

- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, സ്ത്രീ

തിരുവനന്തപുരം : അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ സ്ക്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാറിനെ അതി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സി. ബി. ഐ. അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ അവഗണിക്കുന്ന സമീപനത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യ മുന്നണി അംഗങ്ങള്‍ ശൂന്യ വേളയില്‍ നിയമ സഭയില്‍ വന്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത് മൂലം സഭയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ഏറെ നേരത്തേയ്ക്ക് സ്തംഭിച്ചു
സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെളിവ് നല്‍കാനുള്ള ആരോഗ്യാവസ്ഥയിലല്ല മര്‍ദ്ദിക്കപ്പെട്ട അദ്ധ്യാപകന്‍ എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം തള്ളിക്കളഞ്ഞു. സ്ക്കൂള്‍ മാനേജ്മെന്റും പിള്ളയും മാത്രമായിരുന്നു കൃഷ്ണകുമാറിന്റെ ശത്രുക്കള്‍ എന്ന അദ്ധ്യാപകന്റെ ഭാര്യയുടെ മൊഴി എന്ത് കൊണ്ട് അന്വേഷണ വിധേയമാക്കുന്നില്ല എന്ന് അവര്‍ ചോദിച്ചു. പിള്ളയ്ക്കും മകനും വനം വകുപ്പ് മന്ത്രിയുമായ കെ. ബി. ഗണേഷ് കുമാറിന് എതിരെയും അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.
- ജെ.എസ്.
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍

തിരുവനന്തപുരം : അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവം അന്വേഷിക്കുവാന്‍ ജയില്‍ എ. ഡി. ജി. പി. അന്വേഷണത്തിന് ഉത്തരവിട്ടു. ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ പി. എ. വര്‍ഗ്ഗീസിനാണ് അന്വേഷണത്തിന്റെ ചുമതല.
യു. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സാര്‍ഥം പ്രവേശിപ്പിച്ചിരിക്കുന്ന പിള്ള കഴിഞ്ഞ ദിവസം ഒരു ചാനല്‍ പ്രവര്‍ത്തകനുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. തടവു പുള്ളിയായ ബാലകൃഷ്ണപിള്ള ചാനല്‍ പ്രവര്‍ത്തകനുമായി ടെലിഫോണില്‍ സംസാരിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പുറത്തു വന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ താന്‍ തടവു പുള്ളിയാണെന്നും അതിനാല്‍ ടെലിഫോണില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും താനുമായി സംസാരിച്ച വിവരം വാര്‍ത്തയാക്കരുതെന്നും പിള്ള തന്നെ പറയുന്നുണ്ട്.
വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് നിയമ സഭയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഭരണ പക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. പിള്ളയ്ക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കുന്നതായി പ്രതിപക്ഷം ആരോപിച്ചു. പിള്ള ഫോണില്‍ സംസാരിച്ചത് ചട്ട വിരുദ്ധമാണെന്നു സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവിച്ചു.
- എസ്. കുമാര്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പീഡനം, സ്ത്രീ
- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, ക്രമസമാധാനം