തിരുവനന്തപുരം : വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയ്യതിയും കൂടി ചേര്‍ക്കും എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങൾ ഈ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന പശ്ചാത്തല ത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവ കൂടി ചേർക്കുവാൻ സർക്കാർ നിർദ്ദേശം നൽകിയത്.
ജൂണ്‍ 20 ഞായറാഴ്ച മുതല്‍ തന്നെ പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാക്കും. നേരത്തെ വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് എടുത്തവര്‍ക്ക് ബാച്ച് നമ്പറും തീയ്യതിയും ചേര്‍ത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകും എന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ കൊവിഡ് പോർട്ടലിലേക്ക് ഇതോടൊപ്പം ഉള്ള ലിങ്ക് വഴി പ്രവേശിച്ച് പഴയ സർട്ടി ഫിക്കറ്റ് ക്യാൻസൽ ചെയ്തിട്ട് വേണം പുതിയ തിന് അപേക്ഷി ക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയ്യതി യുമുള്ള കോവിൻ (COWIN) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള വർ അത് പോർട്ടലിൽ അപ് ലോഡ് ചെയ്യണം.
വാക്‌സിൻ നൽകി കഴിയുമ്പോൾ വ്യക്തി യുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടി ഫിക്കറ്റ് നമ്പർ അടങ്ങിയ എസ്. എം. എസ്. സന്ദേശം ലഭിക്കും. ഉടൻ തന്നെ അവർക്ക് പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : ദിശ 1056, 104.
(പി. എൻ. എക്സ് 1931/2021)