ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ വിധിച്ചത്‌ മുല്ലപ്പെരിയാറിന്റെ പക തീര്‍ക്കാനെന്ന്

November 27th, 2011

dinamalar-newspaper-epathram

പാലക്കാട്‌ : സൌമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് കേരളത്തിലെ കോടതി വധശിക്ഷ വിധിച്ചത്‌ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാടിനോടുള്ള പക തീര്‍ക്കാനാണ് എന്ന് പ്രമുഖ തമിഴ്‌ ദിനപത്രമായ ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്തു.

സൌമ്യ ഒരു മലയാളിയും ഗോവിന്ദച്ചാമി ഒരു തമിഴനുമായ സ്ഥിതിയ്ക്ക് ഇവര്‍ തമ്മില്‍ പൂര്‍വ വൈരാഗ്യമൊന്നും ഉണ്ടാവാന്‍ ഇടയില്ലെന്നും അതിനാല്‍ തന്നെ ഈ കൊലപാതകം മനപൂര്‍വ്വം അല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ നിലയ്ക്ക് വധശിക്ഷ നല്‍കേണ്ട കാര്യമില്ല. പ്രതിയെ പിടിച്ച പോലീസും വിചാരണ ചെയ്ത ന്യായാധിപന്‍മാരും എല്ലാം മലയാളികള്‍ ആയതിനാല്‍ ഒരു തമിഴ്നാട്ടുകാരന് എങ്ങനെ നീതി ലഭിക്കാനാണ്?

രാജീവ്‌ ഗാന്ധി വധക്കേസിലെ വരെ പ്രതികള്‍ക്ക്‌ അനുകൂലമായി സംസാരിച്ച തമിഴ്‌ മക്കള്‍ എന്തേ ഗോവിന്ദച്ചാമിക്ക് അനുകൂലമായി പ്രതികരിക്കാത്തത്? പ്രതി താഴ്ന്ന സമുദായത്തില്‍ പെട്ട ആളായത് കൊണ്ടാണോ?

ഒരു തമിഴ് നാട്ടുകാരന് എതിരെ കേരളം ഇങ്ങനെ പ്രതികാരം ചെയ്യുന്നതിന് എതിരെ പ്രതികരിക്കാന്‍ തമിഴ്‌മക്കള്‍ തയ്യാറാവണം എന്നും പത്രം ആഹ്വാനം ചെയ്യുന്നു.

റിപ്പോര്‍ട്ട് ദിനമലര്‍ വെബ്സൈറ്റില്‍ നിന്ന് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വ്യാജ പാസ്പോര്‍ട്ടുമായി ഇറാന്‍ കാരന്‍ മലപ്പുറത്ത് പിടിയില്‍

November 21st, 2011
Handcuffs-epathram
തേഞ്ഞിപ്പാലം: വ്യാജ പാസ്പോര്‍ട്ടുമായി മുപ്പത് വര്‍ഷമായില്‍ കേരളത്തില്‍ ജീവിക്കുന്ന ഇറാന്‍ കാരന്‍ പോലീസ് പിടിയിലായി. ചംഗിസ് ബഹാദുരി(58) എന്ന ഇറാനിയാണ്  അബ്ദുള്‍ നാസര്‍ കുന്നുമ്മല്‍ എന്ന പേരില്‍ കേരളത്തില്‍ താമസിച്ചിരുന്നത്.  ഇറാനിലെ റുസ്താനി ബഹാരിസ്ഥാന്‍  സ്വദേശിയായ ബഹാദുരി ആദ്യം ഇറാന്‍ പാസ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ എത്തിയത്. പിന്നീട് വ്യാജരേഖകള്‍ ചമച്ച് 1999-ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് എടുത്തു. ഇതുപയോഗിച്ച് പലതവണ വിദേശയാത്രകള്‍ നടത്തി. ചേലമ്പ്ര ഇടിമൂഴിക്കലില്‍ വീടും സ്ഥലവും വാങ്ങി കുടുമ്പ സമേതം താമസിച്ചു വരികയായിരുന്നു ഇയാള്‍. സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി സി.ഐ. ഉമേഷിന്റെ നിര്‍ദ്ദേശാനുസരണം തേഞ്ഞിപ്പാലം എസ്.ഐയും സംഘവുമാണ്  ഇയാളെ പിടികൂടിയത്. വിദേശ പൌരത്വം മറച്ചു വച്ച് വ്യാജ രേഖകളുടെ സഹായത്തോടെ  ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുത്തതിനും ചേലമ്പ്രയില്‍ സ്വത്ത് വാങ്ങിയതിനും ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
1981-ല്‍ ദുബായില്‍ വച്ച് ബഹാദുരി കൊണ്ടോട്ടിക്കാരിയായ ആയിഷയെന്ന മലയാളിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ആറുമക്കള്‍ ഉണ്ട്. പിന്നീട് ആയിഷയെ ഉപേക്ഷിച്ച് ഇയാള്‍ അവരുടെ സഹോദരി സഫിയയെ വിവാഹം  കഴിച്ചു. തുടര്‍ന്ന് മക്കള്‍ക്കും ഭാര്യക്കുമൊപ്പം കേരളത്തില്‍ താമസിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിദേശയാത്രകള്‍ നടത്തുന്ന ഇയാള്‍ അടുത്തിടെയാണ് കേരളത്തില്‍ മടങ്ങി എത്തിയത്.   ഒരു ഇറാന്‍ പൌരന്‍ ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി ഇന്ത്യന്‍ പൌരനായി മലബാറില്‍ കുടുംബജീവിതം നയിച്ചുവരികയായിരുന്നു എന്നത് സുരക്ഷാ വീഴ്ചയായി കരുതുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

ഡോ. ഉന്മേഷിനെതിരെ നടപടിയെടുക്കും

November 12th, 2011

lady-of-justice-epathram

തിരുവനന്തപുരം : സൌമ്യ വധക്കേസിന്റെ വിചാരണ വേളയില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമാകുന്ന രീതിയില്‍ കോടതിയില്‍ മൊഴി നല്‍കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വിചാരണ വേളയില്‍ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് തെറ്റിദ്ധാരണാ ജനകമായ മൊഴിയാണ് ഡോ. ഉന്മേഷ് നല്‍കിയത്. സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് താനാണെന്നും, തന്റെ മേധാവിയായ ഡോ. ഷെര്‍ളി വാസു അല്ലെന്നും തന്റെ റിപ്പോര്‍ട്ട് ഡോ. ഷെര്‍ളി വാസു തിരുത്തിയെന്നും മറ്റുമാണ് ഡോ. ഉന്മേഷ് മൊഴി നല്‍കിയത്. ഡോ. ഉന്മേഷിന്റെ മൊഴി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാന്‍ ഈ മൊഴികള്‍ വഴിയൊരുക്കി. എന്നാല്‍ പിന്നീട് താന്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് ഡോ. ഷെര്‍ളി മൊഴി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡോ. ഉന്മേഷിനെതിരെ നടപടി എടുക്കുവാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ

November 11th, 2011

govindhachami-epathram

തിരുവനന്തപുരം : സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസ്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ച കോടതി പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ ഒരു തരത്തിലുള്ള ഇളവും പ്രതി അര്‍ഹിക്കുന്നില്ല എന്നും വ്യക്തമാക്കി.

തൃശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്ര ബാബുവാണ് ശിക്ഷ വിധിച്ചത്‌.

ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് കൊല്ലപ്പെട്ട സൌമ്യയുടെ അമ്മ പറഞ്ഞു. താന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തിയാണ് എന്നും അവര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. വി. ജയരാജന്‍ പൂജപ്പുര ജയിലില്‍

November 9th, 2011

mv-jayarajan-epathram

തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ കഠിന തടവിനു ശിക്ഷിക്കപ്പെട്ട സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ  എം.വി.ജയരാജനെ വൈകീട്ട് ആറുമണിക്ക് മുമ്പായി പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ എത്തിച്ചു. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ പ്രത്യേക മുറിയില്‍ ആയിരിക്കും പാര്‍പ്പിക്കുക. ഉച്ചക്ക് കൊല്ലം ജില്ലാ ജയിലില്‍ നിന്നുമായിരുന്നു ഭക്ഷണം കഴിച്ചത്. ജയിലില്‍ യാത്രാമധ്യേ വിവിധ പ്രദേശാങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ വാഹനം തടയുകയും അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ജയിലിനു മുമ്പിലും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി  കാത്തുനിന്നിരുന്നു.
പാതയോരത്ത് പൊതുയോഗം നിരോധിച്ചതിന് എതിരെ 2010 ജൂണില്‍  കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടെ ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കേസ് വിസ്താരത്തിനിടെ ശുംഭന്‍  എന്നതിനു പ്രകാശം പരത്തുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് സമര്‍ഥിക്കുവാന്‍ ജയരാജന്‍ ശ്രമിച്ചിരുന്നു.   എന്നാല്‍ ജയരാജന്റെ വാദങ്ങളെ കോടതി തള്ളുകയായിരുന്നു. ശുംഭന്‍ എന്ന പ്രയോഗത്തിലൂടെ ജഡ്ജിമാരെയും നീതിപീഠത്തേയും ജയരാജന്‍ അവഹേളിക്കുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വി.രാംകുമാര്‍, പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങുന്ന ബഞ്ച് ജയരാജന് ആറുമാസം തടവും 2000 രൂപ പിഴയും വിധിച്ചു. വിധി നടപ്പാക്കുന്നത് തല്‍ക്കാലം നിര്‍ത്തി വെക്കണമെന്ന ജയരാജന്റെ അപേക്ഷ നിരസിച്ച കോടതി അദ്ദേഹത്തെ പൂജപ്പുര ജയിലിലെക്ക് അയക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.
വിധി ദൌര്‍ഭാഗ്യകരമായെന്ന് സി. പി. എം നേതാക്കള്‍ വിലയിരുത്തി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അവര്‍ സൂചിപ്പിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തിരിച്ചു വരുന്നു
Next »Next Page » ശിക്ഷയിളവ് ലഭിച്ച ആര്‍. ബാലകൃഷ്ണപിള്ള ആസ്പത്രി വിട്ടു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine