വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി

June 17th, 2011

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ആരോപണങ്ങള്‍ ലോകായുക്തയുടെ അന്വേഷണത്തില്‍ നിന്നും പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ചന്ദന ഫാക്ടറി ഉടമ ഖാദര്‍ പാലോത്ത് ഏഴ് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍, ഐ.എച്ച്.ആര്‍.ഡിയില്‍ ജോലി ചെയ്യവേ പിഎച്ച്.ഡി രജിസ്‌ട്രേഷന് വ്യാജരേഖ, മറയൂര്‍ ചന്ദനക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാതെ കുറ്റാരോപിതനായ സി.സി.എഫ് വിരമിച്ചത്, പാലക്കാട് എലപ്പുള്ളിയിലെ ചന്ദന ഫാക്ടറിക്ക് 2004ല്‍ ലൈസന്‍സ് പുതുക്കിയത്, കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റ മുഴുവന്‍ തുകയായ 1500 കോടി രൂപയുടെ അഞ്ച് ശതമാനം ആയ 75 കോടി രൂപ കെ.പി.പി.നമ്പ്യാരോട് ആവശ്യപ്പെട്ടത്, കയര്‍ഫെഡ് എം.ഡി. ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം, ചെറി എന്റര്‍പ്രൈസസുമായുള്ള ബിസിനസ് ബന്ധം, തിരുവനന്തപുരം ഗോള്‍ഫ്ക്ലബ്, കോഴിക്കോട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് എന്നിവയിലെ അംഗത്വം സംബന്ധിച്ച സാമ്പത്തിക സ്രോതസ്, നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ ആരോപണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍, സ്വത്ത് എന്നിവ സംബന്ധിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം. വി എസ് അധികാരത്തില്‍ ഉള്ളപ്പോള്‍ മകന്‍ അരുണ്‍ കുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ചാണ് ഇക്കാര്യങ്ങളൊക്കെ നേടിയതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വി എസ് മകനെതിരെയുള്ള ആരോപണങ്ങള്‍ ലോകയുക്തക്ക് വിട്ടിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിപിഎം പ്രവര്‍ത്തകര്‍ രമേശന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടി

June 15th, 2011

കാസര്‍ഗോഡ്‌: ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്‌ പ്രവേശനം നേടിയത്‌ വന്‍ വിവാദമായ സാഹചര്യത്തില്‍ രമേശന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടി. കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാടുള്ള 40 സെന്റ്‌ ഭൂമിയിലാണ്‌ ചെങ്കൊടി നാട്ടിയത്‌. ഈ ഭൂമി രമേശന്‍ വില്‍ക്കാന്‍ ശ്രമിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ്‌ ചെങ്കൊടി നാട്ടിയത്‌. രാവിലെ തന്നെ കൊടി ആരോ മാറ്റുകയും ചെയ്‌തു. ഒരു ഡി.വൈ.എഫ്. ഐ നേതാവിന്റെ  മകള്‍ക്ക്‌ 50 ലക്ഷം മുടക്കി  സീറ്റ്‌ നേടി എന്നത് പാര്‍ട്ടി അണികളെ ഏറെ ആശയക്കുഴപ്പത്തി ലാക്കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇന്ന് അതേ സംഘടനയുടെ സംസ്ഥാന നേതാവ് പരിയാരം മെഡിക്കല്‍ കോളേജില്‍ അമ്പതു ലക്ഷത്തോളം വിലവരുന്ന മെഡിക്കല്‍ സീറ്റ് എന്‍.ആര്‍.ഐ കോട്ടയുടെ മറവില്‍ കൈക്കലാക്കിയത് ഒരു വിഭാഗം പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പാര്‍ട്ടി അണികള്‍ സമരം നടത്തുമ്പോള്‍ നേതാക്കന്മാരുടെ മക്കള്‍ സ്വാശ്രയ കോളേജുകളില്‍ പേയ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നത് പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തുമെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്‌ രമേശന്‍ മകളുടെ സീറ്റ്‌ ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു എങ്കിലും  രമേശന്‍ ലക്ഷങ്ങള്‍ മുടക്കി മകള്‍ക്ക്‌ സീറ്റ്‌ തരപ്പെടുത്തിയതിനെതിരേ ഡിവൈഎഫ്‌ഐ നേതൃത്വം  തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ രമേഷന്റെ ഭൂമിയില്‍ ചെങ്കൊടി നാട്ടിയത്

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാര്‍ സന്ദര്‍ശിച്ചു, കയ്യേറ്റം വ്യാപകം

June 14th, 2011

മൂന്നാര്‍: ചിന്നക്കനാലില്‍ കൈയേറ്റ ഭൂമിയില്‍ ഹെലിപാഡ്‌ നിര്‍മ്മിക്കാനുള്ള ശ്രമം അടക്കം മൂന്നാറില്‍ ഗൗരവകരമായ കൈയേറ്റം നടക്കുന്നതായി റവന്യൂമന്ത്രി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ പൊളിച്ചുമാറ്റിയ ഹെലിപ്പാഡ്‌ പുനര്‍നിര്‍മ്മാണം തുടരുകയാണ്. ഗ്യാപ്പ്‌ മേഖലയില്‍ സര്‍ക്കാരിന്റെ 250 ഏക്കര്‍ ഭൂമി കൈയ്യേറ്റക്കാര്‍ ഭൂരിഭാഗവും കൈവശപ്പെടുത്തിക്കഴിഞ്ഞു . പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ചാണ് പ്രദേശത്തേക്ക്‌ റോഡ്‌ വെട്ടിയിട്ടുള്ളത്‌ കൂടാതെ സ്വകാര്യ വെക്തി റോഡ്‌ ഗേറ്റ്‌ വച്ച്‌ പ്രവേശനം തടഞ്ഞിരിക്കുകയാണ്‌. ഈ വെക്തിക്ക് വേണ്ടി പഞ്ചായത്ത്‌ ഫണ്ട് വരെ ദുരുപയോഗിച്ചിരിക്കുന്നു സ്‌ഥിതിയാണിവിടെ. ആനയിറങ്കല്‍ ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത്‌ വന്‍തോതില്‍ റിസോര്‍ട്ട്‌ നിര്‍മ്മാണം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. അന്യസംസ്‌ഥാന റിസോര്‍ട്ട്‌ മാഫിയയും ഇതിനു പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി ഉച്ചവരെയുള്ള പര്യടനം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു  ഇക്കാര്യങ്ങള്‍ അന്വേഷണ വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു . കൈയേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ കുടിയേറ്റ കര്‍ഷകരെ സര്‍ക്കാര്‍ സംരക്ഷിക്കും. മൂന്നാറില്‍ സര്‍ക്കാര്‍ 3000 പേര്‍ക്ക്‌ പട്ടയം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്‌. ഇതില്‍ 2500 ഓളം പേരും ആദിവാസികളാണ് , പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഭൂമി നല്‍കും. എന്നാല്‍ വനാവകാശ നിയമപ്രകാരമായിരിക്കും ഇവര്‍ക്ക്‌ ഭൂമി കൈവശം വയ്‌ക്കാനുള്ള പട്ടയം നല്‍കുക. കുത്തക കൈയേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്‌തമായ നടപടി സ്വീകരിക്കും. ഭൂമാഫിയ കൈയേറിയ മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കും. നിയമപരമായ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയാണ്‌ സ്വീകരിക്കുക. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടല്ല ഈ സര്‍ക്കാരിനുള്ളത്‌. പാര്‍ട്ടി ഓഫീസുകള്‍ക്കും ആരാധനാലയങ്ങളുടെയും മറവില്‍ ഭൂമി കൈയേറിയവര്‍ക്കെതിരെ നിയമത്തിന്റെ ബുള്‍ഡോസറാണ്‌ ഈ സര്‍ക്കാര്‍ ഉപയോഗിക്കുക. കൈയേറ്റത്തിന്‌ ഒത്താശ ചെയ്‌ത എല്ലാ ഉദ്യോഗസ്‌ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. താന്‍ നേരില്‍ കണ്ട കാര്യങ്ങള്‍ നാളെ റിപ്പോര്‍ട്ടായി മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പ്രദേശങ്ങളിലാണ്‌ താന്‍ സന്ദര്‍ശനം നടത്തുന്നതെന്നും ഇക്കാര്യത്തില്‍ വ്യക്‌തിവിരോധമോ വിവാദത്തിനോ താനില്ലെന്നും മന്ത്രി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കും

June 2nd, 2011

mullaperiyar-dam-epathram

തിരുവനന്തപുരം : തന്റെ സര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. ഇടതു സര്‍ക്കാര്‍ എടുത്ത ഈ നിലപാടില്‍ നിന്നും തങ്ങള്‍ വ്യതിചലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കും എന്ന തമിഴ് നാട് പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി കെ. വി. രാമലിംഗത്തിന്റെ പ്രസ്താവന ദുരുദ്ദേശപരവും അനാവശ്യവുമാണെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. ഡി. എഫില്‍ സാമുദായിക വര്‍ഗീയ ശക്തികളുടെ നോമിനികള്‍: എം. ബി. രാജേഷ്‌

May 24th, 2011

പാലക്കാട് : യു. ഡി. എഫ്‌ മന്ത്രിസഭ സാമുദായിക വര്‍ഗീയ ശക്തികളുടെ നോമിനികള്‍ നിറഞ്ഞതാണെന്നും, ആരോപണ വിധേയനായ പി. സി. ഐപി നെ അഡീഷനല്‍ അഡ്വകറ്റ് ജനറലായി നിയമിച്ചത് മാഫിയകളുമായി യു. ഡി. എഫിന്റെ ഉറച്ച ബന്ധത്തിന്റെ തെളിവാണെന്നും ഡി. വൈ. എഫ്‌. ഐ. സംസ്ഥാന പ്രസിഡന്‍റ്  എം. ബി. രാജേഷ്‌ പാലക്കാട്ട് വെച്ച് നടന്ന  വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.



- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ കൊച്ചി മെട്രോ പദ്ധതി സാദ്ധ്യമല്ല: ഇ. ശ്രീധരന്‍
Next »Next Page » യു. ഡി. എഫ്. സര്‍ക്കാരിനെ ദുര്‍ബലപെടുത്തില്ല: സി. കെ. ചന്ദ്രപ്പന്‍ »



  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine