കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍

May 16th, 2012

ambika-epathram

കായംകുളം: പ്രസവിച്ച ഉടന്‍ തന്നെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച സ്ത്രീയെ  പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മുരുക്കുംമൂടിന്‌ വടക്ക്‌ മുസ്ലിം പള്ളിക്ക്‌ സമീപം കല്ലുംമൂട്ടില്‍ താമസിക്കുന്ന അംബിക(30)യെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഇവര്‍ക്ക് ആ ബന്ധത്തില്‍ രണ്ടു കുട്ടികള്‍ ഉണ്ട്. ഇതില്‍ ഇളയ കുട്ടി അംബികയുടെ കൂടെയാണ്.
ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന അംബിക മടങ്ങിയെത്തി അമ്മയോടും മകനോടുമൊപ്പം കല്ലുംമൂട്ടില്‍ താമസമായി. ഒരുവര്‍ഷം മുമ്പ്‌ ഹരിപ്പാട്‌ സ്വദേശിയായ പ്രദീപുമായി അംബിക പരിചയത്തിലായി. മൊബൈല്‍ ഫോണ്‍ വഴി തുടങ്ങിയ ബന്ധം ദൃഢമാകുകയും അംബിക ഗര്‍ഭിണിയാകുകയുമായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഗള്‍ഫില്‍ ആണ്. കഴിഞ്ഞ 14 ന്‌ പുലര്‍ച്ചെ രണ്ടരയോടെയാണ്‌ അംബിക വീട്ടില്‍ പ്രസവിച്ചത്‌. പുലര്‍ച്ചെ തന്നെ ഇവര്‍ കുഞ്ഞിനെ പള്ളിക്ക്‌ സമീപം കരീലക്കാട്ട്‌ വീടിന്റെ മതിലിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ പ്രസവം ആശുപത്രിയില്‍ അല്ല നടന്നത് എന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. കാരണം ആശുപത്രിയില്‍ പ്രസവം നടക്കുമ്പോള്‍ ഡോക്‌ടര്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിക്കുന്ന രീതിയില്‍ ആയിരുന്നില്ല കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി. ഇതേത്തുടര്‍ന്നു പോലീസ്‌ പലഭാഗങ്ങളിലും അന്വേഷണം നടത്തി. ഇതിനിടയിലാണ്‌ അംബികയും മാതാവും വാടകയ്‌ക്കു താമസിക്കുന്ന വിവരം അറിഞ്ഞത്‌. മാത്രമല്ല ഇവിടെ ആരൊക്കയോ വന്നുപോയിരുന്നതായും പോലീസിനു വിവരം ലഭിച്ചു.

തുടര്‍ന്ന്‌ ഇന്നലെ രാവിലെ അംബികയെ പോലീസ്‌ പിടികൂടുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചതായി ഇവര്‍ പോലീസിനോടു സമ്മതിച്ചു. അംബികയുടെ മാതാവ്‌ വിജയമ്മയുടെ മൊഴിയില്‍ ദുരൂഹതയുളളതായി പോലീസ്‌ പറഞ്ഞു. മകളുടെ പ്രസവം അറിഞ്ഞിരുന്നില്ലായെന്നാണ്‌ ഇവര്‍ പോലീസിന്‌ നല്‍കിയ മൊഴി. അമ്മയുടെ അറിവോടെയാണ്‌ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന്‌ അംബിക പോലീസില്‍ മൊഴി നല്‍കി. രക്‌തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന്‌ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി.പി വധം നാല് പേര്‍ പിടിയില്‍

May 15th, 2012

tp-chandrashekharan-epathram
വടകര : റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേര്‍ പിടിയിലായി. ഇതില്‍ സി. പി. എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗമായ പടയങ്കണ്ടി രവീന്ദ്രന്‍, ദീപു എന്ന കുട്ടന്‍, ലംബു പ്രദീപ്, രഞ്ചിത്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത് എന്നറിയുന്നു. ഇവര്‍ക്കൊപ്പം സി. പി. എമ്മിന്റെ മറ്റൊരു നേതാവും പിടിയിലായിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഒപ്പം കൊലയ്ക്ക്‌ വേണ്ടി ഉപയോഗിച്ച അഞ്ച് വടിവാളുകള്‍ ചൊക്ലിയിലെ ഒരു കിണറ്റില്‍ നിന്നും കണ്ടെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസ്‌. പാര്‍ട്ടിക്കു പുറത്തു വരട്ടെ : മഹാശ്വേതാദേവി

May 12th, 2012

mahasweta-devi-epathram
ആലപ്പുഴ: ഇനിയും സി. പി. എമ്മില്‍ നില്‍ക്കുന്നത് ആത്മഹത്യക്ക് തുല്യമാണെന്നും അതിനാല്‍  ടി. പി. ചന്ദ്രശേഖരന്‍ വധത്തില് പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദനു  ദുഃഖമുണ്ടെങ്കില്‍ പാര്‍ട്ടിക്കു പുറത്തുവരണമെന്നും ബംഗാളി എഴുത്തുകാരിയും ജ്‌ഞാനപീഠ പുരസ്‌കാര ജേത്രിയുമായ മഹാശ്വേതാ ദേവി പറഞ്ഞു. ഈ ദാരുണമായ സംഭവത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനം ദൗര്‍ഭാഗ്യകരമാണ്. ഈ രീതി പാടില്ലാത്തതാണ്.  എതിരാളികളെ കൊല്ലുന്ന രാഷ്‌ട്രീയ  അക്രമങ്ങള്‍ തുടര്‍ന്നാല്‍ ജനമനസില്‍നിന്നു പാര്‍ട്ടി തുടച്ചുമാറ്റപ്പെടും. കേരള സാഹിത്യ അക്കാദമി ആലപ്പുഴയില്‍ സംഘടിപ്പിച്ച തകഴി ജന്മശതാബ്‌ദിയാഘോഷം ഉദ്‌ഘാടനം ചെയ്യാനെത്തിയ മഹാശ്വേതാദേവി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മഹാശ്വേതാ ദേവി ഇന്ന്‌ ഒഞ്ചിയം സന്ദര്‍ശിക്കും

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on വി. എസ്‌. പാര്‍ട്ടിക്കു പുറത്തു വരട്ടെ : മഹാശ്വേതാദേവി

ചന്ദ്രശേഖരന്‍ വധത്തില്‍ സി. പി. എമ്മിന് പങ്കില്ല അതിനാല്‍ ഭയക്കേണ്ട കാര്യമില്ല: എളമരം കരീം

May 7th, 2012

elamaram kareem

വടകര: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി. പി. എമ്മിന് ഒരു പങ്കും ഇല്ലെന്നും അതിനാല്‍ അന്വേഷണവുമായി ഏത്‌ വിധത്തിലും സഹകരിക്കാന്‍ തയാറാണെന്നും ഇക്കാര്യത്തില്‍ ഭയക്കേണ്ടതായി ഒന്നുമില്ലെന്നും സി. പി. എം. നേതാവ്‌ എളമരം കരീം പറഞ്ഞു. എന്നാല്‍ മനപൂര്‍വ്വം സി. പി. എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കരീം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on ചന്ദ്രശേഖരന്‍ വധത്തില്‍ സി. പി. എമ്മിന് പങ്കില്ല അതിനാല്‍ ഭയക്കേണ്ട കാര്യമില്ല: എളമരം കരീം

ജനനായകന് ജന്മനാടിന്റെ വിട

May 6th, 2012
onchiyam-leader-tp-chandra-sekharan-ePathram
ജനമ നാടിന്റെ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ജനനായകന്‍ ടി. പി ചന്ദ്രശേഖരന്‍ വിടവാങ്ങി. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ വന്നവര്‍ സഖാവിന്റെ  തിരിച്ചറിയുവാന്‍ പോലും കഴിയാത്ത മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി.  മുഖം തിരിച്ചറിയാനാകാത്ത വിധം വെട്ടിനുറുക്കിക്കൊണ്ട് നിഷ്ഠൂരമായിട്ടായിരുന്നു വെള്ളിയാഴ്ച രാത്രി ഒരു സംഘം അക്രമികള്‍ ടി. പി ചന്ദ്രശേഖരനെ വകവരുത്തിയത്. ഒരു പക്ഷെ  കൊലപാതകികള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശം ലഭിച്ചിരിക്കാം.  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോര്‍സ്റ്റുമോര്‍ട്ടം നടത്തിയ ശേഷം 3.30 തോടെയാണ് പൊതു ദര്‍ശനത്തിനു വച്ചത്. കോഴിക്കോട്ടും വടകരയിലും ഓര്‍ക്കാട്ടേരിയിലും പൊതു ദര്‍ശനത്തിനു വെച്ചപ്പോള്‍ ചെങ്കൊടി പുതച്ച് കിടത്തിയ മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയത് ആയിരങ്ങളായിരുന്നു. അവരില്‍  മുഖ്യമന്ത്രിയും കെ. പി. സി. സി പ്രസിഡണ്ടും ഉള്‍പ്പെടെ യു. ഡി. എഫ് മന്ത്രിമാരും നേതാക്കന്മാരുമായ പലരും ഉണ്ടായിരുന്നെങ്കിലും സി. പി. എമ്മിലെ പ്രമുഖര്‍ വിട്ടു നിന്നു. എന്നാല്‍ വി. എസ് അച്യുതാനന്ദന്റേയും, സൈമണ്‍ ബ്രിട്ടോയുടെയും സാന്നിധ്യം വേറിട്ടു നിന്നു. പ്രിയ സഖാവിന് അന്ത്യോപചാരം അര്‍പ്പിക്കുമ്പോള്‍ സൈമണ്‍ ബ്രിട്ടോ വികാരാധീനനായി പൊട്ടിക്കരഞ്ഞു.
പാര്‍ട്ടിയിലെ ആശയ സമരത്തില്‍ല്‍ വി. എസിനൊപ്പം നിന്നവരായിരുന്നു ചന്ദ്രശേഖരനും കൂട്ടരും. ഒടുവില്‍ ഭിന്നത രൂക്ഷമായതോടെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന സംഘടന രൂപീകരിച്ച് ടി. പി ചന്ദ്രശേഖരന്‍ കേരള രാഷ്ടീയത്തില്‍ പുതിയ ഒരു ചരിത്രം കുറിച്ചത്. ഓര്‍ക്കാട്ടേരിയിലെ വീട്ടുവളപ്പില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ടി. പിയുടെ മകന്‍ ചിതയ്ക്ക് തീകൊളുത്തി. അനേകം വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയ ഒഞ്ചിയത്ത് ഒരു വിപ്ലവകാരിക്കെന്നും അഭിമാനിക്കാവും വിധത്തില്‍ ആദര്‍ശത്തെ അടിയറവക്കാതെ പ്രവര്‍ത്തിച്ചുകൊണ്ട് തന്നെയാണ് ടി. പി ചന്ദ്രശേഖരന്‍ വിടപറഞ്ഞത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ജനനായകന് ജന്മനാടിന്റെ വിട


« Previous Page« Previous « ടി. പി. ചന്ദ്രശേഖരന്‍ ഉന്മൂലന രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇര
Next »Next Page » പിള്ളയുടെ വജ്രായുധവും ഗണേഷിന്റെ ബ്രഹ്മാസ്ത്രവും »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine