ആല്‍ബങ്ങളുടെ മറവില്‍ പീഡനം – അന്വേഷണം തുടങ്ങി

September 21st, 2010

music-album-sex-racket-epathram

കോഴിക്കോട്: സംഗീത ആല്‍‌ബങ്ങളുടെ മറവില്‍ പെണ്‍‌ വാണിഭം നടക്കുന്നതായുള്ള ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മുപ്പത്തയ്യായിരം രൂപ മുടക്കിയാല്‍ ആല്‍ബം തയ്യാറാക്കാമെന്നും, ഒപ്പം അതില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ നിര്‍മ്മാതാവിനു ലൈംഗികമായി ഉപയോഗിക്കാം എന്നുമെല്ലാം ഒരു ഏജന്റ് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വാര്‍ത്തയാണ് ചാനല്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കേരളത്തിലെ ഏതു ഭാഗത്തു നിന്നും ആല്‍ബത്തില്‍ അഭിനയിക്കുവാന്‍ താല്‍പര്യം ഉള്ള പെണ്‍കുട്ടികളെ സംഘടിപ്പിച്ചു നല്‍കാമെന്നും ഇയാള്‍ പറയുന്നുണ്ട്. സ്റ്റിങ് ഓപ്പറേഷനില്‍ പെങ്കെടുത്ത ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആവശ്യപ്പെ ട്ടതനുസരിച്ച് ഇയാള്‍ രണ്ടു പെണ്‍കുട്ടികളെ ഒരു ഹോട്ടലില്‍ എത്തിച്ചതും ചാനല്‍ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

ആല്‍ബങ്ങളുടെ മറവില്‍ അനാശാ‍സ്യം നടത്തുന്നതായി ഉള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ട്. അഭിനയ മോഹം ഉള്ള പെണ്‍കുട്ടികള്‍ ആണ് ഇത്തരക്കാരുടെ ഇരകള്‍ ആകുന്നത്. സിനിമ, സീരിയല്‍, പരസ്യം എന്നിവ യിലേയ്ക്കുള്ള ചവിട്ടു പടിയായാണ് ചില പെണ്‍‌കുട്ടികള്‍ ആല്‍ബത്തെ കാണുന്നത്. അതു കൊണ്ടു തന്നെ പലരും ഇത്തരം ഏജന്റുമാരുടെ വാക്കു കേട്ട് ചതികളില്‍ പെട്ടു പോകുന്നു. പിന്നീട് പല തരം പ്രലോഭനങ്ങള്‍ / ഭീഷണികള്‍ എന്നിവയിലൂടെ ഇവരെ നിരന്തരമായ ലൈംഗിക ചൂഷണ ങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു.

സംസ്ഥാനത്ത് ഓരോ വര്‍ഷവും നൂറു കണക്കിനു ആല്‍ബങ്ങള്‍ നിര്‍മ്മിക്ക പ്പെടുന്നുണ്ട്. ഇവയില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമേ വിജയിക്കാറുള്ളൂ. നിലവാരം ഇല്ലാത്ത ആല്‍ബങ്ങള്‍ ചില പ്രാദേശിക ചാനലുകളില്‍ വരും എന്നതല്ലാതെ കാര്യമായി ശ്രദ്ധിക്ക പ്പെടാറില്ല. അനാശാസ്യ ത്തിനായി തട്ടിക്കൂട്ടുന്ന ആല്‍ബങ്ങള്‍ പലതും പുറത്തു വരാറു പോലും ഇല്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മാത്രമല്ല ആല്‍ബത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കുന്ന ദുഷ്പേര് നല്ല നിലയില്‍ ആല്‍ബങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പല വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൈ വെട്ട് : സഭ ജോസഫിനെ തുണയ്ക്കില്ല

September 16th, 2010

syro-malabar-church-tj-joseph-epathram

കൊച്ചി : വിവാദ ചോദ്യ കടലാസ് തയ്യാറാക്കി ഒരു വിഭാഗം ആളുകളുടെ എതിര്‍പ്പിനു കാരണമായ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അദ്ധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ കേരള സിറോ മലബാര്‍ സഭ പിന്തുണയ്ക്കില്ല എന്ന് വ്യക്തമാക്കി.

തങ്ങള്‍ മത നിരപേക്ഷ നിലപാടില്‍ ഉറച്ചു നില്‍ക്കും. ചോദ്യ കടലാസ് തയ്യാറാക്കിയ അദ്ധ്യാപകന്‍ തന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു ചോദ്യം തയ്യാറാക്കിയത്. വിവാദ ചോദ്യം തയ്യാറാക്കിയതിന് അദ്ധ്യാപകനെ തങ്ങള്‍ പിരിച്ചു വിടുകയും ചെയ്തു. സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ ഈ അദ്ധ്യാപകനെ തിരിച്ചെടുക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും സഭയുടെ വക്താവായ ഫാദര്‍ പോള്‍ തേലക്കാട്ട് അറിയിച്ചു.

തങ്ങള്‍ അദ്ധ്യാപകനെ പിന്തുണച്ചാല്‍ അത് അയാള്‍ ചെയ്ത അപരാധത്തില്‍ തങ്ങള്‍ക്കും പങ്കുള്ളത് പോലെയാവും. ഈ വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്നിരിക്കെ, വേദനാ ജനകമാണെങ്കിലും തങ്ങള്‍ക്ക് വേറെ നിര്‍വാഹമില്ല എന്നും സഭാ വക്താവ്‌ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , , ,

2 അഭിപ്രായങ്ങള്‍ »

എസ്. ഐ. യുടെ കുടുംബത്തിനു സഹായ ധനം

September 13th, 2010

തിരുവനന്തപുരം : കൃത്യ നിര്‍വഹണ ത്തിനിടയില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട എസ്. ഐ. വിജയ കൃഷ്ണന്റെ കുടുംബത്തിനു പത്തു ലക്ഷം രൂപ സഹായ ധനമായി നല്‍കുവാനും, ആശ്രിതര്‍ക്ക് ജോലി നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച ഉച്ചയോടെ ആണ് വാറണ്ടുമായി വന്ന എസ്. ഐ. വിജയ കൃഷ്ണനെ പ്രതി നാടന്‍ തോക്കു കൊണ്ട് വെടി വെച്ചത്. നെഞ്ചില്‍ വെടിയേറ്റ എസ്. ഐ. യെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയില്‍ അനധികൃത തോക്കുകള്‍ ചിലര്‍ കൈവശം വെയ്ക്കുന്നതായ് നേരത്തെ സൂചനയുണ്ടായിരുന്നു. ഇത്തരത്തിലുള്ള തോക്കുകളില്‍ ഒന്നാണ് എസ്. ഐ. യുടെ ജീവന്‍ അപഹരിക്കുവാന്‍ ഇട വരുത്തിയത്. അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിക്കുന്ന വര്‍ക്കെതിരെ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നതിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്.ഐ. യെ വെടി വെച്ചു കൊന്ന പ്രതിയും മൂന്നാം ഭാര്യയും മരിച്ച നിലയില്‍

September 13th, 2010

gun-shot-epathramകാളികാവ് : പോലീസ്‌ സബ്‌ ഇന്‍സ്പെക്ടറെ വെടി വെച്ച് കൊന്ന കേസിലെ പ്രതി മുജീബിനേയും മൂന്നാം ഭാര്യ ഖയറുന്നീസയേയും ജീവനൊടുക്കിയ നിലയില്‍ മുജീബിന്റെ വീടിന്റെ സമീപത്തെ എസ്റ്റേറ്റില്‍ കണ്ടെത്തി. ഒരു കേസിന്റെ വാറന്റ് നടപ്പാക്കുവാന്‍ ചെന്ന എസ്. ഐ. വിജയ കൃഷണനെയാണ് പ്രതി വെടി വെച്ച് കൊന്നത്.

പോലീസ് മുജീബിനെ പിടികൂടുവാന്‍ വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മുജീബും കുടുംബവും തക്കം പള്ളി എസ്റ്റേറ്റില്‍ ഒളിച്ചിരി ക്കുന്നതായി അറിവു ലഭിച്ചത്. ടാപ്പിങ്ങ് തൊഴിലാളി കളാണ് ഇവരെ കണ്ടത്. ഇവര്‍ തോട്ടമുടമ വഴി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞു തിരച്ചില്‍ ആരംഭിച്ചു. പോലീസ് പിടിയ്ക്കും എന്ന് ഉറപ്പായപ്പോള്‍ ഭാര്യയെ വെടി വെച്ച് കൊന്ന് മുജീബ് ആത്മഹത്യ ചെയ്തതാകും എന്നാണ് നിഗമനം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കാട്ടില്‍ നിന്നും കണ്ടെത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് എസ്.ഐ. വെടിയേറ്റ് മരിച്ചു

September 12th, 2010

gun-shot-epathram

മലപ്പുറം: കാളികാവ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിജയകൃഷ്ണന്‍ പ്രതിയുടെ വെടിയേറ്റ് മരിച്ചു. പീഠന ക്കേസില്‍ പ്രതിയായ മുജീബിനെ പിടികൂടാന്‍ വാറണ്ടുമായി എത്തിയ എസ്. ഐ. യുടെ നേര്‍ക്ക് പ്രതി വെടി ഉതിര്‍ക്കുകയായിരുന്നു. സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ എസ്. ഐ. വിജയ കൃഷണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. പ്രതിക്കു വേണ്ടി ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

91 of 931020909192»|

« Previous Page« Previous « കള്ള് വ്യവസായം പ്രതിസന്ധിയിലേക്ക്
Next »Next Page » എസ്.ഐ. യെ വെടി വെച്ചു കൊന്ന പ്രതിയും മൂന്നാം ഭാര്യയും മരിച്ച നിലയില്‍ »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine