വിവാദ കാര്‍ഷിക നിയമം : കേരളം സുപ്രീം കോടതിയെ സമീപിക്കും

December 8th, 2020

kerala-farmer-epathram
തൃശ്ശൂര്‍ : കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും എന്ന് കൃഷി വകുപ്പു മന്ത്രി വി. എസ്. സുനില്‍ കുമാര്‍. ഈ നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല. കേന്ദ്ര നിയമ ങ്ങൾക്ക് എതിരെ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, കോടതിയിൽ ഇപ്പോഴുള്ള കേസിൽ കേരള സർക്കാർ കക്ഷി ചേരേ ണ്ടത് ഉണ്ടോ എന്നും പുതുതായി ഹർജി ഫയൽ ചെയ്യണോ എന്നതിനെ ക്കുറിച്ചും ആലോ ചന യുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം അറിയിക്കുവാനും അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നവംബര്‍ 25 ന് എല്‍. ഡി. എഫ്. ജനകീയ പ്രതിഷേധം 

November 22nd, 2020

ldf-election-banner-epathram
തിരുവനന്തപുരം : ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നവംബര്‍ 25 ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാറും അന്വേഷണ ഏജന്‍സികളും കേരള വികസനം അട്ടിമറി ക്കുവാനുള്ള നീക്കം നടത്തുന്നു എന്ന് ആരോപിച്ച് ‘കേരള ത്തെ രക്ഷിക്കുക വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യാണ് ജനകീയ പ്രതിഷേധം സംഘടിപ്പി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാലാരിവട്ടം പാലം അഴിമതിക്കേസ് : വി. കെ. ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍

November 18th, 2020

ibrahim-kunju-epathram
കൊച്ചി : മുസ്ലീംലീഗ് നേതാവും പൊതു മരാമത്ത് വകുപ്പു മുന്‍ മന്ത്രിയുമായ വി. കെ. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തു.

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതി ക്കേസില്‍ അഞ്ചാം പ്രതിയാണ്. ഇദ്ദേഹം ചികിത്സ യില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി

November 3rd, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് കെ – ഫോൺ പദ്ധതി നടപ്പില്‍ വരു ത്തുകയും സാധാരണ ജന ങ്ങൾക്ക് കുറഞ്ഞ നിര ക്കിൽ ഇന്റർ നെറ്റ് ലഭ്യ മാക്കുകയും ചെയ്യും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് കെ – ഫോൺ പദ്ധതി നടപ്പിലാക്കും എന്നു തന്നെയാണ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന വരോട് പറയാനുള്ളത് എന്ന്‌ മുഖ്യമന്ത്രി അടിവരയിട്ടു പറഞ്ഞു.

ജനക്ഷേമ പ്രവർത്തന ങ്ങളെ തകർക്കുവാനോ ഭരണ ഘടനാ വിരുദ്ധ പ്രവർ ത്തന ങ്ങൾക്കോ ശ്രമിച്ചാൽ നേരിടും. കെ – ഫോൺ, ലൈഫ് ഉൾപ്പെടെ യുള്ള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ സംഘം ശ്രമിക്കുന്നു. ജനങ്ങൾക്ക് ഏറെ നേട്ടം ഉണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വെക്കു വാനുള്ള ശ്രമം നടക്കുന്നു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സർക്കാരിനെ ഇകഴ്ത്തി ക്കാണിക്കുവാൻ അന്വേഷണ ഏജൻസികളെ ഉപയോഗ പ്പെടുത്തുന്നു എന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റാത്ത രീതിയിലാണ് കാര്യ ങ്ങൾ നീങ്ങുന്നത്. കെ – ഫോൺ പദ്ധതി പരി ശോധി ക്കുവാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്.

  * കെ  ഫോണ്‍ : കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ്

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണക്കടത്തു കേസ് : എം. ശിവശങ്കര്‍ കസ്റ്റഡിയില്‍

October 28th, 2020

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി.) കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണ്ണ ക്കടത്തുമായി ബന്ധപ്പെട്ട് ഇ. ഡി. യും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസു കളിൽ ശിവ ശങ്കറിന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ യാണ് കസ്റ്റഡി യില്‍ എടുത്തത്.

m-siva-sankar-ePathram

ശിവശങ്കർ തന്നെ യാകാം സ്വർണ്ണ ക്കടത്ത് ആസൂത്രണം ചെയ്തത് എന്ന് അന്വേഷണ ഏജൻസി കൾ കോടതിയെ ബോധിപ്പിച്ചു.  സ്വകാര്യ ആശുപത്രി യില്‍ ആയുര്‍വേദ ചികിത്സ യില്‍ ആയിരുന്നു ശിവശങ്കര്‍. ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതി യിലേക്ക് പോകു വാനുള്ള സാഹ ചര്യവും നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

8 of 1407892030»|

« Previous Page« Previous « വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം
Next »Next Page » എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine