വടകര : ടി. പി. ചന്ദ്രശേഖരന്‍ വധത്തിലെ മുഖ്യ ആസൂത്രകന്‍ എന്ന് പോലീസ് കരുതുന്ന സി. പി. എം. പാനൂര്‍ ഏരിയ കമ്മറ്റി അംഗം പി. കെ. കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങി. ടി. പി. വധക്കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന കുഞ്ഞനന്തന്‍ ഉച്ചക്ക് ഒരു മണിയോടെ ആണ് കോടതിയില്‍ എത്തിയത്. കീഴടങ്ങാന്‍ എത്തിയ ഇയാള്‍ക്ക് ഒപ്പം അഭിഭാഷകരും ഉണ്ടായിരുന്നു. കോടതി കുഞ്ഞനന്തനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.
ടി. പി. വധവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയവെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കുഞ്ഞനന്തന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കേസിന്റെ ഗൌരവം കണക്കിലെടുത്ത് ജഡ്ജി വി. ഷര്‍സി ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ടി. പി. വധക്കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, എം. സി. അനൂപ് തുടങ്ങിയവരെ കുഞ്ഞനന്തന്റെ വീട്ടില്‍ തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം കൊണ്ടു വന്നിരുന്നു. കുഞ്ഞനന്തന്റെ വീട്ടില്‍ വച്ച് ഗൂഢാലോചന നടന്നതായി പിടിയിലായവരുടെ മൊഴിയനുസരിച്ചായിരുന്നു തെളിവെടുപ്പ്.