കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ

February 6th, 2018

malayalam-poet-kureeppuzha-sreekumar-ePathram
കൊല്ലം : കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആര്‍. എസ്. എസ്. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലം ജില്ല യിലെ കട്ടക്കലിന് സമീപം കൈരളി ഗ്രന്ഥ ശാലയുടെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ഗ്രന്ഥ ശാലയുടെ ഉല്‍ഘാടന പ്രസംഗ ത്തില്‍ വടയമ്പാടി ജാതി മതില്‍ സമര ത്തെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇതേ ത്തുടര്‍ ന്നാണ് കൈയേറ്റം ഉണ്ടായത് എന്ന് കടക്കല്‍ പോലീസില്‍ കുരീപ്പുഴ ശ്രീകുമാര്‍ നല്‍കിയ പരാതി യില്‍ പറയുന്നു. 15 ആര്‍. എസ്. എസ്. പ്രവര്‍ ത്തകര്‍ക്ക് എതിരെ യായിരുന്നു കേസ്സെടുത്തി രുന്നത്. ഇതില്‍ ആറു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തി ട്ടുള്ളത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അനാഥാലയത്തിൽ 13 കാരിക്ക് പീഡനം : ഒരാൾ പിടിയിൽ

January 28th, 2018

child-rape-epathram

കുന്ദമംഗലം : കോഴിക്കോട് കുന്ദമംഗലത്ത് അനാഥാലയത്തിൽ 13 കാരിക്ക് പീഡനം. അനാഥാലയത്തിന്റെ ഡയറക്ടറുടെ മകൻ ഓസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പോക്സോ ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിനു മുമ്പിൽ രേഖപ്പെടുത്തിയതിനു ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുറച്ചു നാളായി പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടിയുടെ മൊഴി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ടി. പി. വധം : ഗൂഢാലോചന ക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട

January 24th, 2018

tp-chandrashekharan-epathram
കൊച്ചി : ടി. പി. ചന്ദ്ര ശേഖരൻ വധക്കേസ് ഗൂഢാ ലോചന സംബന്ധിച്ച അന്വേഷണം സി. ബി. ഐ. യെ ഏൽപ്പി ക്കണം എന്ന ഹര്‍ജി ഫെബ്രു വരി 14 ന് പരി ഗണി ക്കുവാന്‍ ഹൈക്കോടതി തീരുമാനം. ടി. പി. യുടെ ഭാര്യ കെ. കെ. രമ നൽകിയ ഹരജി യാണ് സിംഗിൾ ബെഞ്ചിന്റെ പരിഗണനയി ല്‍ ഉള്ളത്.

സമാന മായ കേസു കളില്‍ നേരത്തെ വിശദ മായി അന്വേ ഷണം നടത്തി യതിനാല്‍ ടി. പി. ചന്ദ്ര ശേഖരന്‍ വധ ശ്രമ ത്തിന്റെ ഗൂഢാ ലോചന കേസില്‍ സി. ബി. ഐ. അന്വേ ഷണം വേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നില പാട്.

ടി. പി. യുടെ കൊലപാതക വുമായി ബന്ധപ്പെട്ട ഗൂഢാ ലോചന അന്വേഷി ക്കുവാന്‍ രജിസ്റ്റർ ചെയ്ത മൂന്നാ മത്തെ കേസാണിത് എന്നും ഇനി ഒരു എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്തുള്ള അന്വേ ഷണം സാദ്ധ്യ മാവില്ല എന്നും നേരത്തെ കേസ് പരി ഗണി ക്കുമ്പോള്‍ സംസ്ഥാന സർ ക്കാർ കോടതി യില്‍ ബോധിപ്പി ച്ചിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നു

January 17th, 2018

km-mani-epathram

കൊച്ചി : ബാർ കോഴക്കേസിൽ 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ബാർ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ. എം മാണി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.

ബാർ കോഴക്കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ കോടതിയെ അറിയിച്ചു. ഇത് പരിശോധിച്ച ശേഷമാണ് 45 ദിവസം കൂടി അന്വേഷണ കാലാവധി നീട്ടി നൽകാൻ കോടതി തീരുമാനിച്ചത്. ഈ അന്വേഷണത്തിൽ തന്നെ കെ.എം മാണി കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം വ്യക്തമാക്കുന്ന തരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും

January 15th, 2018

police-cap-epathram
തിരുവനന്തപുരം : പാറശ്ശാല പോലീസിന്റെ കസ്റ്റഡി യില്‍ മരിച്ച സഹോദരന്‍ ശ്രീജീവിന്റെ മരണ കാരണം സി. ബി. ഐ. അന്വേഷിക്കണം എന്ന ആവശ്യവുമായി 766 ദിവസം സെക്രട്ടേറി യേറ്റിനു മുന്നില്‍ നിരാഹാര സമരം ചെയ്ത ശ്രീജിത്തിന്റെ ശ്രമങ്ങള്‍ക്ക് ഫലം കിട്ടി.

ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും എന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് അറി യിച്ചു.

പാറശ്ശാല പോലീസിന്റെ കസ്റ്റഡി യിലി രിക്കെ 2014 മെയ് 19 നാണ് ശ്രീജീവ് മരിച്ചത്. ആത്മഹത്യ എന്നാ യിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇത് കസ്റ്റഡി മരണം ആണെന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റി കണ്ടെത്തി യിരുന്നു.

എന്നാല്‍ സി. ബി. ഐ. അന്വേഷണം തുടങ്ങുന്നതു വരെ സമരം തുടരു വാനാണ് ശ്രീജിത്ത് തീരുമാനി ച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

11 of 931011122030»|

« Previous Page« Previous « സ്കൂൾ കലോൽസവം : മുഖ്യമന്ത്രി എത്തില്ല ; സ്പീക്കർ ഉദ്ഘാടനം ചെയ്യും
Next »Next Page » ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസ്സുകൾ സമര ത്തിലേക്ക് »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine