

- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പോലീസ്

പാലക്കാട് : പോക്കറ്റടിക്കാരന് എന്ന സംശയത്തില്‍ ജനം മര്‍ദ്ദിച്ചു കൊന്ന രഘുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം എന്ന് എം. ബി. രാജേഷ് എം. പി. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മരിച്ച രഘുവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുകയും മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യണം എന്നും രഘുവിന്റെ ശവ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു മടങ്ങവേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച എം.പി. ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. രഘുവിനെ തല്ലിക്കൊന്ന സ്വന്തം ഗണ്‍മാനെ ന്യായീകരിക്കാന്‍ ശ്രമിച്ച കെ. സുധാകരനെയും രാജേഷ് നിശിതമായി വിമര്‍ശിച്ചു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, ദുരന്തം

പെരുമ്പാവൂര്‍ : ബസ് യാത്രക്കിടെ പോക്കറ്റടിക്കുവാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് സഹയാത്രികനെ മര്‍ദ്ദിച്ചു കൊന്നു. പാലക്കാട് സ്വദേശി രഘുവാണ് പെരുമ്പാവൂരില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മരിച്ചത്. രഘുവിനെ മര്‍ദ്ദിച്ചവരില്‍ ഒരാളായ സതീഷ് കെ. സുധാകരന് എം. പി. യുടെ ഗണ്മാന് ആണ്. തൃശ്ശൂരില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സില്‍ വെച്ച് രഘു തന്റെ പോക്കറ്റടിക്കുവാന്‍ ശ്രമിച്ചതായി സന്തോഷ് എന്ന യാത്രക്കാരന് പറഞ്ഞു. തുടര്‍ന്ന് സന്തോഷിനൊപ്പം മറ്റുള്ള ചില യാത്രക്കാരും ചേര്‍ന്ന് രഘുവിനെ മര്‍ദ്ദിച്ചു. ബസ്സ് പെരുമ്പാവൂര്‍ കെ. എസ്. ആര്. ടി. സി. സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ രഘു ബസ്സില്‍ നിന്നും ഇറങ്ങി. കൂടെ ഇറങ്ങിയ സന്തോഷും സംഘവും ചേര്‍ന്ന് ഇയാളെ വീണ്ടും മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റു തളര്‍ന്നു വീണ രഘുവിനെ ആശുപത്രിയില്‍ ആക്കുവാനും ആരും മുന്നോട്ടു വന്നില്ല. തുടര്‍ന്ന് കുഴഞ്ഞു വീണ രഘു മരിക്കുകയായിരുന്നു. പോലീസെത്തി സന്തോഷിനേയും, സതീഷിനേയും കസ്റ്റഡിയിലെടുത്തു. രഘുവിന്റെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെരുമ്പാവൂരിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച രഘു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പീഡനം

ബാംഗ്ലൂര്‍: തന്ത്രിക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ശോഭാ ജോണ്‍ അറസ്റ്റിലായി. വരാപ്പുഴ പീഡന ക്കേസിലാണ് ഇവരെ ബാംഗ്ലൂരില്‍ വച്ച് അറസ്റ്റു ചെയ്തത്. പറവൂര്‍ സി. ഐ. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. ശോഭാ ജോണിനെ കൂടാതെ ബച്ചു റഹ്മാന്, കേപ്പ അനി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശോഭാ ജോണിന്റെ സുഹൃത്തു കൂടിയായ കേപ്പ അനി. കേരളത്തില്‍ ആദ്യത്തെ “വനിതാ ഗുണ്ട” എന്ന് അറിയപ്പെടുന്ന ശോഭാ ജോണ്‍ ബാംഗ്ലൂരിലെ ഒരു കെട്ടിടത്തില്‍ ബലമായി താമസിപ്പിച്ച് തന്നെ നിരവധി പേര്‍ക്ക് കാഴ്ച വെച്ചതായി വരാപ്പുഴ കേസിലെ ഇരയായ പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ശബരിമല മുന്‍ തന്ത്രിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ എടുക്കുകയും പണവും സ്വര്‍ണ്ണവും അപഹരിക്കുകയും ചെയ്ത കേസ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, പോലീസ്, സ്ത്രീ

- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, പോലീസ്, വിവാദം