

- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

തൃശ്ശൂര്‍: സൌമ്യ വധക്കേസില്‍ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി. കൊലപാതകം, ബലാത്സംഗം തുടങ്ങി പതിനഞ്ചോളം കുറ്റങ്ങളാണ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നത്. തൃശ്ശൂര്‍ തിവേഗ കോടതിയുടേതാണ് വിധി. കേരള മനസാക്ഷിയെ ഞെട്ടിച്ച സൌമ്യ കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി അഡ്വ. ബി. എ. ആളൂരിന്റെ നേതൃത്വത്തില്‍ പി. ശിവരാജന്‍, ഷിനോജ് ചന്ദ്രന്‍ തുടങ്ങി പ്രമുഖരായ ഒരു സംഘം അഭിഭാഷകര്‍ ആയിരുന്നു അണി നിരന്നത്. പ്രോസിക്യൂഷനു വേണ്ടി എ.സുന്ദരേശന്‍ ഹാജരായി. സൌമ്യയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ പുരുഷ ബീജവും നഖത്തിനിടയില്‍ നിന്നും ലഭിച്ച ത്വക്കിന്റെ ഭാഗവും പ്രതി ഗോവിന്ദച്ചാമിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷി മൊഴികളും കേസില്‍ നിര്‍ണ്ണായകമായി.
കേസിനെ ദോഷകരമായി ബാധിക്കും വിധം പ്രതിക്ക് അനുകൂലമയ രീതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് അസി. പ്രൊഫസര്‍ ഡോ. ഉമേഷിനെതിരെ കേസെടുക്കണമെന്ന ഹര്‍ജി തൃശ്ശൂര്‍ അതിവേഗ കോടതി ഫയലില്‍ സ്വീകരിച്ചു.
2011 ഫ്രെബ്രുവരി ഒന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിയില്‍ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സൌമ്യയെ പ്രതിയായ ഗോവിന്ദച്ചാമി ചെറുതുരുത്തിക്ക് സമീപത്ത് വച്ച് ട്രെയിയിനില്‍ നിന്നും തള്ളിയിട്ട് പീഢിപ്പിക്കുകയും തുടര്‍ന്ന് കൊല ചെയ്യുകയുമാണ് ഉണ്ടായത്.
-
വായിക്കുക: കുറ്റകൃത്യം, കോടതി, പീഡനം, സ്ത്രീ

തിരുവനന്തപുരം : വാളകം സംഭവം അപകടമാണ് എന്ന് പോലീസ് സ്ഥാപിക്കാന്‍ ശ്രമിച്ചു വരുന്നതിനിടയില്‍ കൃഷ്ണകുമാറിനെ കൈകാര്യം ചെയ്തു എന്ന് ഒരു പ്രസംഗത്തിനിടയില്‍ മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പരസ്യമായി പറഞ്ഞത് കേസിന് പുതിയ വഴിത്തിരിവ് ഉണ്ടാക്കി. കൃഷ്ണകുമാറിനെ കൈകാര്യം ചെയ്തതാണ് എന്ന് പറഞ്ഞതിലൂടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് മന്ത്രിക്ക് വ്യക്തമായി അറിയാം എന്ന് വെളിപ്പെട്ടു. ഗണേഷ് കുമാറിനെതിരെ കേസെടുത്ത് ചോദ്യം ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും ഗണേഷ് കുമാറിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണം എന്നും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു.
- ജെ.എസ്.
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം, വിവാദം

പത്തനാപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്‍ കാമഭ്രാന്തനും ഞരമ്പ് രോഗിയുമാണെന്ന് മന്ത്രി കെ.ബി ഗണേശ് കുമാര്‍ അധിക്ഷേപിച്ചു. ഒരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യങ്ങളെ കുറിച്ച് വിഷമ ഉണ്ടാകും പിന്നെ അതിനെ കുറിച്ചായിരിക്കും സംസാരമെന്നും മന്ത്രി ഗണേശ് കുമാര്‍. മറ്റുള്ളവരെ കള്ളനെന്ന് വിളിക്കുന്ന അച്ച്യുതാനന്ദന്റെ വീട്ടിലാണ് ഏറ്റവും വലിയ കള്ളനുള്ളതെന്നും, മകന്‍ ജയിലിലാകുന്ന ദിവസം അച്യുതാനന്ദന്‍ കരയുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. വാളകത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോളായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദനെതിരെ മന്ത്രിയുടെ രൂക്ഷ വിമര്‍ശനനം.
-
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, വിവാദം

കണ്ണൂര്‍: യൂണിഫോമില്ലെങ്കില്‍ താനും അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ളയുമെല്ലാം സാധാരണക്കാരാണെന്നും അദ്ദേഹത്തെ കണ്ടാല്‍ തല്ലിക്കൊള്ളുവാനും സി.പി.എം. നേതാവ് എം.വി.ജയരാജന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരോട് പരസ്യമായി ആഹ്വാനം ചെയ്തു. നിര്‍മ്മല്‍ മാധവ് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് എസ്.എഫ്.ഐ മാര്‍ച്ചിനിടെ വെടിവെപ്പ് നടത്തിയതിനെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്‌ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണ്. അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയക്കേണ്ട. കാക്കിയെ ബഹുമാനിക്കണം. കാക്കിക്കുള്ളിലെ ഖദര്‍ധാരിയായി മാറിയാല്‍ അയാളെ ഉമ്മന്‍ചാണ്ടിയുടെ അനുയായി ആയി കാണണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സര്‍ സി.പിയുടെ പ്രേതം പിടി കൂടിയിരിക്കുകയാണ്. പോലീസിനെ തളയ്‌ക്കേണ്ട ചങ്ങല സര്‍ക്കാരാണ്. ആ ചങ്ങലയ്‌ക്കും പേയിളകി. കാക്കിക്കുള്ളിലെ ഖദര്‍ധാരികളായി പോലിസ് ഉദ്യോഗസ്‌ഥര്‍ മാറരുത്. നിയമസഭയില്‍ വനിതാ സ്‌റ്റാഫിനു മുമ്പില്‍ മുണ്ടഴിച്ച മന്ത്രി കെ.പി. മോഹനനെതിരേ നടപടി വേണം എന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. മോഹനന്‍ മുണ്ടഴിച്ചു വിശ്വരൂപം കാട്ടിയപ്പോള്‍ പി.ടി. ഉഷയുടെ വേഗത്തിലാണു വനിതകള്‍ ഓടിയത്. നിര്‍മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും ജയരാജന്‍ പരിഹസിച്ചു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം, മനുഷ്യാവകാശം