ഇടമലയാര്‍ കേസ്: ബാലകൃഷ്ണ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളി

March 9th, 2011

inside-prison-cell-epathram

ഇടമലയാര്‍ കേസില്‍ തന്നെ ഒരു വര്‍ഷം കഠിന തടവിനു ശിക്ഷിച്ച വിധി പുനപരിശോധി ക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. പിള്ളയ്ക്കൊപ്പം ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട പി. കെ. സജീവന്‍ എന്ന കരാറുകാരന്റെ ഹര്‍ജിയും കോടതി തള്ളി. തന്നെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ വസ്തുതാ പരമായ തെറ്റുകള്‍ ഉണ്ടെന്നും, ഏതു വകുപ്പ് പ്രകാരമാണ് ശിക്ഷയെന്നത് വിധിയില്‍ പറയുന്നില്ലെന്നും മറ്റും ചൂണ്ടി കാണിച്ചായിരുന്നു ബാലകൃഷ്ണ പിള്ള റിവ്യൂ ഹര്‍ജി നല്‍കിയത്. റിവ്യൂ ഹര്‍ജിയുടെ വാദം തുറന്ന കോടതിയില്‍ ആകണമെന്ന് പിള്ളയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും അത് പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.

ഇടമലയാര്‍ കേസില്‍ മുന്‍പ് വിചാരണ കോടതി 20 ആരോപണങ്ങളില്‍ 14 എണ്ണത്തില്‍ പിള്ളയെ കുറ്റ വിമുക്തന്‍ ആക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇതിലും പിള്ളയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഒരു വര്‍ഷത്തെ തടവിനും പതിനായിരം രൂപ പിഴ അടയ്ക്കുവാനും ശിക്ഷ വിധിച്ചത്. ബാലകൃഷ്ണ പിള്ള ഇപ്പോള്‍ പൂജപ്പുര ജെയിലിലാണ്. കേരള രാഷ്ടീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വച്ച ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മുന്‍ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യ മന്ത്രിയുമായ വി. എസ്. അച്യുതാനന്ദന്‍ ദീര്‍ഘ കാലം നടത്തിയ നിയമ പോരാട്ടമാണ് ഇടമലയാര്‍ അഴിമതി കേസില്‍ പിള്ളയെ ശിക്ഷിക്കുന്നതിന് ഇട വരുത്തിയത്. ഇടമലയാര്‍ കേസില്‍ ശിക്ഷാ വിധി വന്നതിനെ തുടര്‍ന്ന് വി. എസിനെതിരെ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളിയത് യു. ഡി. എഫിനു വലിയ തിരിച്ചടിയാകും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ജെ. തോമസിന്റെ നിയമനം : സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം എന്ന് അച്യുതാനന്ദന്‍

March 7th, 2011

pj-thomas-cvc-epathram

തിരുവനന്തപുരം : ആരോപണ വിധേയനായ കേന്ദ്ര വിജിലന്‍സ്‌ കമ്മീഷണര്‍ പി. ജെ. തോമസിന്റെ നിയമനത്തെ സുപ്രീം കോടതി ചോദ്യം ചെയ്ത നടപടിയെ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു. സുപ്രീം കോടതി നടപടിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ഉള്‍പ്പെടെ തോമസിന്റെ നിയമനത്തിന് ഉത്തരവാദികളായവര്‍ രാജി വെയ്ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് തോമസിനെ കേന്ദ്രം നിയമിച്ചത്‌ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പി. ജെ. തോമസ്‌ പ്രതിയായ 1992ലെ പാമോലിന്‍ ഇറക്കുമതി അഴിമതി കേസ് താന്‍ ഇപ്പോഴും പിന്തുടരുന്നുണ്ട് എന്നും അച്യുതാനന്ദന്‍ അറിയിച്ചു.

കോണ്ഗ്രസ് നേതാവ്‌ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും തോമസ്‌ ഭക്ഷ്യ വകുപ്പ്‌ സെക്രട്ടറിയും ആയിരുന്ന കാലത്ത്‌ മലേഷ്യയില്‍ നിന്നും പാമോലിന്‍ ഇറക്കുമതി ചെയ്ത കരാറില്‍ സംസ്ഥാനത്തിന് രണ്ടു കോടിയിലേറെ നഷ്ടം സംഭവിച്ചതുമായി ബന്ധപ്പെട്ട അഴിമതിയാണ് പാമോലിന്‍ കേസിന് ആധാരം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസിനെതിരായ ഹര്‍ജി കോടതി തള്ളി

March 1st, 2011

vs-achuthanandan-epathram

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തം അന്വേഷിച്ച ജ‌സ്റ്റിസ് മോഹന്‍ കുമാര്‍ കമ്മീഷനെ സ്വാധീനിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്‍കിയ സ്വകാര്യ ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. കേരള കണ്‍സ്യൂമര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ഷാഹുല്‍ ഹമീദായിരുന്നു ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രിയെ പോലെ ഉന്നത പദവിയില്‍ ഇരിക്കുന്ന വര്‍ക്കെതിരെ ഹര്‍ജി നല്‍കുമ്പോള്‍ വേണ്ടത്ര നിയമോപദേശം തേടണമായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മജിസ്ട്രേട്ട് ചെറിയാന്‍ വര്‍ഗ്ഗീസ് ഹര്‍ജി തള്ളിയത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഹര്‍ജി നല്‍കേണ്ടി യിരുന്നത് ജ‌സ്റ്റിസ് മോഹന്‍ കുമാര്‍ കമ്മീഷനായിരുന്നു എന്നും ഹര്‍ജിക്കാരന് അതിനു നിയമപരമായി അവകാശം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും  സി. പി. എം. മുന്‍ കണ്ണൂര്‍ സെക്രട്ടറിയുമായിരുന്ന പി. ശശി ഒരു കത്തിലൂടെ വി. എസിനെതിരെ ഉന്നയിച്ചതെന്ന് പറയപ്പെടുന്ന ആരോപണങ്ങളുടെ പേരിലായിരുന്നു ഹര്‍ജി നല്‍കിയത്. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ക്കെതിരെ കേസെടുക്കുവാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഹര്‍ജിക്കാരനു വ്യക്തമായ മറുപടി നല്‍കുവാന്‍ സാധിച്ചില്ല.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ഒടുവില്‍ ബാലകൃഷ്ണപിള്ള പൂജപ്പുര ജയിലില്‍

February 19th, 2011

inside-prison-cell-epathram

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ഇടമലയാര്‍ അഴിമതി കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയെ പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ എത്തിച്ചു. ഇന്നു രാവിലെ എറണാകുളത്തെ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ആര്‍. ബാലകൃഷ്ണ പിള്ള തനിക്ക്  ജയിലില്‍ ‘എ‘ ക്ലാസ് സൌകര്യങ്ങള്‍ വേണമെന്നും അഭിഭാഷകന്‍ വഴി ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. തനിക്ക് ഹൃദ്രോഗമുണ്ടെന്നും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഉള്ള പിള്ളയുടെ വാദത്തിന് ആവശ്യമായ സൌകര്യങ്ങള്‍ ജയില്‍ അധികൃതര്‍ സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു.

വൈകീട്ട് അഞ്ചേ മുക്കാലോടെ പിള്ളയേയും കൂട്ടു പ്രതിയായ സജീവനേയും കൊണ്ട് പോലീസ് വാഹനം ജയില്‍ കവാടത്തില്‍ എത്തി. ഈ സമയം അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയെ കാത്ത് നൂറു കണക്കിനു അനുയായികള്‍ ജയില്‍ കവാടത്തില്‍ തടിച്ചു കൂടിയിരുന്നു. അവരുടെ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ ആണ് പിള്ള ജയിലിലേക്ക് പോയത്. പിള്ളയ്ക്കൊപ്പം മകനും എം. എല്‍. എ. യുമായ ചലച്ചിത്ര താരം കെ. ബി. ഗണേശ് കുമാറും മറ്റൊരു വാഹനത്തില്‍ എത്തിയിരുന്നു. കൂടാതെ വി. എസ്. ശിവകുമാര്‍, ടി. യു. കുരുവിള തുടങ്ങിയ നേതാക്കന്മാരും ജയില്‍ കവാടത്തില്‍ എത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരേയും മറ്റും ജയില്‍ കവാടത്തി നപ്പുറത്തേക്ക് കടത്തി വിട്ടില്ല.

ജയിലിലെ ഔപചാരികമായ നടപടി ക്രമങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണ പിള്ളയെ ജയിലിലെ ആശുപത്രി ബ്ലോക്കില്‍ പ്രത്യേകം മുറിയില്‍ പാര്‍പ്പിച്ചിരി ക്കുകയാണ്. സി. 5990 എന്ന നമ്പര്‍ ആയിരിക്കും പിള്ളക്ക്.

“ബാലകൃഷണ പിള്ളയെ ജയിലിലാക്കി രാഷ്ടീയ നേട്ടം ഉണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നും അനേകായിരം ആളുകള്‍ പ്രാര്‍ഥനയോടെ അദ്ദേഹത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നുണ്ടെന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ അച്ഛന്‍ തിരിച്ചു വരുമെന്നും” ജയിലിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം പുറത്ത് വന്ന് മാധ്യമ പ്രവര്‍ത്തകരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ഗണേഷ്‌ കുമാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് ബാലകൃഷ്ണ പിള്ളയും മകന്‍ ഗണേശ് കുമാര്‍ എം. എല്‍. എ. യും കൊച്ചിയില്‍ എത്തിയത്. രാവിലെ ഗണേശ് കുമാറിനും മരുമകനും വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ  ടി. ബാലകൃഷ്ണന്‍ ഐ. എ. എസിനുമൊപ്പമാണ് പിള്ള കോടതിയിലേക്ക് പുറപ്പെട്ടത്. കോടതി പരിസരത്തും ധാരാളം യു. ഡി. എഫ്. പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു.

ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിനു രണ്ടരക്കോടി നഷ്ടമുണ്ടാക്കി എന്നതാണ് ഇടമലയാര്‍ കേസ്. ഈ കേസില്‍ ബാലകൃഷ്ണ പിള്ളയേയും മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ രാമഭദ്രന്‍ നായര്‍, കരാറു കാരനായിരുന്ന പി. കെ. സജീവന്‍ എന്നീ പ്രതികളേയും കുറ്റ വിമുക്തരാക്കി ക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്ന് അന്നത്തെ യു. ഡി. എഫ്. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീലിനു പോയിരുന്നില്ല.  ഇതേ തുടര്‍ന്ന് 2003-ല്‍ അന്നത്തെ പ്രതിപക്ഷ നേതാവും ഇന്നത്തെ മുഖ്യമന്ത്രി യുമായ വി. എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും വിധിച്ചത്.

അഴിമതി ക്കേസുകളും ആരോപണങ്ങളും ധാരാളമായി ഉയരാറുണ്ടെങ്കിലും ആദ്യമായി അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോകുന്ന മുന്‍ മന്ത്രിയാണ് ബാലകൃഷ്ണ പിള്ള. വിട്ടു വീഴ്ചക്ക് തയ്യാറാകെ നീതി പീഠങ്ങള്‍ക്ക് മുന്‍പില്‍ കൃത്യമായി കേസു നടത്തി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ സുദീര്‍ഘമായ പോരാട്ടമാണ് മുന്‍ മന്ത്രിയും കേരള രാഷ്ടീയത്തിലെ അതികായനുമായ ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത്. വി. എസ്. അച്യുതാനന്ദനു വേണ്ടി സുപ്രീം കോടതിയില്‍ മാലിനി പൊതുവാള്‍, ദീപക് പ്രകാശ് തുടങ്ങിയ പ്രമുഖ അഭിഭാഷകര്‍ ഹാജരായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

2 അഭിപ്രായങ്ങള്‍ »

ബാലകൃഷ്ണപിള്ള നാളെ കീഴടങ്ങും

February 15th, 2011

കൊച്ചി: ഇടമലയാര്‍ കേസില്‍ രണ്ടു പതിറ്റാണ്ടു നീണ്ട നിയമയുദ്ധത്തിനൊടുവില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള സുപ്രീംകോടതി വിധിക്കു കീഴടങ്ങാനെത്തുന്നു. ഇടമലയാര്‍ കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ നാളെ അദ്ദേഹം കീഴടങ്ങും. കഴിഞ്ഞ ദിവസമാണു ബാലകൃഷ്ണ പിള്ളയ്ക്കു സുപ്രീംകോടതി ഒരു വര്‍ഷം കഠിന തടവും പിഴയും വിധിച്ചത്. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു.

എറണാകുളത്തെ പ്രത്യേക കോടതി 1999ല്‍ ബാലകൃഷ്ണപിള്ളയെ അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. അതേ കോടതിയിലാണു സുപ്രീംകോടതി വിധിക്കുശേഷം പിള്ള കീഴടങ്ങാനെത്തുന്നത്. റിവ്യൂ ഹര്‍ജി കൊടുക്കുന്നുണ്ടെന്നു യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

റിവ്യൂ ഹര്‍ജി കൊടുത്താലും ഇതേ ബെഞ്ചുതന്നെയാണു പരിഗണിക്കുകയെന്നതിനാല്‍ വിധി പുനഃപരിശോധിക്കപ്പെടാന്‍ സാധ്യതയില്ല. ശിക്ഷയില്‍നിന്ന് ഒഴിവാക്കിക്കിട്ടാനുള്ള ഏക പോംവഴി ഗവര്‍ണര്‍ മാപ്പു നല്‍കുകയാണെങ്കിലും എല്‍ഡിഎഫ് ഭരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതും നടക്കാനിടയില്ല. മന്ത്രിസഭയുടെ തീരുമാനം അനുകൂലമാണെങ്കില്‍ മാത്രമേ മാപ്പു നല്‍കാന്‍ ഗവര്‍ണര്‍ക്കു കഴിയൂ.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടകാചാര്യന്‍ സെയ്ത്താന്‍ ജോസഫ് അന്തരിച്ചു
Next »Next Page » കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം ആരെയും അവഗണിച്ചിട്ടില്ല; വയലാര്‍ രവി »



  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine