ചന്ദ്രശേഖരന്‍ വധം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം: രജീഷ്‌

June 9th, 2012

t k rajeesh-epathram

കോഴിക്കോട്‌: ടി. പി. ചന്ദ്രശേഖരന്‍ വധത്തില്‍ പിടിയിലായ രജീഷില്‍ നിന്നും നിര്‍ണ്ണായക മൊഴി. വധിച്ചതു സി. പി. എം. നിര്‍ദേശപ്രകാരമെന്ന്‌ അറസ്‌റ്റിലായ ടി. കെ. രജീഷ് മൊഴി നല്‍കി‌. പാര്‍ട്ടി നിര്‍ദേശിച്ചതിനാല്‍ പ്രതിഫലം പോലും വാങ്ങാതെയാണു കൊലപാതകത്തിനു നേതൃത്വം നല്‍കാന്‍ എത്തിയതെന്നും രജീഷ്‌ മൊഴിനല്‍കി. പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ നല്‍കിയ ഈ മൊഴി, വധത്തില്‍ പാര്‍ട്ടിക്കുള്ള ബന്ധം വെളിപ്പെടുത്തും.

കൃത്യം നിര്‍വഹിക്കാന്‍ തന്നെ വിളിച്ചതു പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തനായിരുന്നു. എന്നാല്‍ കൊലപാതകം ആസൂത്രണം ചെയ്തത് താനല്ല എന്നും  കൊടി സുനി, കിര്‍മാണി മനോജ്‌, അനൂപ്‌ എന്നിവരും കുഞ്ഞനന്തനുമാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തത് എന്നും രജീഷ് പറഞ്ഞു‌. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലയളവിലടക്കം നാലു തവണ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്‌, കെ.സി. രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന്‌ ആയുധങ്ങള്‍ തലശേരി ഏരിയാ കമ്മിറ്റിയംഗം പി. പി. രാമകൃഷ്‌ണനെ ഏല്‍പ്പിച്ചു. രജീഷിന്റെ ഈ മൊഴി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന കാര്യം പോലിസ് വെളിപ്പെടുത്തിയില്ല

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

ചന്ദ്രശേഖരന്‍ വധം: മുഖ്യപ്രതി രജീഷ് അറസ്റ്റില്‍

June 8th, 2012

t k rajeesh-epathram

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് നിര്‍ണ്ണായക വഴിത്തിരിവില്‍ മുഖ്യപ്രതി ടി. കെ. രജീഷിനെ  പൊലീസ് അറസ്റ്റുചെയ്തു  കസ്റ്റഡിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നുപേരെ നേരത്തെ തന്നെ പോലിസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.  ടി. പി. വധക്കേസില്‍ ഗൂഢാലോചനയിലും കൊലപാതകത്തിലും നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന  രജീഷിനെ അറസ്റ്റ്‌ ചെയ്തതോടെ കേസ്‌ പുതിയ വഴിത്തിരിവിലേക്ക് എത്തുമെന്നാണ് സൂചന.  കസ്റ്റഡിയിലെടുത്ത രജീഷിനെ വടകരയിലെത്തിച്ചു. നാളെ  ഇയാളെ കോടതിയില്‍ ഹാജരാക്കും. ഒളിവില്‍ കഴിയുന്ന കുഞ്ഞനന്തനും കോടി സുനിയും കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ സാംസ്കാരിക കൂട്ടായ്മ

June 7th, 2012

തൃശൂര്‍: മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരുടെയും സക്കറിയയുടെയും മുന്‍കൈയില്‍ രാഷ്ട്രീയത്തിലെ അക്രമണപ്രവണതക്കെതിരെ സാംസ്കാരിക കൂട്ടായ്മക്ക് രൂപം കൊടുക്കുന്നു. ഈ മാസം ഒമ്പതിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബി.ആര്‍.പി.ഭാസ്കര്‍, സാറാ ജോസഫ്, ആറ്റൂര്‍ രവിവര്‍മ എന്നിവരുമുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്താനുദ്ദേശിക്കുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാണ് കൂട്ടായ്മ. ചന്ദ്രശേഖരന്‍ വധം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളീയ സാമൂഹം കക്ഷിരാഷ്ട്രീയത്തിന്നതീതമായി ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എതിരാളികളെ നേരിടാനും നശിപ്പിക്കാനും മറ്റും രാഷ്ട്രീയപാര്‍ട്ടികള്‍ പരിശീലിപ്പിച്ച് സജ്ജരാക്കിയവരെ വ്യാപകമായി ഉപയോഗിക്കുന്നതാണ് സമൂഹത്തില്‍ ക്വട്ടേഷന്‍ സംസ്കാരം സൃഷ്ടിച്ചത്. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി. ചന്ദ്രശേഖരന്‍വധം ഇതിന്‍െറ ഭീകരപ്രതിഫലനമാണ്. തങ്ങളുടെ രാഷ്ട്രീയസംഘടനാശൈലിയുടെ ഭാഗമായി സി.പി.എം ആസൂത്രിത ആക്രമണങ്ങള്‍ നടത്തുന്നു. പ്രത്യയശാസ്ത്ര പരിവേഷമുള്ളതുകൊണ്ട് ഇതിന് ഭീഷണസ്വഭാവം കൈവന്നു. ആര്‍.എസ്.എസ്-ബി.ജെ.പി, എന്‍.ഡി.എഫ് പോലുള്ള മതമൗലികവാദ സംഘടനകളും ഇതേ ഫാഷിസ്റ്റ് ശൈലിയാണ് അവലംബിക്കുന്നത്.
കോണ്‍ഗ്രസും, ലീഗും ആക്രമണങ്ങളെ നേരിടാന്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.മൊത്തത്തില്‍ അക്രമരാഷ്ട്രീയം നമ്മുടെ സാമൂഹിക ജീവിതത്തെ സാര്‍വത്രികമായി ഗ്രസിച്ച മാറാരോഗമായി -പ്രസ്താവനയില്‍ പറയുന്നു. അക്രമരാഷ്ട്രീയം തടയുന്നതിനും സമാധാനജീവിതം ഉറപ്പുവരുത്താനും ഉതകുന്ന പ്രായോഗികനിര്‍ദേശങ്ങള്‍ സമ്മേളനം മുന്നോട്ടുവെക്കും. ജനാധിപത്യസമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയസംഘടനകളും തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സുതാര്യമാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനം ചര്‍ച്ച ചെയ്യും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരള പൊലീസില്‍ ക്രിമിനല്‍ മയം

June 6th, 2012

kerala police-epathram

തിരുവനന്തപുരം: ഡി. ജി. പി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന പൊലീസിലെ 533 പേര്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വെളിപെടുത്തി. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി. ബി. ബിജു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈകോടതി ആവശ്യപെട്ടത്‌ പ്രകാരം പോലീസിലെ ക്രിമിനല്‍ കേസ്‌ പ്രതികളുടെ ലിസ്റ്റ് പുറത്തു വിട്ടത്‌. ഇത് കൂടാതെ സംസ്ഥാനത്തെ 36 പൊലീസുകാര്‍ സി. ബി. ഐ. അന്വേഷണം നേരിടുന്നുണ്ടെന്നും ഡി. ജി. പി. കോടതിയെ അറിയിച്ചു. ക്രിമിനല്‍ പ്രതികളായ കണക്കില്‍  ജില്ല അടിസ്ഥാനത്തില്‍ തിരുവനന്തരപുരമാണ് മുന്നില്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസ്. ടി. പിയുടെ വീട് സന്ദര്‍ശിച്ചു, നേതാക്കള്‍ ആരും പ്രതികരിച്ചില്ല

June 3rd, 2012

vs-achuthanandan-epathram

കോഴിക്കോട്‌: അപ്രതീക്ഷിതമായി ടി. പി. ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച വി. എസ്‌. അച്യുതാനന്ദന്റെ നടപടിയില്‍ സി. പി. എം നേതൃത്വത്തിനു അമ്പരപ്പ്‌ മാറിയിട്ടില്ല. രാവിലെ കോഴിക്കോട് വെച്ച് സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍, പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുമായി വി. എസിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ഉണ്ടായ വി. എസിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം പാര്‍ട്ടിയെ ഏറെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കേസില്‍ സി. പി. എം. ആരോപണം നേരിടുന്ന സാഹചര്യത്തില്‍ വി. എസിന്റെ ഒഞ്ചിയം സന്ദര്‍ശനം സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ കാര്യത്തില്‍ സി. പി. എം. നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ സെക്രെട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് ഈ സന്ദര്‍ശനത്തില്‍ അപാകതയൊന്നും ഇല്ലെന്നും ഇത് നെയ്യാറ്റിന്‍കരയില്‍ എല്‍. ഡി. എഫിന് ഗുണം ചെയ്യുമെന്നും പറഞ്ഞത്‌. എന്നാല്‍ എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. എന്നാല്‍ ടി. പി. ഒരു ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നതിന് തെളിവാണ്, വി. എസിന്റെ ഈ സന്ദര്‍ശനം എന്നും ഞങ്ങള്‍ക്കിത് വലിയ അംഗീകാരവും ഏറെ ആശ്വാസമും ആണെന്നും ടി. പിയുടെ ഭാര്യ കെ. കെ. രമ പറഞ്ഞു. വി. എസ്‌.  ടി. പിയുടെ ഭാര്യ രമ, അമ്മ, മകന്‍ ഭാര്യാപിതാവ് കെ. കെ. മാധവന്‍ എന്നിവരുമായി ചര്‍ച്ച നടത്തി വി. എസ്‌.  ടി. പിയുടെ ശവകുടീരത്തില്‍ ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു തുടര്‍ന്ന് ടി. പിയുടെ പണിതീരാത്ത വീട് കയറി കണ്ടു. ആയിരക്കണക്കിന് ആളുകളാണ് വി. എസ്. വരുന്നുണ്ടെന്ന് അറിഞ്ഞ് ഒഞ്ചിയത്ത് എത്തിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നെയ്യാറ്റിന്‍‌കരയില്‍ കനത്ത പോളിംഗ് ആര് കരകയറുമെന്ന് 15ന് അറിയാം
Next »Next Page » മോഹന്‍ലാല്‍ ബ്ലോഗിന് പിന്നാലെ ഫേസ്ബുക്കിലും സജ്ജീവമാകുന്നു‍! »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine