- എസ്. കുമാര്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള സാംസ്കാരിക വ്യക്തിത്വം, വിവാദം, സിനിമ
- എസ്. കുമാര്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സിനിമ
- എസ്. കുമാര്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള ഹൈക്കോടതി, ചരമം, വിദ്യാഭ്യാസം
പത്തനംതിട്ട : ഫേബിയന്‍ ബുക്ക്സ് പ്രസാധനം ചെയ്ത അനില്‍കുമാര്‍ സി. പി. യുടെ ‘ഓര്‍മ്മകളുടെ ജാലകം’ എന്ന ചെറുകഥാ സമാഹാരം പത്തനംതിട്ടയില്‍ പ്രകാശനം ചെയ്തു. ദൈവത്തിന്റെ കയ്യൊപ്പ് വിരല്ത്തുമ്പുകളില് പതിഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടുമായ പെരുമ്പടവം ശ്രീധരൻ, പുകസയുടെ ഇപ്പോഴത്തെ സാരഥിയും എഴുത്തുകാരനുമായ വി. എൻ. മുരളി, ചൂഷണത്തിനെതിരെ പോരാടുന്നവര്‍ക്ക് ഇന്നും മനസ്സില്‍ അഗ്നിയായ് ജ്വലിക്കുന്ന നോവലിസ്റ്റ് സൈമണ്‍ ബ്രിട്ടോ എന്നിവരുടെ സാന്നിധ്യത്തില്‍, ഒരു സംസ്കൃതിയുടെ ചടുല താളങ്ങള്‍ മണ്മറയാതെ കൊണ്ട് നടക്കുന്ന പ്രൊഫസര്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് നന്മയുടെയും സമൃദ്ധിയുടെയും പുതുവര്‍ഷ ദിനമായ ചിങ്ങം-1നു പുസ്തകം പ്രകാശനം ചെയ്തത്.
‘വൈഖരി’ എന്ന ബ്ലോഗിലൂടെ ബൂലോഗത്ത് അറിയപ്പെടുന്ന അനില്‍കുമാര്‍ സി. പി. ദുബായില്‍ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം
കൊളത്തൂര്‍: പരേതനായ അപ്പുവാര്യരുടെ മകന് കൊളത്തൂര്‍ വാര്യത്ത് സുരേഷ് (48) അന്തരിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ക്രസന്റ്മൂണ്‍’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ‘പിറ’ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. യുവജനസംഘം വായനശാല, കുടി സാംസ്കാരിക വേദി, ആറങ്ങോട്ടുകര കൃഷി പാഠശാല, പൊന്നാനി നാടകവേദി, കാറല്‍മണ്ണ കഥകളി സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ‘ഓരോരോ കാലത്തിലും’ എന്ന നാടകമുള്‍പ്പെടെ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. ഒരു കലങ്കാരിയുടെ കഥ എന്ന നാടകത്തിന്റെ സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. തുപ്പേട്ടന്റെ വരകളും വരികളും എന്ന പുസ്തകത്തിന് ആമുഖമെഴുതി. കൊളത്തൂര്‍ ബ്രദേഴ്സ് റിക്രിയേഷന്‍ ക്ലബ്ബിന്റെ മുന്‍കാല വോളിബോള്‍ താരവുമായിരുന്നു സുരേഷ്. മാതാവ്: ശകുന്തള വാരസ്യാരമ്മ (മാനേജര്‍, കൊളത്തൂര്‍ നാഷണല്‍ ഹൈസ്കൂള്‍). ഭാര്യ: ബീന (അധ്യാപിക, കൊളത്തൂര്‍ നാഷണല്‍ ഹൈസ്കൂള്‍). മക്കള്‍: ഋത്വിക്, കിഷന് (കണ്ണന്), സുഭദ്ര. സഹോദരങ്ങള്‍: ശോഭന, ശ്രീകല (അധ്യാപിക, കൊളത്തൂര്‍ നാഷണല്‍ ഹൈസ്കൂള്‍).
- ഫൈസല്‍ ബാവ
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം