ദക്ഷിണാഫ്രിക്കയില്‍ കാണാതായ യുവാവിന് വേണ്ടി അന്വേഷണം ആരംഭിച്ചു

December 16th, 2010

nithin-k-baby-epathram

കല്‍പ്പറ്റ : പ്രിട്ടോറിയ യില്‍ വെച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ മലയാളി നിഥിന്‍ കെ. ബേബിയെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി കേന്ദ്ര പ്രവാസ കാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു. ഇതിലേക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസ്സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രിട്ടോറിയയിലെ സണ്ണി ഡെയില്‍ പോലീസ്‌ ചൊവ്വാഴ്ച തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും വയലാര്‍ രവി കാണാതായ യുവാവിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അറിയിച്ചു.

കഴിഞ്ഞ ആറു വര്‍ഷമായി പ്രിട്ടോറിയയില്‍ റിസോര്‍ട്ട് നടത്തുന്ന നിഥിന്‍ കെ. ബേബി തിങ്കളാഴ്ച ഏതാനും സുഹൃത്തുക്കളെ കണ്ടു ജോഹന്നാസ്ബര്‍ഗില്‍ നിന്നും പ്രിട്ടോറിയ യിലേക്ക്‌ മടങ്ങുന്ന വഴിയാണ് ഒരു സംഘം അജ്ഞാതര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാങ്ക് തട്ടിപ്പ് കേസില്‍ പി.ഡി.പി. നേതാവിനു ജാമ്യം

October 4th, 2010

തിരുവനന്തപുരം : ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ വ്യാജ ഡി. ഡി. യുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പി. ഡി. പി. നേതാവ് സി. കെ. അബ്ദുള്‍ അസീസിനു ജാമ്യം. മധുരയിലെ പ്രത്യേക കോടതിയില്‍ നിന്നുമാണ് അസീസിനു ജാമ്യം ലഭിച്ചത്. കഴിഞ്ഞ മാസം ആദ്യ വാരമായിരുന്നു  കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ അസീസ് അറസ്റ്റിലായത്. പത്തോളം വ്യാജ ഡി. ഡി. യുണ്ടാക്കി പണം തട്ടിയെന്നതാണ് ഇയാള്‍ക്ക്‌ എതിരായുള്ള കേസ്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകള്‍ ഇയാള്ക്കെതിരെയുണ്ട്.

പി. ഡി. പി. യുടെ മുന്‍ നിര നേതാക്കളില്‍ ഒരാളാണ് സി. കെ. അബ്ദുള്‍ അസീസ്. ബാംഗ്ലൂര്‍ സ്ഫോടന ക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹമായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചേകന്നൂര്‍ മൌലവി വധക്കേസ്‌ പ്രതിക്ക് ഇരട്ട ജീവപര്യന്തം

October 1st, 2010

തിരുവനന്തപുരം : ചേകന്നൂര്‍ മൌലവി വധക്കേസില്‍  ഒന്നാം പ്രതി വി. വി. ഹംസയെ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. കൂടാതെ പ്രതി ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക മൌലവിയുടെ ഭാര്യമാര്‍ക്ക് വീതിച്ചു നല്‍കണം എന്നും കോടതി വ്യക്തമാക്കി. മത പണ്ഡിതനും ഗ്രന്ഥകാര നുമായിരുന്ന ചേകന്നൂര്‍ മൌലവി മുസ്ലീം സമുദായത്തിലെ അന്ധ വിശ്വാസങ്ങള്‍ക്കും മത മൌലിക വാദത്തിനും എതിരെ ശക്തമായി പോരാടിയ വ്യക്തിയായിരുന്നു എന്നും, അദ്ദേഹത്തെ കൊലപ്പെടു ത്തിയവരോട് യാതൊരു ദയവും കാണിക്കരുതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. ശിക്ഷ വിധിച്ചു കൊണ്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന് പ്രതിയായ വി. വി. ഹംസയോട് ചോദിച്ചപ്പോല്‍ തന്റെ കുടുംബത്തെ സംരക്ഷിക്കുന്നത് താനാണെന്നും ഭാര്യയും അഞ്ചു മക്കളും തനിക്കുണ്ടെന്നും പ്രതി പറഞ്ഞു. മലപ്പുറം ആലങ്കോട് വലിയ വീട്ടില്‍ കുടുംബാംഗമാ‍ണ് പ്രതിയായ വി. വി. ഹംസ.

പതിനേഴ് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തികഞ്ഞ മത പണ്ഡിതനും പുരോഗമന വാദിയുമായിരുന്ന ചേകന്നൂര്‍ മൌലവിയുടെ പ്രസംഗങ്ങളും പുസ്തകങ്ങളും അക്കാലത്ത് ഒരു വലിയ ചര്‍ച്ചാ വിഷയം ആയിരുന്നു. യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് മതപരമായ പല കാര്യങ്ങളിലും മൌലവിയുടെ നിരീക്ഷണങ്ങളൊട് വിയോജി പ്പുണ്ടായിരുന്നു. ഒരു മത പ്രഭാഷണത്തിനെന്ന പേരില്‍ മൌലവിയെ ഏതാനും പേര്‍ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് മൌലവിയെ കാണാതായെന്നും പറഞ്ഞ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലാത്തതിനെ തുടര്‍ന്ന് നിരവധി പ്രക്ഷോഭങ്ങളും ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ടായി. ഒടുവില്‍ കേസ് സി. ബി. ഐ. ക്ക് വിടുകയായിരുന്നു.

കേസില്‍ ഒന്നാം പ്രതി ശിക്ഷിക്കപ്പെട്ടു എങ്കിലും മൌലവിയുടെ മൃതദേഹം ഇനിയും കണ്ടെടുത്തിട്ടില്ല. സാഹചര്യ തെളിവുകളും മറ്റുള്ളവരുടെ മൊഴികളും ആണ് ഈ കേസില്‍ നിര്‍ണ്ണയാകമായത്. വി. വി. ഹംസയെ ഒഴികെ മറ്റു പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍  വിട്ടയച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആല്‍ബങ്ങളുടെ മറവില്‍ പീഡനം – അന്വേഷണം തുടങ്ങി

September 21st, 2010

music-album-sex-racket-epathram

കോഴിക്കോട്: സംഗീത ആല്‍‌ബങ്ങളുടെ മറവില്‍ പെണ്‍‌ വാണിഭം നടക്കുന്നതായുള്ള ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മുപ്പത്തയ്യായിരം രൂപ മുടക്കിയാല്‍ ആല്‍ബം തയ്യാറാക്കാമെന്നും, ഒപ്പം അതില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ നിര്‍മ്മാതാവിനു ലൈംഗികമായി ഉപയോഗിക്കാം എന്നുമെല്ലാം ഒരു ഏജന്റ് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വാര്‍ത്തയാണ് ചാനല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കേരളത്തിലെ ഏതു ഭാഗത്തു നിന്നും ആല്‍ബത്തില്‍ അഭിനയിക്കുവാന്‍ താല്‍പര്യം ഉള്ള പെണ്‍കുട്ടികളെ സംഘടിപ്പിച്ചു നല്‍കാമെന്നും ഇയാള്‍ പറയുന്നുണ്ട്. സ്റ്റിങ് ഓപ്പറേഷനില്‍ പെങ്കെടുത്ത ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവശ്യപ്പെ ട്ടതനുസരിച്ച് ഇയാള്‍ രണ്ടു പെണ്‍കുട്ടികളെ ഒരു ഹോട്ടലില്‍ എത്തിച്ചതും ചാനല്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

ആല്‍ബങ്ങളുടെ മറവില്‍ അനാശാ‍സ്യം നടത്തുന്നതായി ഉള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ട്. അഭിനയ മോഹം ഉള്ള പെണ്‍കുട്ടികള്‍ ആണ് ഇത്തരക്കാരുടെ ഇരകള്‍ ആകുന്നത്. സിനിമ, സീരിയല്‍, പരസ്യം എന്നിവ യിലേയ്ക്കുള്ള ചവിട്ടു പടിയായാണ് ചില പെണ്‍‌കുട്ടികള്‍ ആല്‍ബത്തെ കാണുന്നത്. അതു കൊണ്ടു തന്നെ പലരും ഇത്തരം ഏജന്റുമാരുടെ വാക്കു കേട്ട് ചതികളില്‍ പെട്ടു പോകുന്നു. പിന്നീട് പല തരം പ്രലോഭനങ്ങള്‍ / ഭീഷണികള്‍ എന്നിവയിലൂടെ ഇവരെ നിരന്തരമായ ലൈംഗിക ചൂഷണ ങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു.

സംസ്ഥാനത്ത് ഓരോ വര്‍ഷവും നൂറു കണക്കിനു ആല്‍ബങ്ങള്‍ നിര്‍മ്മിക്ക പ്പെടുന്നുണ്ട്. ഇവയില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമേ വിജയിക്കാറുള്ളൂ. നിലവാരം ഇല്ലാത്ത ആല്‍ബങ്ങള്‍ ചില പ്രാദേശിക ചാനലുകളില്‍ വരും എന്നതല്ലാതെ കാര്യമായി ശ്രദ്ധിക്ക പ്പെടാറില്ല. അനാശാസ്യ ത്തിനായി തട്ടിക്കൂട്ടുന്ന ആല്‍ബങ്ങള്‍ പലതും പുറത്തു വരാറു പോലും ഇല്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മാത്രമല്ല ആല്‍ബത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കുന്ന ദുഷ്പേര് നല്ല നിലയില്‍ ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പല വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൈ വെട്ട് : സഭ ജോസഫിനെ തുണയ്ക്കില്ല

September 16th, 2010

syro-malabar-church-tj-joseph-epathram

കൊച്ചി : വിവാദ ചോദ്യ കടലാസ് തയ്യാറാക്കി ഒരു വിഭാഗം ആളുകളുടെ എതിര്‍പ്പിനു കാരണമായ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ കേരള സിറോ മലബാര്‍ സഭ പിന്തുണയ്ക്കില്ല എന്ന് വ്യക്തമാക്കി.

തങ്ങള്‍ മത നിരപേക്ഷ നിലപാടില്‍ ഉറച്ചു നില്‍ക്കും. ചോദ്യ കടലാസ് തയ്യാറാക്കിയ അദ്ധ്യാപകന്‍ തന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു ചോദ്യം തയ്യാറാക്കിയത്. വിവാദ ചോദ്യം തയ്യാറാക്കിയതിന് അദ്ധ്യാപകനെ തങ്ങള്‍ പിരിച്ചു വിടുകയും ചെയ്തു. സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ ഈ അദ്ധ്യാപകനെ തിരിച്ചെടുക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും സഭയുടെ വക്താവായ ഫാദര്‍ പോള്‍ തേലക്കാട്ട് അറിയിച്ചു.

തങ്ങള്‍ അദ്ധ്യാപകനെ പിന്തുണച്ചാല്‍ അത് അയാള്‍ ചെയ്ത അപരാധത്തില്‍ തങ്ങള്‍ക്കും പങ്കുള്ളത് പോലെയാവും. ഈ വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്നിരിക്കെ, വേദനാ ജനകമാണെങ്കിലും തങ്ങള്‍ക്ക് വേറെ നിര്‍വാഹമില്ല എന്നും സഭാ വക്താവ്‌ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

90 of 931020899091»|

« Previous Page« Previous « തിരഞ്ഞെടുപ്പ് പ്രചരണത്തിനു തന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല – കെ. മുരളീധരന്‍
Next »Next Page » മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ് ടി.വി. അനന്തന്‍ നിര്യാതനായി »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine