അരീക്കോട്: മലപ്പുറം അരീക്കോട് കുനിയില്‍ സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഏറനാട് മുസ്ലീം ലീഗ് എം. എല്‍. എ പി. കെ. ബഷീറടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം. എല്‍. എ ബഷീര്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേലാണ് കേസ്. അതീഖ് റഹ്മാന്‍ വധക്കേസിലെ പ്രതികളായ ഇവരെ വകവരുത്തണമെന്ന് എം. എല്‍. എ പരസ്യമായി പ്രസംഗിച്ചെന്നാണ് ആരോപണം. ഹതീഖ് റഹ്മാന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ അബൂബക്കര്‍ കൊളക്കാടന്‍ ആസാദ് എന്നിവരെ കൊല്ലണമെന്ന് ജനുവരി 15ന് ബഷീര്‍ പ്രസംഗിച്ചതായാണ് പരാതിയുള്ളത്. ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയ ഉടനെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഇതോടെയാണ് ഏറനാടന്‍ എം. എല്‍. എ. ആയ ബഷീര്‍ മുമ്പ് നടത്തിയ പ്രസംഗം അദ്ദേഹത്തിനു വിനയായത്.