എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്

November 2nd, 2013

കൊച്ചി : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതി യായ എഴുത്തച്ഛന്‍ പുരസ്കാരം. മലയാള സാഹിത്യ ത്തിനു നല്‍കിയ സമഗ്ര സംഭാവന കളെ പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരം അദ്ദേഹ ത്തിനു സമ്മാനി ക്കുന്നത് എന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

അടുത്ത മാസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫസര്‍ എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതി യാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാഹിത്യ അക്കാദമി യുടെ നിരൂപണ ത്തിനുള്ള അവാര്‍ഡ്, സമഗ്ര സംഭാവന ക്കുള്ള പുരസ്കാരം, വിശിഷ്ടാംഗത്വം, എസ്. പി. സി. എസ്. അവാര്‍ഡ്, ശ്രീനാരായണ ജയന്തി അവാര്‍ഡ്, പി. കെ. പരമേശ്വരന്‍ നായര്‍ സ്മാരക അവാര്‍ഡ്, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് തുടങ്ങിയ പത്മപ്രഭ പുരസ്കാരം, എ. എന്‍. സി. ശേഖര്‍ പുരസ്കാരം, മാനവ ശ്രേഷ്ഠ പുരസ്കാരം എന്നിവയും അദ്ദേഹ ത്തിനു ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിക്ക് പിന്തുണ; എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

October 22nd, 2013

കൊച്ചി:നരേന്ദ്ര മോഡിയെ പിന്തുണച്ചതിനു തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ്റ്റ് വി.ആര്‍.കൃഷ്ണയ്യര്‍. തന്നെ സന്ദര്‍ശിക്കുവാന്‍ എത്തിയ ആര്‍.എസ്.എസ് സര്‍ സംഘചാലകുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധനായ നേതാവ് എന്ന നിലയിലാണ് താന്‍ മോഡിയെ പിന്തുണച്ചതെന്നും മോഡിയുടെ കീഴില്‍ ഗുജറാത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ഇരുപത് മിനിട്ട് നീണ്ട കൂടിക്കാഴ്ചക്കിടെ കൃഷ്ണയ്യര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ മോഹന്‍ ഭഗത് നല്‍കി. താന്‍ രചിച്ച ഒരു ഗ്രന്ഥം കൃഷ്ണയ്യര്‍ മോഹന്‍ ഭഗത്തിനു സമ്മാനിച്ചു. നവമ്പര്‍ 15 നു തൊണ്ണൂറ്റൊമ്പത് വയസ്സ് തികയുന്ന കൃഷ്ണയ്യര്‍ക്ക് മുന്‍ കൂട്ടി പിറന്നാള്‍ ആശംസയും നേര്‍ന്നാണ് മോഹന്‍ ഭഗത് മടങ്ങിയത്.

ഈ മാസം 25 മുതല്‍ നടക്കുന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വ്വാഹക സമിതിയില്‍ പങ്കെറ്റുക്കുവാനാണ് മോഹന്‍ ഭഗവത് കൊച്ചിയില്‍ എത്തിയത്. കൃഷ്ണയ്യരെ സന്ദര്‍ശിക്കുവാന്‍ മോഹന്‍ ഭഗത്തിനൊപ്പം ഏതാനും ആര്‍.എസ്.എസ് നേതാക്കന്മാരും ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രൂക്ഷ വിമര്‍ശനവുമായി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ചന്ദ്രികയുടെ എഡിറ്റോറിയല്‍

June 2nd, 2013

തിരുവനന്തപുരം: എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും വിമര്‍ശിച്ച് മുസ്ലിം ലീഗിന്റെ മുഖപത്രം ചന്ദ്രികയുടെ എഡിറ്റോറിയല്‍.
പുതിയ പടനായര്‍ എന്ന ലേഖനത്തിലൂടെ സംഘടനയെ മാത്രമല്ല നായര്‍ സമുദായത്തേയും ലേഖനം കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ചാതുര്‍ വര്‍ണ്യം വച്ചു നോക്കിയാല്‍ വേദം കേള്‍ക്കാന്‍ യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗ്ഗത്തിന്റെ കൂട്ടത്തില്‍ പെടുന്നവരാണെന്നും തങ്ങള്‍ മുന്നോക്കക്കാരാണെന്ന് മിഥാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരമെന്നും ചന്ദ്രികയിലെ ലേഖനം പറയുന്നു. മകള്‍ സുജാതയെ
വി.സിയൊ, പി.വി.സിയോ ആക്കണമെന്നും തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിയേ വേണമെന്നും സുകുമാരന്‍ നായര്‍ മോഹിച്ചു എന്നും തുടരുന്ന
ലേഖനത്തില്‍ കുളിച്ച് കുറിയിട്ടു വന്ന് സുകുമാരന്‍ നായര്‍ രണ്ടു വാക്ക് മൊഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു പ്രശ്നം ചിറകടിച്ചുയരും.അത് ചിലപ്പോള്‍ വര്‍ഗ്ഗീയ
ദ്രുവീകരണവും രാഷ്ടീയാ‍സ്വാസ്ഥ്യവും ഒക്കെ ഉണ്ടാക്കിയെന്നും ഇരിക്കാം എന്നും പറഞ്ഞു വെക്കുന്നു.

ആര്‍.എസ്.എസിന്റെ അജണ്ടയാണ് സുകുമാരന്‍ നായര്‍ക്കുള്ളതെന്ന് കരുതുന്നവര്‍ ഉണ്ടെന്നും കേരള സര്‍വ്വീസ് കമ്പനിയിലെ പ്യൂണ്‍ മാത്രമായിരുന്ന സുകുമാരന്‍ നായര്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ആയതിനു പിന്നില്‍ അണിയറ രഹസ്യം ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നു. തൊട്ടതെല്ലാം വിവാദമാക്കുവാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിനുണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റെന്നും ഇത് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ലെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.

ച്ന്ദ്രികയുടെ ലേഖനം സംസ്കാര ശൂന്യമാണെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഇതു വഴി സമുദായത്തെയും എന്‍.എസ്.എസ് ആചാര്യന്‍ മന്നത്ത് പദ്മനാഭനേയും തന്നെയും അടച്ച് ആക്ഷേപിക്കുകയാണ് ചെയ്തത്. നായര്‍ സമുദായത്തെ ആക്ഷേപിച്ചവര്‍ക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രിയുടെ അറിവോടുകൂടി മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെ ആണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സരസ്വതി സമ്മാൻ സുഗതകുമാരിക്ക്

March 19th, 2013

sugathakumari-epathram

കോഴിക്കോട് : സാഹിത്യ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരമായ സരസ്വതി സമ്മാൻ മലയാള കവയിത്രി സുഗതകുമാരിക്ക് ലഭിച്ചു. പത്ത് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബിർള ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ഈ പുരസ്കാരം. സുഗതകുമാരിയുടെ മണലെഴുത്ത് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

ഇതിന് മുൻപ് ബാലാമണിയമ്മയ്ക്കും അയ്യപ്പപ്പണിക്കർക്കും മാത്രമാണ് മലയാളത്തിൽ നിന്നും ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. മലയാളത്തിന് ലഭിച്ച അംഗീകാരമാണ് തന്റെ പുരസ്കാരം എന്നും മലയാള ഭാഷയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ച തന്റെ മാതാപിതാക്കൾക്ക് താൻ ഈ സമ്മാനം സമർപ്പിക്കുന്നു എന്നും സുഗതകുമാരി പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജോർജ്ജ് ഓണക്കൂറിന് സുവർണ്ണ മുദ്ര

February 16th, 2013

george-onakkoor-epathram

തിരുവനന്തപുരം: 2013ലെ എസ്. ബി. ടി. സാഹിത്യ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള എസ്. ബി. ടി. സുവര്‍ണ മുദ്രയ്ക്ക് അര്‍ഹനായത് ഡോ. ജോര്‍ജ് ഓണക്കൂറാണ്. ചെറുകഥാ സമാഹാരത്തിനുള്ള പുരസ്കാരം പ്രശസ്ത സാഹിത്യകാരനും മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്ററുമായ പി. കെ. പാറക്കടവിന് ‘ഹിറ്റ്‌ലര്‍ സസ്യഭുക്കാണ്’ എന്ന കഥാ സമാഹാരത്തിനും എസ്. ബി. ടി. മാധ്യമ പുരസ്‌കാരം ‘പ്രവാസികളുടെ നാട്ടില്‍ ഇവര്‍ക്ക് നരക ജീവിതം’ എന്ന വാര്‍ത്താ പരമ്പര തയ്യാറാക്കിയ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ടി. സോമനുമാണ്.

കവിതാ സമാഹാരം – ഇ. കെ. നാരായണന്‍ (ആത്മായനം), ബാല സാഹിത്യം – ഡോ. പി. കെ. ഭാഗ്യലക്ഷ്മി (ടിക്കുറോ), സാഹിത്യ വിമര്‍ശനം – ഡോ. ടി. കെ. സന്തോഷ് കുമാര്‍ (തരിശു നിലത്തിലെ കാവ്യ സഞ്ചാരി) എന്നിവര്‍ക്കാണ് മറ്റു പുരസ്കാരങ്ങൾ. എസ്. ബി. ടി. മാനേജിങ് ഡയറക്ടര്‍ പി. നന്ദകുമാറാണ് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവും ആണ് സമ്മാനം. മാര്‍ച്ച് ആദ്യം തിരുവനന്തപുരത്ത് നടക്കുന്ന എസ്. ബി. ടി. മലയാള സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 381112132030»|

« Previous Page« Previous « മന്ത്രിസ്ഥാനം രാജിവെക്കില്ല: കെ.ബി. ഗണേശ് കുമാര്‍
Next »Next Page » തിരൂരില്‍ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി മുഹമ്മദ് ജാസിം അറസ്റ്റില്‍ »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine