തിരുവനന്തപുരം: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ കേരള സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ തിരക്കിട്ട പരിപാടികളാണ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതിന് കൊച്ചി നേവല്‍ ബേസില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി, അഞ്ചു മിനിട്ട് നേരത്തെ സ്വീകരണ പരിപാടിക്കു ശേഷം താജ് മലബാര്‍ ഹോട്ടലിലേക്ക് പോകും. അന്ന് രാത്രി അവിടെ തങ്ങുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ 9.30 ന് നേവല്‍ ബേസില്‍ നിന്ന് ഹെലിക്കോപ്ടറില്‍ വല്ലാര്‍പാടത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡില്‍ എത്തും. 10 മണിക്കാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടനം.
11.10 ന് ഹെലിക്കോപ്ടര്‍ മാര്‍ഗം പ്രധാനമന്ത്രി നേവല്‍ബേസ് വിമാനത്താവള ത്തിലെത്തും. 11.35 ന് അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം വിമാനത്താവള ത്തിലെത്തുന്ന പ്രധാനമന്ത്രി, ഔപചാരിക സ്വീകരണത്തിനു ശേഷം രാജ്ഭവനിലേക്ക് യാത്ര തിരിക്കും. നാലു മണിക്ക് വിമന്‍സ് കോളേജില്‍ ഒ. എന്‍. വി. യ്ക്ക് ജ്ഞാനപീഠ പുരസ്‌ക്കാരം സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
അഞ്ചിന് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ കേരള വികസന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാജ്ഭവനില്‍ വിശ്രമിക്കും. ശനിയാഴ്ച രാവിലെ 10 ന് ‘കേരള കൗമുദി’ ശതാബ്ദി ആഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കും. 11 ന് തിരുവനന്തപുരം വിമാന ത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യും. 12 ന് ചാക്ക ബ്രഹ്മോസ് അദ്ദേഹം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം വിമാന ത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും.