കവി എ. അയ്യപ്പന്‍ അന്തരിച്ചു

October 22nd, 2010

a-ayyappan-epathram

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ കവി എ. അയ്യപ്പന്‍ അന്തരിച്ചു. 61 വയസായിരുന്നു. വാഹനാപകടത്തില്‍ പെട്ട് ഇന്നലെ രാത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇന്നലെ അര്‍ദ്ധ രാത്രി തന്നെ മരണം സംഭവിച്ചു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ട അദ്ദേഹത്തെ ഫ്ലയിംഗ് സ്ക്വാഡാണ് ആശുപത്രിയില്‍ എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.

ഈ വര്‍ഷത്തെ ആശാന്‍ പുരസ്കാര ജേതാവാണ് കവി അയ്യപ്പന്‍. മരണത്തില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അനുശോചനം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

മേരി റോയ്‌ കേസില്‍ അന്തിമ വിധി നടപ്പിലാക്കി

October 21st, 2010

mary-roy-epathram

കോട്ടയം : സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ തുല്യ പങ്കാളിത്തം ആവശ്യപ്പെട്ട് കൊണ്ട് കാല്‍ നൂറ്റാണ്ടു കാലം നിയമ യുദ്ധം നടത്തി ചരിത്രത്തില്‍ ഇടം നേടിയ മേരി റോയിക്ക് അവസാനം തന്റെ സ്വത്ത്‌ കൈവശമായി. കേസില്‍ മേരി റോയിക്ക് അനുകൂലമായി 2008 ഡിസംബറില്‍ അന്തിമ വിധി വന്നിരുന്നു. എന്നാല്‍ തര്‍ക്കത്തിന് കാരണമായ വീട്ടില്‍ റോയിയുടെ സഹോദരന്‍ ജോര്‍ജ്ജ് ഐസക്‌ താമസമായിരുന്നു. തനിക്ക്‌ അനുകൂലമായ വിധി ലഭിച്ചിട്ടും അത് നടപ്പിലാകുന്നില്ലെന്ന് കാണിച്ച് 2009 ജനുവരിയില്‍ അന്തിമ വിധി നടപ്പിലാക്കണം എന്ന് മേരി റോയ്‌ കോട്ടയം സബ് കോടതിയില്‍ ഹരജി നല്‍കി. ഈ കേസിലാണ് ഇന്നലെ കോടതി നടപടി സ്വീകരിച്ചത്. ഇതോടെ വീടിന്റെ പൂര്‍ണ അവകാശം മേരി റോയിക്ക് ലഭിക്കും.

26 വര്‍ഷമായി താന്‍ നീതിക്കായി പൊരുതുന്നു എന്നും സ്വത്തിലുള്ള തങ്ങളുടെ പങ്ക് അവസാനം തനിക്കും സഹോദരിക്കും ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും കോട്ടയത്തെ ഇവര്‍ സ്ഥാപിച്ച പ്രശസ്തമായ “പള്ളിക്കൂടം” സ്ക്കൂള്‍ വളപ്പിലെ സ്വവസതിയില്‍ വെച്ച് മേരി റോയ്‌ അറിയിച്ചു.

പിതൃ സ്വത്തില്‍ ആണ്‍ മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ അയ്യായിരം രൂപയോ ഇതില്‍ ഏതാണോ കുറവ്‌ അതിനു മാത്രം അവകാശമുള്ള 1916 ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921 ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്ര പ്രധാനമായ വിധി 1986 ലാണ് മേരി റോയ്‌ സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്തത്‌.

ബുക്കര്‍ പുരസ്ക്കാര ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ അമ്മയാണ് മേരി റോയ്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വയലാര്‍ പുരസ്കാരം പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്

October 9th, 2010

vishnu-narayanan-namboothiri-epathram
ഇത്തവണത്തെ വയലാര്‍ പുരസ്കാരം പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ ചാരുലത എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. എസ്. വി. വേണു ഗോപാലന്‍ നായര്‍, എം. തോമസ് മാത്യു, കെ. എസ്. രവി കുമാര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും, 25,000 രൂപയുമാണ് പുരസ്കാരമായി നല്‍കുക. മലയാള ഭാഷയിലെ മികച്ച രചനകള്‍ക്കായി 1977-ലാണ് വയലാര്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള കൌമുദി മാനേജിങ്ങ് ഡയറക്ടര്‍ എം. എസ്. ശ്രീനിവാസന്‍ അന്തരിച്ചു

October 5th, 2010

ms-sreenivasan-kerala-kaumudi-epathram

തിരുവനന്തപുരം : കേരള കൌമുദി മാനേജിങ്ങ് ഡയറക്ടര്‍ എം. എസ്. ശ്രീനിവാസന്‍ (65) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തും.

രണ്ടു പതിറ്റാണ്ടോളമായി ഇദ്ദേഹം കേരള കൌമുദിയുടെ മാനേജിങ്ങ് ഡയറക്ടറായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. കേരള കൌമുദിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരന്റെയും പരേതയായ മാധവിയമ്മയുടേയും മകനായി 1944 ഒക്ടോബര്‍ 29 ന് കൊല്ലത്ത് ജനിച്ചു. ഭാര്യ ലൈസ. ഏക മകളും കേരള കൌമുദിയുടെ ഡയറക്ടറുമായ അഞ്ജു അമേരിക്കയിലാണ്. കേരള കൌമുദി എഡിറ്റര്‍ ഇന്‍ ചീഫ് എം. എസ്. മണി, എം. എസ്. മധുസൂദനന്‍, എം. എസ്. രവി എന്നിവര്‍ സഹോദരങ്ങളാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജനകീയ പ്രതിരോധ സമിതിയുടെ വാഹന ജാഥ

October 1st, 2010

എറണാകുളം : മുതലാളിമാരുടെ ലാഭാര്‍ത്തിക്കു മുന്‍പില്‍ സഞ്ചാര സ്വാതന്ത്ര്യം പണയം വെയ്ക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് നാടെമ്പാടും നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമര പ്രചരണ വാഹന ജാഥ ആരംഭിച്ചു. ജനകീയ പ്രതിരോധ സമിതി പ്രസിഡണ്ട് ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍ ഏറണാകുളത്ത് വെച്ച് ജാഥ ഉദ്ഘാടനം ചെയ്തു.

justice-vr--krishnaiyer-epathram

ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍

എറണാകുളം തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ വാഹന്‍ ജാഥ കടന്നു പോവും. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് ജാഥ. പ്രൊഫ. സാറാ ജോസഫ്‌, പ്രൊഫ. കെ. ബി. ഉണ്ണിത്താന്‍, ഇ. വി. മുഹമ്മദാലി, ഡോ. ജയപ്രകാശ്‌, ടി. കെ. വാസു, സഹറുദ്ദീന്‍, അഡ്വ. രവി പ്രകാശ്‌, രവീന്ദ്രന്‍ ചിയ്യാരം, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തി ബോധി, മോഹന്‍ദാസ്‌, അനില്‍ കാതിക്കൂടം, ജോയ്‌ കൈതാരത്ത്, പി. കെ. ധര്മ്മരാജ്, ജി. നാരായണന്‍, ഡോ. പി. എസ്. ബാബു, സി, കെ, ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.

മുപ്പത്‌ മീറ്ററില്‍ സര്‍ക്കാര്‍ ചെലവില്‍ ദേശീയ പാത നിര്‍മ്മിക്കുക എന്ന തീരുമാനത്തെ ബി.ഓ.ടി. മുതലാളിമാരും ഭൂ മാഫിയയും ചില രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് അട്ടിമറിച്ചതിലൂടെ കേരള ജനതയുടെ ആത്മാഭിമാനത്തിന് ഇവര്‍ വില പറഞ്ഞിരിക്കുകയാണ് എന്ന് ജനകീയ പ്രതിരോധ സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവര്‍ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ പിന്തുണച്ചു കൊണ്ടും, ബി.ഓ.ടി. ക്കെതിരെയുള്ള ജന വികാരം കൂടുതല്‍ വളര്‍ത്തി എടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ടാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

35 of 381020343536»|

« Previous Page« Previous « സമ്മാന വിവാദം അര്‍ത്ഥശൂന്യം എന്ന് കൈരളി
Next »Next Page » ചേകന്നൂര്‍ മൌലവി വധക്കേസ്‌ പ്രതിക്ക് ഇരട്ട ജീവപര്യന്തം »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine