കല സമൂഹത്തിനു വേണ്ടി ആകണം : ഡോ. ടി. എന്‍. സീമ

October 20th, 2010

dr-tn-seema-epathram

തിരുവനന്തപുരം : കലയും സാഹിത്യവും സിനിമയുമെല്ലാം പുരോഗമന സ്വഭാവമുള്ള  പൊതു സമൂഹ നിര്‍മ്മിതിക്ക് ഗുണകരം ആകണമെന്ന്‍  തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജ് യൂണിയന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച്  ഡോ. ടി. എന്‍. സീമ എം. പി. പറഞ്ഞു . ഫിലിം ക്ളബ്ബ് ഉദ്ഘാടനം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി. കെ. ജോസഫ് നിര്‍വ്വഹിച്ചു. പ്രമുഖ സംവിധായകന്‍ ഡോ. ബിജു, കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം ഡോ. പി. എസ്. ശ്രീകല, രാധാ ലക്ഷ്മി പദ്മരാജന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ അജയ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ രാജീവ് ആര്‍. സ്വാഗതവും ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറി നിതീഷ് ബാബു നന്ദിയും പറഞ്ഞു.

fine-arts-college-union-film-club-epathram

ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി  പെയിന്റിംഗ് ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന പത്മരാജന്‍ സിനിമകളുടെ സ്ക്രീനിങ്ങ്  ഒക്ടോബര്‍ 22 വരെ (വൈകുന്നേരം 3:30 മുതല്‍) തുടരും. പരിപാടികള്‍ക്ക് ഷാന്റോ ആന്റണി, ശ്രുതിന്‍ കെ. സി., നിഖില്‍ എസ്. ഷാ, രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആല്‍ബങ്ങളുടെ മറവില്‍ പീഡനം – അന്വേഷണം തുടങ്ങി

September 21st, 2010

music-album-sex-racket-epathram

കോഴിക്കോട്: സംഗീത ആല്‍‌ബങ്ങളുടെ മറവില്‍ പെണ്‍‌ വാണിഭം നടക്കുന്നതായുള്ള ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മുപ്പത്തയ്യായിരം രൂപ മുടക്കിയാല്‍ ആല്‍ബം തയ്യാറാക്കാമെന്നും, ഒപ്പം അതില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ നിര്‍മ്മാതാവിനു ലൈംഗികമായി ഉപയോഗിക്കാം എന്നുമെല്ലാം ഒരു ഏജന്റ് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വാര്‍ത്തയാണ് ചാനല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കേരളത്തിലെ ഏതു ഭാഗത്തു നിന്നും ആല്‍ബത്തില്‍ അഭിനയിക്കുവാന്‍ താല്‍പര്യം ഉള്ള പെണ്‍കുട്ടികളെ സംഘടിപ്പിച്ചു നല്‍കാമെന്നും ഇയാള്‍ പറയുന്നുണ്ട്. സ്റ്റിങ് ഓപ്പറേഷനില്‍ പെങ്കെടുത്ത ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവശ്യപ്പെ ട്ടതനുസരിച്ച് ഇയാള്‍ രണ്ടു പെണ്‍കുട്ടികളെ ഒരു ഹോട്ടലില്‍ എത്തിച്ചതും ചാനല്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

ആല്‍ബങ്ങളുടെ മറവില്‍ അനാശാ‍സ്യം നടത്തുന്നതായി ഉള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ട്. അഭിനയ മോഹം ഉള്ള പെണ്‍കുട്ടികള്‍ ആണ് ഇത്തരക്കാരുടെ ഇരകള്‍ ആകുന്നത്. സിനിമ, സീരിയല്‍, പരസ്യം എന്നിവ യിലേയ്ക്കുള്ള ചവിട്ടു പടിയായാണ് ചില പെണ്‍‌കുട്ടികള്‍ ആല്‍ബത്തെ കാണുന്നത്. അതു കൊണ്ടു തന്നെ പലരും ഇത്തരം ഏജന്റുമാരുടെ വാക്കു കേട്ട് ചതികളില്‍ പെട്ടു പോകുന്നു. പിന്നീട് പല തരം പ്രലോഭനങ്ങള്‍ / ഭീഷണികള്‍ എന്നിവയിലൂടെ ഇവരെ നിരന്തരമായ ലൈംഗിക ചൂഷണ ങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു.

സംസ്ഥാനത്ത് ഓരോ വര്‍ഷവും നൂറു കണക്കിനു ആല്‍ബങ്ങള്‍ നിര്‍മ്മിക്ക പ്പെടുന്നുണ്ട്. ഇവയില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമേ വിജയിക്കാറുള്ളൂ. നിലവാരം ഇല്ലാത്ത ആല്‍ബങ്ങള്‍ ചില പ്രാദേശിക ചാനലുകളില്‍ വരും എന്നതല്ലാതെ കാര്യമായി ശ്രദ്ധിക്ക പ്പെടാറില്ല. അനാശാസ്യ ത്തിനായി തട്ടിക്കൂട്ടുന്ന ആല്‍ബങ്ങള്‍ പലതും പുറത്തു വരാറു പോലും ഇല്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മാത്രമല്ല ആല്‍ബത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കുന്ന ദുഷ്പേര് നല്ല നിലയില്‍ ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പല വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു

April 30th, 2010

 സത്യന്‍ അന്തിക്കാടിന്റെ അമ്പതാമത്തെ ചിത്രമാണ് കഥ തുടരുന്നു. ചിരിയും ചിന്തയും ഇഴചേര്‍ത്ത് ഗ്രാമീണ പശ്ചാത്തലത്തില്‍ കുടുമ്പ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ചിത്രങ്ങള്‍ ഒരുക്കുന്ന സത്യന്‍ അന്തിക്കാട്  ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്ഥമായി  നഗരജീവിതത്തിന്റെ കഥയുമായാണ് സത്യന്‍ എത്തുന്നത്. പശ്ചാത്തലം മാറുന്നു എങ്കിലും കുടുമ്പപ്രേക്ഷകരെ മുന്നില്‍ കണ്ടു കൊണ്ടുതന്നെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  ജയറാം ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ മംതയാണ് നായിക. ഇന്നസെന്റ്, മാമുക്കോയ, കെ.പി.ഏ.സി ലളിത, രശ്മി സോമന്‍ തുടങ്ങി സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം താരങ്ങള്‍ ഈ ചിത്രത്തിലും ഉണ്ട്. വയലാര്‍ ശരത് ചന്ദ്രവരമ്മ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ഇളയരാജയാണ് ഈണം നല്‍കിയിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

നടന്‍ ശ്രീനാഥ് അന്തരിച്ചു

April 23rd, 2010

sreenathപ്രശസ്ത സിനിമാ – സീരിയല്‍ നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ യാണെന്നാണ് പോലീസ് നിഗമനം. ശിക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് ഇദ്ദേഹം ഇവിടെ എത്തിയിരുന്നത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ ആയിരുന്നു ശരീരം കണ്ടെത്തിയത്.

രഞ്ജിത് സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു ശ്രീനാഥി ന്റേതായി അവസാനം പുറത്തു വന്ന സിനിമ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്ന ഇദ്ദേഹത്തിന് അടുത്ത കാലത്തായി സിനിമയില്‍ അവസരങ്ങള്‍ കുറവായിരുന്നു എങ്കിലും, സീരിയല്‍ രംഗത്ത് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇതു ഞങ്ങളുടെ കഥ ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമ. എണ്‍പതുകളില്‍ ഏറെ ശ്രദ്ധേയമായ ജോടികളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. ശാന്തി കൃഷ്ണയെ വിവാഹം കഴിച്ചു എങ്കിലും പിന്നീട് ഈ ജോടികള്‍ വേര്‍പിരി യുകയായിരുന്നു.

ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, മംഗളം നേരുന്നു, ദേവാസുരം, കിരീടം, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

മാളയ്ക്കു സമീപം പുത്തന്‍‌ വേലിക്കരയാണ് സ്വദേശം. ഭാര്യയും ഒരു കുട്ടിയും ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

24 of 241020222324

« Previous Page « ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയെ തിരിച്ചെടുക്കണം : സെന്റ്ട്രല്‍ അഡ്മിന്‍സ്ട്ട്രേറ്റീവ് ട്രൈബ്യൂണല്‍
Next » ആനയുടെ ചവിട്ടേറ്റ്‌ വിദ്യാര്‍ത്ഥി മരിച്ചു »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine