
- എസ്. കുമാര്‍
വായിക്കുക: എതിര്പ്പുകള്, കുറ്റകൃത്യം, കേരള സാംസ്കാരിക വ്യക്തിത്വം, കോടതി, പീഡനം, സ്ത്രീ
- എസ്. കുമാര്‍
വായിക്കുക: കുട്ടികള്, കുറ്റകൃത്യം, പീഡനം, പോലീസ് അതിക്രമം
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, പോലീസ്, പോലീസ് അതിക്രമം, മതം, വിവാദം
ചേര്‍ത്തല : കുപ്രസിദ്ധ ഗുണ്ടാ നേതാവ് കിളിയാച്ചന്‍ എന്ന അനില്‍ കുമാറിനെ (40) ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. പ്രദേശത്തെ പ്രമുഖ ഗുണ്ടയായ കിളിയാച്ചന്‍ നാട്ടുകാര്‍ക്ക് സ്ഥിരം ശല്യമായിരുന്നു. തിരുവോണ ദിവസം ഇയാള്‍ ചില അക്രമങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് കരുതുന്നു. ഞായറാഴ്ച രാത്രിയാണ് തിരുവിഴ ലെവല്‍ ക്രോസിനു സമീപം വച്ച് അനില്‍ കുമാറിന് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.
കൊലപാതകം, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, മോഷണം തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം
തൃശൂര്‍ : നാനോ എക്സല്‍ തട്ടിപ്പ് കേസില്‍ ഹൈദരാബാദില്‍ നിന്നും പിടിയിലായ കമ്പനി എം. ഡി. ഹരീഷ് മദനീനിയെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കേരളാ പോലീസിനു കൈമാറി. ഉന്നത സ്വാധീനമുള്ള ഇയാളുടെ അറസ്റ്റ് ഏറെ വൈകിയത് നേരത്തെ വിവാദം ആയിരുന്നു. ഇയാള്‍ക്കെതിരെ തെളിവില്ല എന്നാണു പോലീസ് പറഞ്ഞു പോന്നത്. കമ്പനിയുടെ വില്‍പ്പന നികുതി കോടികള്‍ കൈക്കൂലി വാങ്ങി 22 കോടിയില്‍ നിന്നും 7 കോടിയാക്കി കുറച്ച വില്‍പ്പന നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നേരത്തെ ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: അഴിമതി, കുറ്റകൃത്യം, സാമ്പത്തികം