എസ്. ഐ. യുടെ കുടുംബത്തിനു സഹായ ധനം

September 13th, 2010

തിരുവനന്തപുരം : കൃത്യ നിര്‍വഹണ ത്തിനിടയില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട എസ്. ഐ. വിജയ കൃഷ്ണന്റെ കുടുംബത്തിനു പത്തു ലക്ഷം രൂപ സഹായ ധനമായി നല്‍കുവാനും, ആശ്രിതര്‍ക്ക് ജോലി നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച ഉച്ചയോടെ ആണ് വാറണ്ടുമായി വന്ന എസ്. ഐ. വിജയ കൃഷ്ണനെ പ്രതി നാടന്‍ തോക്കു കൊണ്ട് വെടി വെച്ചത്. നെഞ്ചില്‍ വെടിയേറ്റ എസ്. ഐ. യെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയില്‍ അനധികൃത തോക്കുകള്‍ ചിലര്‍ കൈവശം വെയ്ക്കുന്നതായ് നേരത്തെ സൂചനയുണ്ടായിരുന്നു. ഇത്തരത്തിലുള്ള തോക്കുകളില്‍ ഒന്നാണ് എസ്. ഐ. യുടെ ജീവന്‍ അപഹരിക്കുവാന്‍ ഇട വരുത്തിയത്. അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിക്കുന്ന വര്‍ക്കെതിരെ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നതിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്.ഐ. യെ വെടി വെച്ചു കൊന്ന പ്രതിയും മൂന്നാം ഭാര്യയും മരിച്ച നിലയില്‍

September 13th, 2010

gun-shot-epathramകാളികാവ് : പോലീസ്‌ സബ്‌ ഇന്‍സ്പെക്ടറെ വെടി വെച്ച് കൊന്ന കേസിലെ പ്രതി മുജീബിനേയും മൂന്നാം ഭാര്യ ഖയറുന്നീസയേയും ജീവനൊടുക്കിയ നിലയില്‍ മുജീബിന്റെ വീടിന്റെ സമീപത്തെ എസ്റ്റേറ്റില്‍ കണ്ടെത്തി. ഒരു കേസിന്റെ വാറന്റ് നടപ്പാക്കുവാന്‍ ചെന്ന എസ്. ഐ. വിജയ കൃഷണനെയാണ് പ്രതി വെടി വെച്ച് കൊന്നത്.

പോലീസ് മുജീബിനെ പിടികൂടുവാന്‍ വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മുജീബും കുടുംബവും തക്കം പള്ളി എസ്റ്റേറ്റില്‍ ഒളിച്ചിരി ക്കുന്നതായി അറിവു ലഭിച്ചത്. ടാപ്പിങ്ങ് തൊഴിലാളി കളാണ് ഇവരെ കണ്ടത്. ഇവര്‍ തോട്ടമുടമ വഴി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞു തിരച്ചില്‍ ആരംഭിച്ചു. പോലീസ് പിടിയ്ക്കും എന്ന് ഉറപ്പായപ്പോള്‍ ഭാര്യയെ വെടി വെച്ച് കൊന്ന് മുജീബ് ആത്മഹത്യ ചെയ്തതാകും എന്നാണ് നിഗമനം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കാട്ടില്‍ നിന്നും കണ്ടെത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് എസ്.ഐ. വെടിയേറ്റ് മരിച്ചു

September 12th, 2010

gun-shot-epathram

മലപ്പുറം: കാളികാവ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിജയകൃഷ്ണന്‍ പ്രതിയുടെ വെടിയേറ്റ് മരിച്ചു. പീഠന ക്കേസില്‍ പ്രതിയായ മുജീബിനെ പിടികൂടാന്‍ വാറണ്ടുമായി എത്തിയ എസ്. ഐ. യുടെ നേര്‍ക്ക് പ്രതി വെടി ഉതിര്‍ക്കുകയായിരുന്നു. സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ എസ്. ഐ. വിജയ കൃഷണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. പ്രതിക്കു വേണ്ടി ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിഷക്കള്ള് ദുരന്തം : മരണം 23 ആയി

September 7th, 2010

alcoholism-kerala-epathramമലപ്പുറം: കുറ്റിപ്പുറത്തും വണ്ടൂരിലും ഉണ്ടായ വിഷക്കള്ള് ദുരന്തത്തില്‍ മരണം ഇരുപത്തി മൂന്നായി. ശനിയാഴ്ചയും ഞായറാഴ്ചയുമായി കുറ്റിപ്പുറം റെയില്‍‌വേ സ്റ്റേഷനു സമീപത്തെയും പേരശന്നൂരിലെയും ഷാപ്പുകളില്‍ നിന്നും വ്യാജ കള്ളു കഴിച്ചവര്‍ ആണ് മരിച്ചത്. മരിച്ചവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു.

ചിലര്‍ പലയിടങ്ങളിലായി തളര്‍ന്നു വീണു മരിക്കുകയായിരുന്നു. അസ്വസ്ഥത തോന്നിയ ഇരുപതില്‍ പരം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഇതിനിടെ വ്യാജ കള്ള് വിതരണം ചെയ്ത ഷാപ്പില്‍ നിന്നും മദ്യപിച്ചിരുന്ന കീഴേപ്പാട്ട് റഷീദിനെ കാണാന്‍ ഇല്ല.

വണ്ടൂര്‍ സ്വദേശി കുന്നുമ്മേല്‍ രാജന്‍, തിരുനാവായ സ്വദേശി ചാത്തന്‍, പേരശ്ശനൂര്‍ സ്വദേശി ബാലകൃഷ്ണന്‍, ഒട്ടന്‍ചത്രം സ്വദേശി രവിചന്ദ്രന്‍, ആന്ധ്രാ സ്വദേശി നാഗരാജന്‍, തൃപ്രങ്ങോട് എഡ്‌വിന്‍ സോമസുന്ദരന്‍ ‍(55), വാണിയമ്പലം പൂത്രക്കോവ് കാരക്കാട് കോളനിയിലെ തണ്ടുപാറക്കല്‍ കുമാരന്‍ (43), ഭാര്യ മീനാക്ഷി എന്ന കാളി (40), തമിഴ്‌നാട് സ്വദേശികളായ ധനശേഖരന്‍ (35), നിധി (25), പേരശ്ശനൂര്‍ കാരത്തൂര്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ (35), പിലാക്കല്‍ ബാലന്‍ (65), തിരുനാവായ കൊടക്കല്‍ കരുവാഞ്ചേരി ജോണ്‍ മോഹന്‍ദാസ് (40), തിരൂരിനടുത്ത പുല്ലൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി നവാസ് (32), ആലത്തിയൂര്‍ ബീരാഞ്ചിറ മേപ്പാടത്ത് ഹൗസില്‍ ചാത്തു (48), തിരുനാവായ യില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി പ്രകാശ് ഷേണായി (42), എടപ്പറ്റ സ്വദേശി ഷിജു, തമിഴ്‌നാട് സ്വദേശി ചിന്നസ്വാമി (55), വാണിയമ്പലം പെരു മുണ്ടശ്ശേരി (50), നത്തലക്കുന്ന് എരേപ്പന്‍ വേലായുധന്‍ (40), തിരുവനന്തപുരം സ്വദേശി രാജീവ് (25) എന്നിവരാണ് മരിച്ചത്. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്ന് സംശയിക്കുന്നു.

ഷാപ്പ് കോണ്‍ട്രാക്ടര്‍ ദ്രവ്യനെ പോലീസ് അറസ്റ്റു ചെയ്തു. ഷാപ്പില്‍ നിന്നും 150 ലിറ്ററോളം കള്ള് അധികൃതര്‍ പിടിച്ചെടുത്തു.

ദുരന്തത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ രണ്ടു ഷാപ്പുകളും തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഈ ഷാപ്പുകളെ കുറിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നതായി അറിയുന്നു.

സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുമെന്നും കുറ്റവാ‍ളികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി പറഞ്ഞു.

മെതനോള്‍ കലര്‍ത്തിയ കള്ളാണ് ദുരന്തത്തിന് കാരണമായത്‌.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

പന്ന്യന്നൂര്‍ ചന്ദ്രന്‍ വധം; പ്രതികളുടെ ജീവപര്യന്തം സുപ്രീംകോടതി ശരി വെച്ചു

September 6th, 2010

crime-epathramന്യൂഡല്‍ഹി: ബി.ജെ.പി. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പന്ന്യനൂര്‍ ചന്ദ്രനെ വധിച്ച കേസില്‍ നാലു പ്രതികള്‍ക്ക് ഹൈക്കോടതി വിധിച്ച ജീവ പര്യന്തം ശിക്ഷ സുപ്രീം കോടതി ശരി വെച്ചു. ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, ജസ്റ്റിസ് എസ്. എസ്. നിരഞ്ജാര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്. ചന്ദ്രന്‍ വധക്കേസില്‍ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളായ എം. സുരേന്ദ്രന്‍, കെ. പുരുഷോത്തമന്‍, കെ. പ്രേമന്‍, എം. സുകുമാരന്‍ എന്നീ സി. പി. എം. പ്രവര്‍ത്തകരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരി വെച്ചത്. കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ അരുന്ധതിയുടെ സാക്ഷി മൊഴി പരിഗണിക്കരുതെന്ന് കേസിന്റെ വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

1996 മെയ്‌ മാസം 25 നു ഭാര്യയ്ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചക്കുകയും സ്വന്തം ഭാര്യയുടെ മുമ്പില്‍ വച്ച് അതി ക്രൂമായി പന്ന്യന്നൂര്‍ ചന്ദ്രനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്‌. തലശ്ശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാരകമായ മുറിവുകളേറ്റ ചന്ദ്രന്‍ അധികം താമസിയാതെ മരിച്ചു.

സി. പി. എം. – ബി. ജെ. പി. സംഘര്‍ഷം രൂക്ഷമായിരുന്ന കണ്ണൂരില്‍ പന്ന്യന്നൂര്‍ ചന്ദ്രന്റെ വധത്തെ തുടര്‍ന്ന് വ്യാപകമായ അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

92 of 941020919293»|

« Previous Page« Previous « മൂന്നാം മുറ അനുവദിക്കില്ല : വി. എസ്.
Next »Next Page » ആനയുടെ പൈതൃക ജീവി പദവി ക്ഷേത്രാചാരങ്ങള്‍ക്ക് ഭീഷണിയാകും – സുന്ദര്‍ മേനോന്‍ »



  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine