന്‍ ചൗള മുതല്‍ മലയാളത്തിന്റെ പ്രിയ നടിയായ ലക്ഷ്മി റായ്‌ വരെ എത്തി. ഇപ്പോള്‍ റിയ സെന്‍ കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ കളി കാണാന്‍ ഏതു സ്‌റ്റേഡിയത്തിലും ഉണ്ടാവും എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ശ്രീശാന്ത്‌ ഓരോ പന്തെറിയുമ്പോഴും റിയ തികഞ്ഞ പ്രാര്‍ഥനയില്‍ ആണെന്നാണ് ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍ ഇവയെല്ലാം പച്ചക്കള്ളമാണെന്നാണ് അനന്തഭദ്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരിയായി അഭിനയിച്ച ഈ ബംഗാളി സുന്ദരിയുടെ നിലപാട്

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

ആറന്മുള പൊന്നമ്മ അന്തരിച്ചു

February 21st, 2011

 തിരുവനന്തപുരം: മലയാളസിനിമയിലെ പ്രമുഖ അമ്മനടിയായ ആറന്മുള (96) പൊന്നമ്മ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്ദപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരണ സമയത്ത് കൊച്ചുമകളുടെ ഭര്‍ത്താവ് നടന്‍ സുരേഷ് ഗോപി മരണ സമയത്ത് സമീപത്തുണ്ടായിരുന്നു. സംസ്കാരം നാളെ തിരുവനന്ദപുരത്തെ ശാന്തികവാടത്തില്‍ നടക്കും. നാടക രംഗത്തുനിന്നും സിനിമയില്‍ എത്തിയ പൊന്നമ്മ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രം 1950-ല്‍ ഇറങ്ങിയ ശശിധരന്‍ എന്ന ചിത്രമായിരുന്നു. ആദ്യ ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മവേഷമായിരുന്നു പൊന്നമ്മക്ക് ലഭിച്ചത്. തുടര്‍ന്ന് നാലോളം തലമുറയ്ക്കൊപ്പം അമ്മയായും, സഹോദരിയായും, മുത്തശ്ശിയായും അവര്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. ശിവാജി ഗണേശന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷനിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തി. ഗൌരീശങ്കരം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

1914-ല്‍ ആറന്മുളയിലെ മാലേത്ത് വീട്ടില്‍ കേശവ പിള്ളയും പാറുക്കുട്ടി അമ്മയുടേയും മകളായിട്ടായിരുന്നു പൊന്നമ്മയുടെ ജനനം. ബന്ധുകൂടിയായ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്. തിരു‌വനന്തപുരം സംഗീത അക്കാദമിയില്‍ സംഗീതപഠനം നടത്തിയിട്ടുള്ള ആറന്മുള പൊന്നമ്മ തിരുവനന്തപുരം കോട്ടന്‍ ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീതാദ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. ഭര്‍ത്താവും മകനും നേരത്തെ മരിച്ചിരുന്നു. നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ആറന്മുള പൊന്നമ്മയുടെ മകളുടെ മകളാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഛായാഗ്രാഹകന്‍ വിപിന്‍ദാസ് അന്തരിച്ചു

February 12th, 2011
പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ വിപിന്‍ദാസ് (71)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ വയനാട്ടിലെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇരുന്നൂറോളം ചിത്രങ്ങള്‍ക്ക്  ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള വിപിന്‍‌ദാസ് തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശിയാണ്. കുറച്ചു കാലമായി വയനാട്ടില്‍ ആയിരുന്നു താമസം.
എഴുപതുകളിലും എണ്‍പതുകളിലും മലയാളസിനിമയില്‍ ക്യമറാമാന്‍ എന്ന നിലയില്‍ വിപിന്‍‌ദാസ് ഏറെ സജീവമായിരുന്നു. പി.എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിന്റെ ഛായാഗ്രഹണത്തിനു 1976- ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് വിപിന്‍‌ദാസിനു ലഭിച്ചിട്ടുണ്ട്. പത്മരാജന്‍, ഭരതന്‍, കെ.മധു, ഐ.വി ശശി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം മികച്ച ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ വിപിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  അവളുടെ രാവുകള്‍, ചില്ല്, ഒരിടത്തൊരു ഫയല്‍‌വാന്‍, ശ്രീകൃഷ്ണപ്പരുന്ത്, കാറ്റത്തെ കിളിക്കൂട്, ഒരു സി.ബി.ഐ ഡയറികുറിപ്പ്,  ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ,ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. എണ്‍പതുകളില്‍ വിപിന്‍‌ദാസ് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു.    

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

23 of 241020222324

« Previous Page« Previous « തിരുവനന്തപുരത്ത് പുതിയ ടെര്‍മിനല്‍ തുറന്നു; സംസ്ഥാന സര്‍ക്കാരിന് അവഗണന
Next »Next Page » തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണുവാന്‍ ആയിരങ്ങള്‍ »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine