കാഞ്ഞങ്ങാട് : സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി നിയമം കർശനമാക്കും എന്ന് ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. “സൌമ്യ നിർഭയ” എന്ന പേരിൽ ദേശീയോദ്ഗ്രഥനം, സ്ത്രീ ശാക്തീകരണം, സൈക്കിൾ സവാരിയിലൂടെ ആരോഗ്യം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സൈക്കിൾ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം ഒരു ബംഗാളി പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. വധശിക്ഷ സർക്കാർ അനുകൂലിക്കുന്നില്ലെങ്കിലും സ്ത്രീകൾക്ക് എതിരെ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ വെറുതെ വിടില്ല എന്ന് കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ വട്ടപ്പാറയിൽ ഒരു പതിനാല് വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ ഒരു യുവാവിന് വധശിക്ഷ ലഭിച്ച കാര്യം മന്ത്രി ഓർമ്മിപ്പിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, നിയമം, പീഡനം, സ്ത്രീ