കോഴിക്കോട്: രമേശ് ചെന്നിത്തല നന്ദിയില്ലാത്ത നായരാണ് താണെന്ന് തെളിയിച്ചതായി എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി
നടേശന്‍. എന്‍.എസ്.എസിന്റെ മാനസപുത്രനായിരുന്നു ചെന്നിത്തല എന്നാല്‍ രാഷ്ടീയ സമ്മര്‍ദ്ദത്തിനു വഴങ്ങി എന്‍.എസ്.എസിനെ ചെന്നിത്തല
തള്ളിപ്പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന ഉറപ്പ് കോണ്‍ഗ്രസ്സ് നേതൃത്വം പാലിച്ചില്ലെന്ന എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായരുടെ
പരാമര്‍ശങ്ങള്‍ വന്‍ രാഷ്ടീയ വിവാദത്തിനു ഇടയാക്കിയ സാഹചര്യത്തില്‍ ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. കെ.പി.സി.സി
പ്രസിഡണ്ടായിരിക്കെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനു ശേഷം താന്‍ മന്ത്രിയാകാന്‍ ഇല്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രിയാകുവാനുള്ള പ്രാപ്തി
രമേശിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതു പൊന്നുതമ്പുരാന്‍ പറഞ്ഞാലും ജാതിസമ്പ്രദായം നിലനില്‍ക്കുന്നിടത്തോളം ജാതി പറയുമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി പിറണറായി
വിജയന് പരോക്ഷമായി മറുപടി നല്‍കുവാനും വെള്ളാപ്പള്ളി മറന്നില്ല. സാമുദായിക സംഘടനകള്‍ രാഷ്ടീയത്തില്‍ ഇടപെടരുതെന്ന് ശരിയല്ലെന്ന് പിണറായി
അഭിപ്രായപ്പെട്ടിരുന്നു. ആദര്‍ശ രാഷ്ടീയത്തിന്റെ കാലം കഴിഞ്ഞെന്നും ഇപ്പോല്‍ വോട്ട്ബാങ്ക് രാഷ്ടീയമാണ് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.