രണ്ടു രൂപക്ക് അരി വിതരണം സുപ്രീം കോടതി തടഞ്ഞു

March 31st, 2011

election-epathramന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ച 2 രൂപയ്ക്ക് അരി എന്ന പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സുപ്രീം കോടതി സ്റ്റേ ചെയ്തു. അരി വിതരണം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തി വെയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കമ്മീഷന്റെ വാദം ഹൈക്കോടതി തള്ളി. ഇതിനെ തുടര്‍ന്ന് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കമ്മീഷന്റെ നിലപാടിനെതിരെ നേരത്തെ രാജാജി മാത്യു എം. എല്‍. എ. ഹൈക്കോടതിയെ സമീപിച്ചിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സത്യേഷ് വധം: 8 സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

March 28th, 2011
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവായിരുന്ന സത്യേഷിനെ വധിച്ച കേസില്‍ പ്രതികളായ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തൃശ്ശൂരിലെ ഫാസ്റ്റ് ട്രക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിനു പുറമെ 50,000 പിഴയും ഉണ്ട്. 2006 ജനുവരി 3ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന സത്യേഷിനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സത്യേഷിന്റെ വധത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം രൂക്ഷമായി. ഈ കേസില്‍ പ്രതികളായിരുന്ന മാഹിന്‍, ചെമ്പന്‍ രാജു എന്നിവര്‍ പിന്നീട് വധിക്കപ്പെട്ടു. കേസിന്റെ നടപടികള്‍ക്കിടെ സത്യേഷിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി അഡ്വ.ബി. ഗോപാലകൃഷ്ണനേയും, അഡ്വ. ജെയ്സണ്‍ പോളിനേയും പ്രത്യേകമായി നിയമിച്ചിരുന്നു. 

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തല്‍ക്കാലം പോലീസ് തലയെണ്ണണ്ട-സുപ്രീം കോടതി

March 28th, 2011
ന്യൂഡല്‍ഹി: കേരളത്തിലെ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കാത്ത കുട്ടികളുടെ പേരുകള്‍ റജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാനായി പോലീസിനെ കൊണ്ട് തലയെണ്ണല്‍ നടത്തുവാനുള്ള ഹൈക്കോടതി വിധിയെ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇല്ലാത്ത കുട്ടികളുടെ എണ്ണം കാണിച്ച് അധ്യാപക തസ്തികകള്‍ നിലനിര്‍ത്തുന്നത് മൂലം സര്‍ക്കാരിനു സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ്  നേരത്തെ ഹൈക്കോടതി ഉത്തരവിട്ടത്.  തലയെണ്ണാന്‍ പോലീസിനെ നിയോഗിച്ചാല്‍ അത് കുട്ടികളില്‍ ഭയം ഉണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. പോലീസിനെക്കൊണ്ട് തലയെണ്ണിക്കുന്നതിനു പകരം കുട്ടികളുടെ വിരലടയാളം എടുക്കന്നത് വേണമെങ്കില്‍ നടപ്പാക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. നേരത്തെ സംസ്ഥാനത്തെ ഒരു സ്കൂളില്‍ നൂറിലധികം വ്യാജപ്രവേശനം നടന്നിട്ടുന്ന കേസ് പരിഗണിക്കേ ആണ് മറ്റു സ്കൂളുകളിലും ഇത്തരം പ്രവേശനം നടന്നിരിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു

March 25th, 2011

g-janardhana-kurup-epathram

കൊച്ചി: ആദ്യ കാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായ ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കരിമ്പാലൂര്‍ കളരി അഴികത്ത് വീട്ടില്‍ 1920 ജൂ‍ണ്‍ എട്ടിനു കൊച്ചുണ്ണിത്താന്റെ മകനായി ജനിച്ച ജനാര്‍ദ്ദനക്കുറുപ്പ് എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം 1959 മുതല്‍ അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയ കുറുപ്പ് ക്രിമിനല്‍ കേസുകളിലാണ് അധികവും ഹാജരാകാറ്. അഞ്ഞൂറോളം ക്രിമിനല്‍ കേസുകള്‍ വാദിച്ച് ജയിച്ചിട്ടുണ്ട്. രണ്ടാം മാറാട് കേസുള്‍പ്പെടെ പ്രമാദമായ പല കേസുകളിലും ജനാര്‍ദ്ദനക്കുറുപ്പ് ഹാജരായിട്ടുണ്ട്. സൂര്യനെല്ലി പെണ്‍‌വാണിഭ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കേസില്‍ ഉന്നത രാഷ്ടീയ ഇടപെടല്‍ ആരോപിച്ച് പിന്നീട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജി വെച്ചു.

അഭിഭാഷകന്‍ എന്നതിലുപരി മികച്ച ഒരു വാഗ്മിയും സംഘാടകനും കലാകാരനും ആയിരുന്നു അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കു നിര്‍വ്വഹിച്ച കെ. പി. എ. സി. യുടെ സംഘാടകരില്‍ ഒരാളായിരുന്നു. കെ. പി. എ. സി. യുടെ പ്രസിഡണ്ടായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” എന്ന നാടകത്തിന്റെ സംവിധാനത്തിലും സഹകരിച്ചിട്ടുണ്ട്. ഈ നാടകത്തില്‍ ജന്മിയായ കേശവന്‍ നായരായി ജനാര്‍ദ്ദനക്കുറുപ്പ് അഭിനയിച്ചിട്ടുമുണ്ട്. “എന്റെ ജീവിതം“ എന്ന പേരില്‍ ആത്മ കഥയും എഴുതിയിട്ടുണ്ട്.

പരേതയായ ശ്രീകുമാരിയമ്മയാണ് ഭാര്യ. കലൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ഭൌതിക ദേഹം നാളെ രാവിലെ പച്ചാളം ശ്മശാനത്തില്‍ സംസ്കരിക്കും. പ്രമുഖനായ ഒരു ക്രിമിനല്‍ അഭിഭാഷകനെയാണ് ജനാര്‍ദ്ദനക്കുറുപ്പിന്റെ നിര്യാണത്തോടെ കേരളീയ സമൂഹത്തിനു നഷ്ടമാകുന്നത്.

-

വായിക്കുക: , , ,

1 അഭിപ്രായം »

ഇടമലയാര്‍ കേസ്: ബാലകൃഷ്ണ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളി

March 9th, 2011

inside-prison-cell-epathram

ഇടമലയാര്‍ കേസില്‍ തന്നെ ഒരു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച വിധി പുനപരിശോധി ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. പിള്ളയ്ക്കൊപ്പം ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട പി. കെ. സജീവന്‍ എന്ന കരാറുകാരന്റെ ഹര്‍ജിയും കോടതി തള്ളി. തന്നെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ വസ്തുതാ പരമായ തെറ്റുകള്‍ ഉണ്ടെന്നും, ഏതു വകുപ്പ് പ്രകാരമാണ് ശിക്ഷയെന്നത് വിധിയില്‍ പറയുന്നില്ലെന്നും മറ്റും ചൂണ്ടി കാണിച്ചായിരുന്നു ബാലകൃഷ്ണ പിള്ള റിവ്യൂ ഹര്‍ജി നല്‍കിയത്. റിവ്യൂ ഹര്‍ജിയുടെ വാദം തുറന്ന കോടതിയില്‍ ആകണമെന്ന് പിള്ളയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും അത് പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

ഇടമലയാര്‍ കേസില്‍ മുന്‍പ് വിചാരണ കോടതി 20 ആരോപണങ്ങളില്‍ 14 എണ്ണത്തില്‍ പിള്ളയെ കുറ്റ വിമുക്തന്‍ ആക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇതിലും പിള്ളയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഒരു വര്‍ഷത്തെ തടവിനും പതിനായിരം രൂപ പിഴ അടയ്ക്കുവാനും ശിക്ഷ വിധിച്ചത്. ബാലകൃഷ്ണ പിള്ള ഇപ്പോള്‍ പൂജപ്പുര ജെയിലിലാണ്. കേരള രാഷ്ടീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ച ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മുന്‍ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യ മന്ത്രിയുമായ വി. എസ്. അച്യുതാനന്ദന്‍ ദീര്‍ഘ കാലം നടത്തിയ നിയമ പോരാട്ടമാണ് ഇടമലയാര്‍ അഴിമതി കേസില്‍ പിള്ളയെ ശിക്ഷിക്കുന്നതിന് ഇട വരുത്തിയത്. ഇടമലയാര്‍ കേസില്‍ ശിക്ഷാ വിധി വന്നതിനെ തുടര്‍ന്ന് വി. എസിനെതിരെ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളിയത് യു. ഡി. എഫിനു വലിയ തിരിച്ചടിയാകും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചെന്നിത്തലയും മത്സര രംഗത്തേക്ക്
Next »Next Page » സര്‍വ്വേ ഫലം വി. എസ്. അച്യുതാനന്ദന് അനുകൂലം »



  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine