വിവാദ കാര്‍ഷിക നിയമം : കേരളം സുപ്രീം കോടതിയെ സമീപിക്കും

December 8th, 2020

kerala-farmer-epathram
തൃശ്ശൂര്‍ : കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും എന്ന് കൃഷി വകുപ്പു മന്ത്രി വി. എസ്. സുനില്‍ കുമാര്‍. ഈ നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല. കേന്ദ്ര നിയമ ങ്ങൾക്ക് എതിരെ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ, കോടതിയിൽ ഇപ്പോഴുള്ള കേസിൽ കേരള സർക്കാർ കക്ഷി ചേരേ ണ്ടത് ഉണ്ടോ എന്നും പുതുതായി ഹർജി ഫയൽ ചെയ്യണോ എന്നതിനെ ക്കുറിച്ചും ആലോ ചന യുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം അറിയിക്കുവാനും അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണക്കടത്തു കേസ് : എം. ശിവശങ്കര്‍ കസ്റ്റഡിയില്‍

October 28th, 2020

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി.) കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണ്ണ ക്കടത്തുമായി ബന്ധപ്പെട്ട് ഇ. ഡി. യും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസു കളിൽ ശിവ ശങ്കറിന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ യാണ് കസ്റ്റഡി യില്‍ എടുത്തത്.

m-siva-sankar-ePathram

ശിവശങ്കർ തന്നെ യാകാം സ്വർണ്ണ ക്കടത്ത് ആസൂത്രണം ചെയ്തത് എന്ന് അന്വേഷണ ഏജൻസി കൾ കോടതിയെ ബോധിപ്പിച്ചു.  സ്വകാര്യ ആശുപത്രി യില്‍ ആയുര്‍വേദ ചികിത്സ യില്‍ ആയിരുന്നു ശിവശങ്കര്‍. ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതി യിലേക്ക് പോകു വാനുള്ള സാഹ ചര്യവും നില നില്‍ക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ചാവക്കാട് താലൂക്ക് ഇ – പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്

September 10th, 2020

e-adhalath-law-lady-of-justice-ePathram
ചാവക്കാട് : പൊതുജനങ്ങളുടെ പരാതികൾ തീർപ്പ് ആക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 ചൊവ്വാഴ്ച, ചാവക്കാട് താലൂക്കിൽ ഇ-പരാതി പരിഹാര അദാലത്ത് നടത്തുന്നു. അക്ഷയ കേന്ദ്രം വഴി സെപ്റ്റംബർ 7 മുതൽ 12 വരെ അപേക്ഷകൾ സമർപ്പിക്കാം.

കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തിൽ വീഡിയോ കോണ്‍ഫറൻസിങ്ങ് മുഖേനെ സെപ്റ്റംബർ 22 ഉച്ചക്ക് 2 മണിക്ക് അദാലത്ത് ഉണ്ടായിരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, എൽ. ആർ. എം. കേസുകൾ, റേഷൻ കാർഡ് സംബ ന്ധിച്ച പരാതികൾ, നിയമ പരമായി ലഭിക്കേണ്ട പരിഹാരങ്ങൾ, 2018-19 പ്രളയവു മായി ബന്ധപ്പെട്ട പരാതികൾ, കോടതി യുടെ പരിഗണനയിൽ പ്പെട്ട വിഷയങ്ങൾ എന്നിവ അദാല ത്തിൽ സ്വീകരിക്കില്ല.

പബ്ലിക് റിലേഷന്‍ വകുപ്പ് 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വപ്‍നയും സന്ദീപും റിമാന്റിൽ

July 13th, 2020

gold-smuggling-case-swapna-prabha-suresh-sandeep-nair-ePathram

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) അറസ്റ്റു ചെയ്ത പ്രതികള്‍ സ്വപ്‌ന പ്രഭാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ റിമാന്റില്‍ വിട്ടു.

എൻ. ഐ. എ. കോടതിയിൽ പ്രത്യേക ജഡ്ജ് പി. കൃഷ്ണ കുമാര്‍ പരിഗണിച്ച ഈ കേസ്, പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം ലഭിക്കുവാന്‍ ഉള്ള സമയ പരിധി അനുവദിച്ചു കൊണ്ടാണ് മൂന്നു ദിവസത്തെ റിമാന്റില്‍ അയച്ചത്.

കൊവിഡ് ജയില്‍ ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് സ്വപ്‌ന പ്രഭാ സുരേഷിനെ തൃശൂരിലെ കൊവിഡ് കെയര്‍ സെന്റര്‍ അമ്പിളിക്കല ഹോസ്റ്റലിലേക്കും സന്ദീപ് നായരെ അങ്കമാലി യിലെ കാര്‍മല്‍ കൊവിഡ് കെയര്‍ സെന്ററിലേക്കും മാറ്റി.

വിശദമായി ചോദ്യം ചെയ്യുവാനായി തിങ്കളാഴ്ച മുതല്‍ പത്ത് ദിവസം പ്രതി കളെ കസ്റ്റഡി യില്‍ വേണം എന്നും ഇവരുടെ തീവ്രവാദ ബന്ധങ്ങള്‍ പരിശോധിക്കണം എന്നും എന്‍. ഐ. എ. കസ്റ്റഡി അപേക്ഷയില്‍ ആവശ്യ പ്പെട്ടിരുന്നു. ബെംഗളൂരു വിലെ ഫ്ലാറ്റിൽ വച്ചാണ് കഴിഞ്ഞ ദിവസം സ്വപ്ന യെയും സന്ദീപി നെയും പിടികൂടിയത്.

ഞായറാഴ്ച വൈകുന്നേരം ഇവരെ കൊച്ചി എൻ. ഐ. എ. ഓഫീസില്‍ എത്തിക്കുക യായിരുന്നു. ഇതിനിടെ ഇവരുടെ കൊവിഡ് ടെസ്റ്റ് നടത്തിയതിന്റെ നെഗറ്റീവ് റിസല്‍റ്റ് കൂടി വന്നതോടെ വിശദമായ ചോദ്യം ചെയ്യലു കൾക്കും തുടർ നിയമ നടപടികൾക്കുമായി എൻ. ഐ. എ. മുന്നോട്ടു നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

* National Investigation Agency :  Twitter 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മിനിമം നിരക്ക് എട്ടു രൂപ തന്നെ : അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള വിധിക്ക് സ്‌റ്റേ

June 13th, 2020

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : സംസ്ഥാനത്ത് ബസ്സുകള്‍ക്ക് അധിക ചാര്‍ജ്ജ് ഈടാക്കുവാനുള്ള ഹൈക്കോടതി വിധിക്ക് സ്‌റ്റേ. കൊവിഡ് ഭീതി യുടെ ഭാഗമായി ബസ്സു കളില്‍ യാത്ര ക്കാരുടെ എണ്ണ ത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തു കയും ഇക്കാലയളവില്‍ താല്‍ക്കാലികമായി വർദ്ധി പ്പിച്ചി രുന്ന ബസ്സ് ചാര്‍ജ്ജ് തുടര്‍ന്നും ഈടാക്കാം എന്നുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

സർക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി യുടെ നടപടി. ഇതോടെ മിനിമം ബസ്സ് ചാര്‍ജ്ജ് എട്ടു രൂപ തന്നെ ആയിരിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അതിരപ്പിള്ളി പദ്ധതിക്ക് സർക്കാർ അനുമതി
Next »Next Page » സർക്കാർ ജോലിക്ക് ഇനി ആധാർ നിർബ്ബന്ധം »



  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine