
നിറഞ്ഞ ചിരിയോടെയാണ് കരുണാകരന്‍ ഞങ്ങളെ സ്വീകരിച്ചത്. പക്ഷെ എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ചിരി ഒരല്‍പ്പം മങ്ങിയോ? വെറുതെ തോന്നിയതാവും. ഞാന്‍ സ്വയം സമാശ്വസിച്ചു.
അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. ഇതെന്തേ എന്നോട് നേരത്തേ പറഞ്ഞില്ല? ഞാന്‍ അത് അപ്പോള്‍ തന്നെ കൈകാര്യം ചെയ്യുമായിരുന്നുവല്ലോ? അദ്ദേഹം അത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ പ്രത്യാശ മിന്നി മറഞ്ഞു.
ഈ രാജന്‍ എന്ന പേര് ഞാന്‍ കേട്ടിട്ടുണ്ട്. കരുണാകരന്‍ തുടര്‍ന്നു. എന്തോ ഗൌരവമായ പ്രശ്നത്തിലാണ് അയാള്‍ പെട്ടിരിക്കുന്നത്.
ഞാന്‍ എന്റെ കൈകള്‍ ബഹുമാനപൂര്‍വ്വം കൂപ്പി.
ഇല്ല. അവന് അങ്ങനെയൊന്നും ചെയ്യാനാവില്ല. കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്ന സമയത്ത് അവന്‍ ഫറൂക്ക് കോളേജില്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. അവന്റെ എന്‍ജിനിയറിംഗ് കോളേജിലെ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായിരുന്നു അവന്‍. ഞാന്‍ അറിയിച്ചു.
കരുണാകരന്‍ എന്റെ തോളില്‍ തട്ടി. മൃദുവായ ശബ്ദത്തില്‍ പറഞ്ഞു – ഞാന്‍ അന്വേഷിച്ച് വിവരം അറിയിക്കാം. എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മിലുള്ള ബന്ധം അങ്ങനെയല്ലേ?
ഒരിക്കല്‍ കൂടി അദ്ദേഹത്തെ ബഹുമാനപൂര്‍വ്വം കൈ കൂപ്പി മന്മോഹന്‍ പാലസില്‍ നിന്നും ഞാന്‍ ഇറങ്ങി.
മരണം വരെ തന്റെ മകന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നിയമ യുദ്ധം നടത്തിയ ഈച്ചരവാര്യരുടെ “ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍” എന്ന പുസ്തകത്തിലെ വരികളാണിവ.





കണ്ണൂര്‍ : കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക് പൂട്ടണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും അവ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാപ്പിനിശ്ശേരിയിലെ ഇക്കോ ടൂറിസം സൊസൈറ്റിയ്ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.























